1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

കലതൻ കാന്തി തട്ടുമ്പോൾ

bins

 ഷാജു പുതൂർ

എട്ടാംക്ലാസ് മലയാളം കേരള പാഠാവലിയിലെ 'കലതൻ കാന്തി തട്ടുമ്പോൾ' എന്ന അഞ്ചാമത്തെ യൂണിറ്റിൽ പഠിക്കാനുള്ള കഥയാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ 'കീർത്തിമുദ്ര'. യവനവേഷം കെട്ടിയ എൺപത്തിയെട്ട് വയസ്സുള്ള കൃഷ്ണനാട്ടം ആശാൻ അരങ്ങിൽ ശ്രീകൃഷ്ണനുമായി ഏറ്റുമുട്ടി വേദിയിൽ തളർന്നുവീണു മരിക്കുന്ന ദാരുണസംഭവമാണ് ഈ കഥയിലെ പ്രമേയം. വൃദ്ധനായ ആശാന് കൃഷ്ണന്റെ കൈകളാൽ അന്ത്യം വരിക്കണമെന്നാണ് ആഗ്രഹം. കഥാപാത്രവുമായി താദാത്മ്യം പ്രാപിച്ച ആശാന് കളിയോഗത്തിനു ശേഷം ലഭിക്കേണ്ട അംഗീകാരം (കീർത്തിമുദ്ര) സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും, ആഗ്രഹിച്ചപോലെ മരണത്തിലൂടെ ആത്മസാക്ഷാത്കാരവും മോക്ഷവും ലഭിക്കുന്നു.
കൃഷ്ണനാട്ടം അഞ്ചാംദിവസത്തെ സ്വയംവരകഥയിലാണ് കൃഷ്ണനും യവനനുമായിട്ടുള്ള പോരാട്ടരംഗം ആവിഷ്കരിക്കുന്നത്. ഇക്ഷ്വാകുകുലത്തിലെ മാന്ധാതാവിന്റെ പുത്രനായ മുചുകുന്ദൻ ദേവാസുരയുദ്ധത്തിൽ അനേകകാലം ദേവലോക സൈന്യാധിപനായി പോരാടി ദേവന്മാരെ സംരക്ഷിച്ചു. ഇക്കാര്യം കൊണ്ട് സന്തുഷ്ടനായ ദേവേന്ദ്രൻ വിശ്രമത്തിനായി മതിയാവോളം ഉറങ്ങിക്കൊള്ളുവാൻ മുചുകുന്ദനെ അനുഗ്രഹിക്കുന്നു. കൂടെ മുചുകുന്ദന്റെ നിദ്രക്ക് ഭംഗം വരുത്തുന്നവർ ഭസ്മമായിപ്പോകും എന്ന വരവും നൽകി. തുടർന്ന് മുചുകുന്ദൻ ഗുഹയിൽക്കയറി ഉറക്കമാരംഭിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് മ്ലേച്ഛരാജാവായ യവനൻ ശ്രീകൃഷ്ണനെ യുദ്ധത്തിനായി വെല്ലുവിളിക്കുന്നത്! യവനന് മുഖം നൽകാതെ ഓടിപ്പോകുന്ന ശ്രീകൃഷ്ണൻ ഗുഹയിലേക്ക് കയറി ഒളിക്കുന്നു. ഗുഹയിൽ കയറിയ യവനൻ മുകുന്ദനെന്ന് തെറ്റിദ്ധരിച്ച് ഉറങ്ങുന്ന മുചുകുന്ദനെ ചവിട്ടുന്നു. ഉറക്കമുണർന്ന മുചുകുന്ദന്റെ നേത്രാഗ്നിയിൽ യവനൻ ഭസ്മമാകുന്നതാണ് പുരാണകഥ.
ജീവിച്ചിരുന്ന ഒരു പ്രശസ്ത കലാകാരനു സംഭവിച്ച യഥാർഥ ദുരന്തത്തെയാണ് പുതൂർ കഥക്ക് പ്രമേയമാക്കിയത്.
അർഹതപ്പെട്ട അംഗീകാരങ്ങൾ ജീവിച്ചിരിക്കുമ്പോൾ ലഭിക്കാതെ സ്വകർമമണ്ഡലത്തിൽവെച്ച് അകാലത്തിൽ പൊലിഞ്ഞുപോയ അനേകം അപ്രശസ്തരായ കലാകാരന്മാരുടെ ജീവിതകഥാഖ്യാനമായും ഈ കഥ പുനർവായിക്കാം. ഒരേ സമയം ജീവിതമെന്ന അരങ്ങും കൃഷ്ണനാട്ടം കളിയരങ്ങും കൂടിച്ചേർന്ന് പര്യവസാനിക്കുന്ന ഈ കഥയിലൂടെ ഗുരുവായൂർ ദേവസ്വത്തിനു കീഴിൽ മാത്രം നിലനിൽക്കുന്ന കൃഷ്ണനാട്ടം എന്ന കേരളീയ തനതു കലാരൂപത്തെ പരിചയപ്പെടാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. 

 'കലതൻ കാന്തി തട്ടുമ്പോൾ '                  എന്ന അഞ്ചാമത്തെ ഏകകത്തെ    മുൻനിർത്തി കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിക്കാവുന്ന്ന  ചില ദൃശ്യങ്ങൾ.      

                                       1.കഥകളി, 2.തുളളൽ, 3 തെയ്യം,4. കൂത്ത്, 5. മോഹിനിയാട്ടം, 6. തിരുവാതിര, 7. മാർഗ്ഗം കളി, 8. ഒപ്പന, 9. ചെണ്ടമേളം, 10. പടയണി, 11. സോപാനസംഗീതം, 12. കളമെഴുത്ത് പാട്ട്, 13. കോൽക്കളി.

To Top