1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

ഋതുയോഗം - RITHUYOGAM - SUMMARY - CLASS 10 - SSLC - SCERT - KERALA PADAVALI - MALAYALAM

bins


കാളിദാസന്റെ പ്രശസ്തമായ സംസ്കൃതനാടകം ആണ് അഭിജ്ഞാനശാകുന്തളം. മഹാഭാരതത്തിലെ "ശകുന്തളോപാഖ്യാനം" എന്ന ഭാഗത്തെ അടിസ്ഥാനമാക്കിയാണ് കാളിദാസൻ ഈ നാടകം രചിച്ചത് . ഈ നാടകം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിരിക്കുന്നത് എ.ആർ .രാജരാജവർമ്മയാണ്. 

വിശ്വാമിത്രമഹർഷിയുടെയും മേനകയുടെയും മകൾ ആയ ശകുന്തള വളർന്നത് കാട്ടിനുള്ളിലെ കാശ്യപമുനിയുടെ ആശ്രമത്തിലാണ്. ഹസ്തിനപുരിയിലെ രാജാവായ ദുഷ്യന്തൻ കാട്ടിൽ നായാട്ടിന് എത്തിയപ്പോൾ ശകുന്തളയെ കണ്ടുമുട്ടുകയും , അവർ തമ്മിൽ പ്രണയത്തിൽ ആവുകയും , പിന്നീട് ഗാന്ധർവ്വവിധിപ്രകാരം ശകുന്തളയെ വിവാഹം ചെയ്യുകയും ചെയ്തു. .  ശകുന്തളയെ പിന്നീട്   കൊട്ടാരത്തിലേക്ക് കൊണ്ടുപോകാം എന്ന് വാക്ക് നൽകി ദുഷ്യന്തൻ യുദ്ധത്തിനായി പോയി. പോകുന്നതിന് മുൻപ് ദുഷ്യന്തൻ ശകുന്തളയ്ക്ക് ഒരു മുദ്രമോതിരം നൽകി. ദുഷ്യന്തൻ പോയ ശേഷം ദുഷ്യന്തനെ മനസ്സിൽ ഓർത്തുകൊണ്ടിരുന്ന ശകുന്തള മഹർഷിയായ ദുർവാസാവ് അടുത്തെത്തി അവളെ വിളിച്ചത് ശ്രദ്ധിച്ചില്ല. കുപിതനായ മഹർഷി "ആരെയാണോ നീ ഓർത്തുകൊണ്ടിരിക്കുന്നത്, അയാൾ നിന്നെ മറന്നു പോകട്ടെ" എന്ന് ശപിച്ചു പിന്നീട് ശകുന്തള കാലിൽ വീണ് മാപ്പ്‌ പറഞ്ഞപ്പോൾ "നിന്റെ കൈയ്യിൽ ധരിച്ചിരിക്കുന്ന മുദ്രമോതിരം കാണുമ്പോൾ അയാൾക്ക് നിന്നെ ഓർമ്മ വരും എന്ന് പറയുന്നു.  എന്നാൽ ഒരിക്കൽ പുഴയിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ശകുന്തളയുടെ വിരലിൽ നിന്ന് ആ മോതിരം നഷ്ടമാകുന്നു. അങ്ങനെ ദുഷ്യന്തൻ ശകുന്തളയെ മറന്നു പോകുന്നു . മേനകയോടും കാശ്യപമുനിയുടെ (കണ്വമഹർഷിയുടെ) ശിഷ്യൻമാരോടുമൊപ്പം ഗർഭിണിയായ ശകുന്തള ദുഷ്യന്തന്റെ കൊട്ടാരത്തിൽ എത്തിയെങ്കിലും ദുഷ്യന്തൻ ശകുന്തളയെ തിരിച്ചറിയുന്നില്ല. ശകുന്തള അപമാനിതയാകുന്നു. അവൾ തിരികെ ആശ്രമത്തിൽ എത്തുകയും മകനോടൊപ്പം ആശ്രമത്തിൽ തന്നെ താമസിക്കുകയും ചെയ്യുന്നു.പിന്നീട് ഒരു മുക്കുവന് മീനിന്റെ ഉള്ളിൽ നിന്നും ആ മോതിരം ലഭിക്കുകയും അപ്പോൾ ശകുന്തളയെ ഓർമ്മ വരികയും ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷം  ദേവാസുരയുദ്ധം കഴിഞ്ഞ് മാതലിയുടെ തേരിൽ ദുഷ്യന്തൻ കാശ്യപാശ്രമത്തിൽ എത്തുന്നു. അവിടെ വച്ച്  ദുഷ്യന്തൻ തന്റെയും ശകുന്തളയുടെയും മകനെ ആകസ്മികമായി കാണുന്നു.

"അരുത് ഉണ്ണീ, ചാപല്യം കാണിക്കരുത് , ജാതിസ്വഭാവം വന്നുപോകുന്നുവല്ലോ"  

  ഈ ശബ്ദം കേട്ട് ദുഷ്യന്തൻ തിരിഞ്ഞു നോക്കുന്നു. അപ്പോൾ മുലകുടിച്ചുകൊണ്ടിരിക്കുന്ന സിംഹകുട്ടിയുടെ കഴുത്തിലെ രോമത്തിൽ പിടിച്ചു വലിച്ചു കളിക്കുകയും, സിംഹത്തിന്റെ വാ പിളർന്ന് വായിലെ പല്ലുകൾ എണ്ണാൻ ശ്രമിക്കുകയും ചെയ്യുന്ന  ബാലനെയും അവനെ വഴക്ക് പറയുന്ന താപസിമാരെയുമാണ് ദുഷ്യന്തൻ കാണുന്നത്. ആ ബാലന്റെ പേര് സർവദമനൻ എന്നാണെന്ന് താപസിമാരുടെ സംസാരത്തിൽ നിന്നും ദുഷ്യന്തന് മനസ്സിലാകുന്നു.ആ ബാലനോട് രാജാവിന് സ്നേഹം തോന്നുന്നു. 

"സിംഹക്കുട്ടിയെ വിട്ടാൽ വേറെ കളിപ്പാട്ടം തരാം" എന്ന് താപസിമാരിൽ ഒരാൾ പറയുമ്പോൾ സർവദമനൻ കൈ നീട്ടുന്നു. നീട്ടിയ ആ കൈ കണ്ടപ്പോൾ  ചക്രവർത്തിയുടെ ലക്ഷണങ്ങളുള്ള കൈ ആണ് അതെന്ന് ദുഷ്യന്തന് തോന്നി .

വേറെ കളിപ്പാട്ടം കിട്ടിയിട്ട് മാത്രമേ സിംഹത്തിൽ നിന്നും പിടി വിടൂ എന്ന വാശിയിലാണ് ബാലൻ.ഒരു താപസി ബാലന് നൽകാൻ ചായം തേച്ച മയിലിനെ എടുക്കാൻ പോയി .

അപ്പോഴും സിംഹത്തെ ഉപദ്രവിക്കുന്ന ബാലനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ മറ്റൊരു താപസി ദുഷ്യന്തന്റെ സഹായം തേടുന്നു .

"എടോ, മഹർഷി ബാലകാ," എന്ന് വിളിച്ചുകൊണ്ട് ദുഷ്യന്തൻ ബാലനെ സിംഹത്തിന്റെ ഉപദ്രവിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു .

"അവൻ മഹർഷി ബാലൻ അല്ല" എന്ന് താപസി രാജാവിനോട് പറയുന്നു. 

രാജാവ് പറഞ്ഞപ്പോൾ ഉടൻ ബാലൻ സിംഹത്തിൽ നിന്നും പിടി വിട്ടതിലും , രാജാവിനും ബാലനും ഒരേ മുഖഛായ ഉള്ളതിലും താപസി അത്ഭുതപ്പെടുന്നു.

തന്റെ വംശം ആയ പുരുവംശത്തിൽ തന്നെയാണ് അവൻ പിറന്നത് എന്ന് രാജാവ് മനസ്സിലാക്കുന്നു. 
രാജാവ് ബാലന്റെ അച്ഛന്റെ പേര് ചോദിക്കുമ്പോൾ, ധർമ്മപത്നി( ഭാര്യ)യെ ഉപേക്ഷിച്ച ആളുടെ പേര് ആര് ഉച്ചരിക്കും എന്ന് താപസി ദേഷ്യത്തോടെ ചോദിക്കുന്നു .

സർവദമനന് നൽകാനായി മണ്ണ് കൊണ്ടുള്ള മയിലിന്റെ കളിപ്പാട്ടവുമായി താപസി എത്തുന്നു. അത് ആടുന്ന ഭാവത്തിലുള്ള ഒരു മയിലായിരുന്നു . അത് കാണിച്ചു കൊണ്ട് ബാലനോട്  "ഇതാ , ശകുന്തലാസ്യം നോക്കൂ" എന്ന് പറയുന്നു.
ശകുന്തള എന്ന വാക്കിന് പക്ഷി എന്നാണ് അർത്ഥം. പക്ഷിയുടെ നൃത്തം നോക്കൂ എന്നാണ് താപസി ഉദ്ദേശിച്ചത്. 
എന്നാൽ സർവദമനൻ കരുതുന്നത് താപസി തന്റെ അമ്മയായ ശകുന്തളയെക്കുറിച്ചാണ് പറയുന്നത് എന്നാണ്.
അതുകൊണ്ട് അവൻ ചുറ്റും നോക്കിയിട്ട് "അമ്മ ഇവിടെ ഇല്ലല്ലോ" എന്ന് പറയുന്നു .
അപ്പോൾ അവന്റെ മാതാവിന്റെ പേര് ശകുന്തള എന്നാണെന്ന് ദുഷ്യന്തന്  മനസ്സിലായി. അത് തന്റെ ഭാര്യയായ ശകുന്തള ആയിരിക്കും എന്ന് രാജാവ് പ്രതീക്ഷിച്ചു.

മയിലിനെ ഇഷ്ടമാകുന്ന ബാലൻ താപസിയുടെ കൈയ്യിൽ നിന്നും അത് വാങ്ങുന്നു. അപ്പോഴാണ് ബാലന്റെ കൈയ്യിൽ കെട്ടിയിരുന്ന രക്ഷ കാണുന്നില്ല എന്ന കാര്യം താപസി ശ്രദ്ധിക്കുന്നത്. രക്ഷ താഴെ വീണു കിടക്കുന്നത് കണ്ട രാജാവ് അത് എടുക്കാൻ പോകുന്നു. അപ്പോൾ താപസി രാജാവിനെ തടയാൻ ശ്രമിക്കുന്നു. പക്ഷെ അതിന് മുൻപേ രാജാവ് അത് എടുക്കുന്നു. തന്നെ തടഞ്ഞത് എന്തിനാണ് എന്ന് രാജാവ് ചോദിക്കുന്നു . ആ രക്ഷ ബാലനോ , അവന്റെ അച്ഛനോ അമ്മയോ അല്ലാതെ ആരെങ്കിലും എടുത്താൽ ആ രക്ഷ സർപ്പമായി വന്ന് എടുത്തയാളെ കടിക്കും എന്ന് താപസി അറിയിക്കുന്നു. പക്ഷെ രാജാവ് രക്ഷ എടുത്തപ്പോൾ ഒന്നും സംഭവിക്കാത്തതിൽ തപസ്സിമാർ അത്ഭുതപ്പെടുന്നു. അവർ ഇക്കാര്യം ശകുന്തളയെ അറിയിക്കാൻ തീരുമാനിക്കുന്നു. എന്നാൽ ഈ സംഭവത്തോടെ ബാലൻ തന്റെ മകൻ ആണെന്ന് ദുഷ്യന്തന് ഉറപ്പാകുന്നു. 

രാജാവ് ബാലനെ ആലിംഗനം ചെയ്യുന്നു. എന്നാൽ "എന്റെ അച്ഛൻ ദുഷ്യന്തനാണ്, താനല്ല"  എന്ന് ബാലൻ പറയുന്നു . മകന്റെ വായിൽ നിന്ന് തന്നെ താൻ ആണ് അച്ഛൻ എന്ന് കേട്ടതോടെ ദുഷ്യന്തൻ ചിരിക്കുന്നു. 

അപ്പോൾ കെട്ടാതെ അഴിഞ്ഞുകിടക്കുന്ന മുടിയുമായി ശകുന്തള പ്രവേശിക്കുന്നു. 
താൻ ആരാണെന്നുള്ള കാര്യം ദുഷ്യന്തൻ ശകുന്തളയെ അറിയിക്കുന്നു.
 
"ഹൃദയമേ, ഇനി ആശ്വസിക്കാം. ദൈവം മത്സരം വിട്ട് എന്റെ നേരെ കരുണ ചെയ്തു എന്ന് തോന്നുന്നു."

താൻ ആരാണെന്നുള്ള കാര്യം ദുഷ്യന്തൻ ശകുന്തളയെ അറിയിക്കുന്നു. 
ഹൃദയമേ, ഇനി ആശ്വസിക്കാം. ദൈവം മത്സരം വിട്ട് എന്റെ നേരെ കരുണ ചെയ്തു എന്ന് തോന്നുന്നു. 
ഇത്ര നാളും ശകുന്തളയെ മറന്നതിൽ പശ്ചാത്താപവിവശനായ ദുഷ്യന്തൻ ശകുന്തളയുടെ കാൽക്കൽ വീഴുന്നു. എന്നാൽ തന്റെ മുൻജന്മപാപം കൊണ്ടാണ് തനിക്ക് ഈ ഗതി വന്നത് എന്ന് പറഞ്ഞു ശകുന്തള ദുഷ്യന്തനെ സമാധാനിപ്പിക്കുന്നു. 

ഇപ്പോൾ തന്നെ ഓർക്കാനുള്ള കാരണം എന്താണ് എന്ന് ശകുന്തള ചോദിക്കുന്നു. ദുഷ്യന്തൻ മുദ്രമോതിരം കാണിച്ചിട്ട് ആ മോതിരം കണ്ടപ്പോഴാണ് ശകുന്തളയെ തനിക്ക് ഓർമ്മ വന്നത് എന്ന് പറയുന്നു. 

പറഞ്ഞുകൊണ്ട് ആ മുദ്രമോതിരം രാജാവ് ശകുന്തളയ്ക്ക് നൽകുന്നു. എന്നാൽ തന്റെ നിർഭാഗ്യത്തിന് കാരണമായ ആ മോതിരം വീണ്ടും ധരിക്കാൻ ശകുന്തള ഇഷ്ടപ്പെടുന്നില്ല. "എനിക്ക് അതിനെ വിശ്വാസമില്ല, അത് ആര്യപുത്രൻ (ഭർത്താവ് ) തന്നെ ധരിച്ചാൽ മതി " എന്ന് ശകുന്തള പറയുന്നു. 

അപ്പോൾ ദേവലോകത്തെ രാജാവായ ദേവേന്ദ്രന്റെ തേരാളിയായ  (രഥം ഓടിക്കുന്നയാൾ) മാതലി അവിടെ  പ്രവേശിക്കുന്നു . ഭാര്യയുമായി വീണ്ടും സംഗമിച്ചതിലും (ചേർന്നതിലും) രാജാവിന് തന്റെ പുത്രനെ കാണാൻ കഴിഞ്ഞതിലും ഒക്കെ മാതലി സന്തോഷിക്കുകയും രാജാവിനെ അഭിന്ദിക്കുകയും ചെയ്യുന്നു.

ദേവാസുരയുദ്ധം കഴിഞ്ഞു മാതലിയുടെ തേരിലാണ്  (രഥത്തിൽ) ദുഷ്യന്തൻ അവിടെ എത്തിയത് . അപ്പോൾ ശകുന്തളയുമായുള്ള രാജാവിന്റെ കൂടിക്കാഴ്ചയിൽ മാതലിയ്ക്കും പങ്കുണ്ട് . അതുകൊണ്ട് തന്നെ രാജാവ് സ്നേഹിതനായ മാതലിയ്ക്ക് നന്ദി പറയുന്നു . 

അവർ ഒന്നിച്ചു കാശ്യപമുനിയെ കാണാൻ ആശ്രമത്തിലേയ്ക്ക് നടക്കുന്നു .
അപ്പോൾ ദേവന്മാരുടെ മാതാപിതാക്കൾ ആയ മാരീചനും അദിതിയും പ്രവേശിക്കുന്നു. അവർ രാജാവിനെ പ്രകീർത്തിക്കുകയും അനുഗ്രഹിക്കുകയും  ചെയ്യുന്നു . ശകുന്തളയും മകനും മാരീചനെയും അദിതിയെയും പാദവന്ദനം (കാലിൽ വീണ് നമസ്കരിക്കുന്നു) ചെയ്യുന്നു. അവരെയും മാരീചനും അദിതിയും അനുഗ്രഹിക്കുന്നു.

To Top