Please share with your friends

Author Profile

അമ്മയുടെ എഴുത്തുകൾ

Binu



അമ്മയുടെ എഴുത്തുകൾ 

അകത്തും പുറത്തും ആർദ്രത 

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക 

ജീവിതത്തി ൽ എഴുത്തിലൂടെ അത് പുന:സൃഷ്ടിക്കാൻ ശ്ര മിക്കു ന്ന കവിയാണ് വി മധുസൂദനൻ നായർ ,നഗര 

ജീവിതത്തിനിടയി ൽ കവി കണ്ടെത്തുന്ന അമ്മയുടെ എഴുത്തുകൾ ആണ് ഈ 

കവിതയുടെ പ്രമേയം . വീടിനു 

മോടി കൂട്ടുന്നതിന്റെ ഭാഗമാ യി ചി ല്ലുപെട്ടികളിപട്ടണക്കോ പ്പുകൾ നി റയുമ്പോൾ അമ്മ അയച്ച പഴയ കത്തുകൾ ചായ്പ്പി ലെ കാൽ 

പെട്ടിയിലേക്ക് ഒതുക്കിവയ്ക്കേണ്ടി വരുന്നു .ജീവിതചി ത്രങ്ങൾ കവിയുടെ 

ർമ്മയിലേക്ക് കടന്നുവരുന്നു .എല്ലാ ചിത്രങ്ങളി ലും അമ്മയാണ് നിറയുന്നത് 

.അമ്മയുടെ സംസാരം , അമ്മയുടെ കരുത, അമ്മയുടെ വാത്സല്യം എന്നി ങ്ങനെ 

എഴുത്തെല്ലാം അമ്മയായിരുന്നു .എന്നാ

പുതിയതും കുലീനവുമാ യ സാഹചര്യത്തിനു മുന്നിൽ കവി തോറ്റു പോകുന്നു .ജീവിതത്തിലും ഭാഷയിലും അധിനിവേശത്തെ യുക്തി കകൊണ്ട് എത്ര തന്ത്രപരമായാ ണ് കവി 

നേരിടുന്നത് !ആധുനിക ശൈലിയുടെ 

തടവറയിലാകുമ്പോഴും പുതുതലമുറയ്ക്ക് 

നഷ്ടമാകുന്ന പാരമ്പര്യബോധത്തെക്കുറി ച്ച് കവി ഉത്കണ്ഠപ്പെടുന്നു

മാതൃത്വം ഈശ്വ രീയമാ ണ്.അമ്മ പണ്ട് അയച്ച കത്തുകൾ ഇന്ന് വീടിന് ഭം ഗി കൂട്ടുന്ന സമയത്ത് ഒതുക്കി വയ്ക്കാൻ ശ്ര മി ക്കുന്നു .കുട്ടികൾ കത്തുകൾക്ക് നാശം വരുത്തില്ല എന്ന ഉറപ്പിലാണ് മാറ്റി വയ്ക്കുന്നത് .ഈ കത്തുകൾ കൗതുകമു ള്ളതും കവിയോ ട് സംസാരിക്കുന്നവയും ആണ് .അമ്മയുടെ സ്നേഹവും ഉൽക്കണ്ഠയും 

സാരോപദേശങ്ങളും വേദനകളും 

പ്രാർത്ഥനകളും നാമസങ്കീ ർത്തനങ്ങളും നാട്ടുപുരാ ണങ്ങളും വീട്ടുവഴക്കുകളും മരുന്നു കുറിപ്പുകളും നാദമാ യ് വന്ന് കവിയുടെ

നാവിലെ തേനായ് പിന്നെ അത് നാഭിയിസ്പന്ദി ച്ച് ജീവാം ശമായി മാ റുന്നു.അമ്മ എഴുതി യ കത്തുകൾക്ക് ഓരോ ന്നി നും ഓരോ 

മൊഴിച്ചന്തമാണ് എന്ന് കവി 

അഭിപ്രായപ്പെടുന്നു. ഓരോ മൊഴിയും 

അമ്മയെന്ന മാതൃഭാഷയുടെ നേരിന്റെ 

ഈണവും താളവും ഇമ്പവും മാതൃഭാഷയ്ക്കു മാത്രം തരാൻ കഴി യു ന്നതുമാ യ ഒന്നാണ് .മാതൃ ഭാഷ എന്നാൽ അമ്മയുടെ 

സ്പർശനാനുഭവത്തിലേ ക്ക് 

കൊണ്ടുപോകുന്നു .അനുഭവങ്ങളൊ ക്കെ 

നമ്മുടേത് തന്നെ ആയിരിക്കട്ടെ എന്നും 

വിദേശത്തു നിർമ്മി ച്ച അമ്മ അതായത് ഇംഗ്ലീഷ് ഭാഷ ആതിഥ്യമരുളാനുള്ളത് 

മാത്രമാണെ ന്നും കവി പറയുന്നു 

.മാതൃഭാഷയാ കുന്ന അമ്മയുമായുള്ള 

പൊക്കിൾകൊ ടി ബന്ധം മുറിച്ചു കളഞ്ഞ് പോയ കാ ലത്തി ന്റെ മധുരങ്ങളി ൽ 

കൊതിയൂറുന്ന ശീലം കൂടി നാം മറന്നു 

തുടങ്ങിയിരിക്കുന്നു.

അമ്മയുമാ യുള്ള വൈകാരികബന്ധം കുറഞ്ഞു വരുന്നതിനെ ഇവി ടെ കാണാൻ സാ ധിക്കുന്നു .എങ്കിലും കവിക്ക് അമ്മ ഓർമ്മയാണ്. ആദിമ സംഗീതമായി കവി യെ ഉണർത്തുന്നു .മാതൃഭാ ഷയി ലുള്ള അമ്മയുടെ എഴുത്തുകഒക്കെ അമ്മയായിത്തന്നെ ഇരിക്കട്ടെ എന്ന് കവി പറയുന്നു .നാളത്തെ തലമുറ ഭാഷയും സം സ്കാ രവും പാ രമ്പര്യവും അറിയാതെ വളരുമോ എന്ന് ചോ ദി ക്കുന്നു .അമ്മ ആരാണെ ന്നും മാതൃഭാ ഷയുടെ തനി മയും ഈണവും ഉച്ചാ രണവും എങ്ങനെ യെ ന്നും കവി ത മന:പാ ഠം ആക്കുന്നത് എങ്ങനെ എന്നും മാതൃഭാഷ ആകുന്ന തായ് മനസ്സിന്റെ തുടിപ്പുകൾ എന്തെ ന്നും മലയാള ഭാഷയു ടെ പിറവി എങ്ങനെയെന്നും വരും തലമുറ ചോദിക്കുമോ എന്ന് കവി സങ്കടപ്പെ ടുന്നു .അമ്മയും മകനും പുതുതലമുറയും അടങ്ങുന്ന വ്യത്യ സ്ത കാ ലഘട്ടങ്ങളി ൽ സം ഭവി ക്കു ന്ന വൈകാരികമാറ്റം അമ്മയുടെ എഴുത്തുകളിലൂടെ ആവിഷ്കരി ക്കുന്നു.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top