Please share with your friends

Author Profile

SSLC-CHEMISTRY-അധ്യായം 3-ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും

Binu
0

 പ്രധാന ചോദ്യങ്ങൾ

1) സോഡിയം, മഗ്നീഷ്യം, കോപ്പർ എന്നിവ വ്യത്യസ്ത സ്പീക്കറുകളിൽ എടുത്ത് ജലം ഒഴിച്ചാൽ :
a ) ഏത് ലോഹമാണ് തീവ്രമായി പ്രവർത്തിക്കുക.

സോഡിയം

b) പ്രവർത്തന ഫലമായുണ്ടായ വാതകം.

ഹൈഡ്രജൻ

c) പ്രവർത്തനത്തിൻ്റെ സമവാക്യം എഴുതുക

2Na + H2O .. .. .. >2 NaOH+ H2

2. ക്രിയാശീല ശ്രേണി എന്നാൽ എന്ത് ?

ലോഹങ്ങളെ അവയുടെ പ്രവർത്തനശേഷി കുറഞ്ഞ് വരുന്ന ക്രമത്തിൽ ക്രമീകരിച്ചിരിക്കുന്നതാണ് ക്രിയാശീല ശ്രേണി

3. കോപ്പർ സൾഫേറ്റ് ലായനിയിൽ ഒരു സിങ്ക് ദണ്ഡ് ഇറക്കി വച്ച് ഉണ്ടാകുന്ന മാറ്റം നിരീക്ഷിക്കുക.

a ) സിങ്ക് ദണ്ഡിന് വന്ന മാറ്റം എന്ത്?

സിങ്കിനു മുകളിൽ കോപ്പറിൻ്റെ ആവരണം ഉണ്ടാകുന്നു.

b) ഇതിന് കാരണം എന്ത്?

കോപ്പർ സൾഫേറ്റ് ലായനിയിൽ നിന്നും സിങ്ക് കോപ്പറിനെ ആദേശം ചെയ്യുന്നു
c) ലായനിയുടെ നിറം മങ്ങാൻ കാരണം?

അയോണുകൾ സിങ്കിൽ നിന്നും ഇലക്ട്രോൺ സ്വീകരിച്ച് കോപ്പർ ആറ്റമായി മാറുന്നു .ലായനിയുടെ നിറത്തിനു കാരണം      അയോണുകൾ ആണ്.

Post a Comment

0 Comments
Post a Comment
To Top