1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

സാന്ദ്ര സൗഹൃദം

bins

 


"എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങൾ

എന്നേക്കുമായസ്തമിച്ചുപോയ്

ഇന്നിനി നമ്മിലൊരാളിന്റെ നിദ്രയ്ക്ക്

മറ്റേയാൾ കണ്ണിമ ചിമ്മാതെ

കാവൽ നിന്നീടണം"

ഇനി ഞാനുണർന്നിരിക്കാം, നീയുറങ്ങുക.

 ഒ.എൻ.വി.  ശാർങ്ഗകപക്ഷികൾ

യൂണിറ്റ് പ്രവേശകത്തിന്റെ സാരാംശം

മനുഷ്യജീവിതം പൂർണമാകുന്നത് പരസപര സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും നന്മകളിലൂടെയാണ്.


കൃഷ്ണനും കുചേലനും 

 ഒരാൾക്ക് ഒന്നുറങ്ങാൻ മറ്റൊരാൾ കണ്ണിമ ചിമ്മാതെ കാവലിരിക്കുന്ന ജീവിതാവസ്ഥ. ലോകത്തെവിടെയുമുണ്ടായിട്ടുള്ള പുരോഗമനപരമായ മാറ്റങ്ങൾക്കു പിന്നിൽ,സങ്കടകരമായ ജീവിതാവസ്ഥകളിലൂടെ കടന്ന് പോവേണ്ടി വന്നിട്ടും  മറ്റുള്ളവർക്ക് വേണ്ടി സ്വന്തം സുഖങ്ങൾ ത്യജിച്ചു ജീവിച്ച സുമനസുകളെ കാണാവുന്നതാണ്. ത്യാഗമൂർത്തികളായ മഹാത്മാ ഗാന്ധിയും ശ്രീബുദ്ധനും മുതൽ സ്വന്തം കുടുംത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന നമ്മുടെ അമ്മമാർ  വരെ ഇവരുടെ നിര നീളുന്നു.

സ്വാർഥത ഭരിക്കുന്ന   സ്നേഹശൂന്യമായ പുതുലോകത്ത്  സ്‌നേഹത്തിനായി    സ്വയം സമർപ്പിച്ചവരുടെ  ഉന്നത ജീവിതമൂല്യങ്ങൾ തിരിച്ചറിയാൻ സഹായകമായ പാഠങ്ങളാണ് യൂണിറ്റിൽ പഠിക്കാനുള്ളത് .

ഓരോ വ്യക്തിയും അനുഭവിക്കുന്ന സൗഭാഗ്യങ്ങൾക്കുപിന്നിൽ മറ്റൊരാളിന്റെ ത്യാഗവും ആത്മ സമർപ്പണവും ഉണ്ടെന്നുള്ള തിരിച്ചറിവും 
സാന്ദ്ര സൗഹൃദം
അമ്മമമ
വഴിയാത്ര

തുടങ്ങിയ പാഠങ്ങളുടെ പഠനം   ലക്ഷ്യമാക്കുന്നു.


കൃഷ്ണന്റെയും കുചേലന്റെയും സൗഹൃദത്തിന്റെ ദൃഢതയാണ് പാഠഭാഗത്തിന്റെ അന്തർധാര. ജീവിതത്തിന്റെ വിപരീതധ്രുവങ്ങളിൽ നിൽക്കുമ്പോഴും അവർക്കിടയിൽ സൗഹൃദത്തിന്റെ തെളിമ നിറഞ്ഞുനിൽക്കുന്നു. ഇത്തരത്തിലുളള അവസ്ഥ രൂപെട്ടതിന് കാരണം അവർക്ക് പൊതുവായി ലഭിച്ച വിദ്യാഭ്യാസമാണ്. രാജകുമാരനെയും

ദരിദ്രനായ ബ്രാഹ്മണകുമാരനെയും വിറക് ശേഖരിക്കാൻ ഒരുമിച്ച് കാട്ടിലേക്കു പറ

ഞ്ഞയയ്ക്കുന്ന ഗുരുവിന്റെ സമഭാവനയും ഗുരുകടാക്ഷം തന്നെയാണ് ജീവിതവിജയം

എന്ന ശിഷ്യരുടെ വിശ്വാസവും പ്രശ്‌നങ്ങളെ കൈകോർത്ത് നേരിടുന്ന ശിഷ്യരുടെ ഐക്യബോധവും പ്രതിസന്ധികളിൽ ശിഷ്യരെ തേടിയെത്തുന്ന ഗുരുവിന്റെ കരുതലും പാഠഭാഗത്തിന് മിഴിവേകുന്നു.കവിത കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം


ദരിദ്രന്മാരിൽ വെച്ച് ദരിദ്രനായ, സുദാമാവും (കുചേലൻ) യാദവകുലത്തിന്റെ രാജാവായ നന്ദന്റെ മകൻ കൃഷ്ണനും തമ്മിൽ നല്ല കൂട്ടായിരുന്നു. സാന്ദീപനി മഹർഷിയുടെ ഗുരുകുലത്തിൽ രാജാവിന്റെ മകനും ദരിദ്രനും ഒക്കെ ഒരു പോലെ തന്നെ. ഒരുപോലെ ഉറക്കം ഒരുപോലെ ഭക്ഷണം ഒരുപോലെ ജോലികൾ. യഥാർത്ഥ സോഷ്യലിസം .അവരങ്ങനെ കളിച്ചും ചിരിച്ചും പഠിച്ചും ഗുരുകുലത്തിങ്ങനെ കഴിഞ്ഞു. വിദ്യാഭ്യാസം കഴിഞ്ഞതോടെ കൃഷ്ണൻ വളർത്തച്ഛന്റെ വീട് വിട്ടു ദ്വാരകയിലേക്കു പോയതോടെ കൂട്ടുകാർക്കു തമ്മിൽ കാണാൻ സാധിക്കാതെയായി.


അങ്ങനെ കാലമേറെ കഴിഞ്ഞു. കൃഷ്ണൻ രാജാവായില്ലെങ്കിലും രാജകാര്യങ്ങളും കുടുംബകാര്യങ്ങളും ഒക്കെ നോക്കി കഴിയാൻ തുടങ്ങിഎന്നാൽ സുദാമാവോ? കൂടുതൽ കൂടുതൽ ദരിദ്രനായി. കീറിയ വസ്ത്രത്തിൽ മാത്രം കണ്ടുകൊണ്ടിരുന്ന സുദാമാവിന്റെ പേര് തന്നെ എല്ലാവരും മറന്നു.പകരം കു ‘ചേലൻ’ എന്ന പേരായി നടപ്പിൽ .അങ്ങനെയിരിക്കെ കുട്ടികളുടെ വിശപ്പും പട്ടിണിയും കണ്ടു സഹിക്കാനാകാതെ കുചേല പത്‌നി സുശീല ഭർത്താവിനോട് കൃഷ്ണനെപ്പോയി കാണുവാൻ ആവശ്യപ്പെട്ടതും മടിച്ചു മടിച്ചാണെങ്കിലും കുചേലന് വഴങ്ങേണ്ടി വന്നതും വെറും കയ്യോടെ പോകാൻ വൈയ്യാത്തതിനാൽ അവില് കൊണ്ട് പോയതും കുചേലന്റെ തലവെട്ടം ദൂരെക്കണ്ട കൃഷ്ണൻ മട്ടുപ്പാവിൽ നിന്നോടിയ ആ ഓട്ടവും കൃഷ്ണന്റെ വരവ് കണ്ടു അമ്പരന്നു നിന്ന കുചേലന് ലഭിച്ച സ്വീകരണവും തട്ടിപ്പറിച്ചെടുത്ത അവില് വാരിവാരിത്തിന്നതും രുക്മിണി ‘മതിയെന്റെ കൃഷ്ണ’ എന്ന് പറഞ്ഞതും ഭക്ഷണ പുണ്യം പങ്കു വെച്ചതോടെ സാമ്പത്തിക സ്ഥിതി ഉയർന്ന കുചേലനെക്കുറിച്ചും ഒന്നും ഇനിയും പറയുന്നില്ല, പറയാനുള്ളത് ആ സൗഹൃദത്തെ കുറിച്ചാണ്.
രണ്ടു വ്യക്തികളെക്കുറിച്ചാണ്. പുണ്യം പങ്കു വെക്കാനിടയാക്കിയ ഒരു ശുദ്ധമനസ്സിന്റെ സമർപ്പണമായ ആ അന്നമാഹാത്മ്യത്തെ കുറിച്ചാണ് .
കൃഷ്ണനും കുചേലനും തമ്മിൽ സാമ്പത്തികമായി ഒരുപാട് അന്തരമുണ്ടായിരുന്നു.. ഒരുമിച്ചു കളിച്ചവരെങ്കിലും ഇത്രകണ്ട് സൗഹൃദം കാണിക്കണ്ട കാര്യമൊക്കെ കൃഷ്ണനുണ്ടായിരുന്നോ എന്ന് ഇക്കാലത്തു ന്യായമായും ചിന്തിച്ചു പോവും പലരും. എന്നാലത് കൃഷ്ണനായിരുന്നുവല്ലോ. സൗഹൃദങ്ങൾക്ക് ഏറെ വില നൽകിയിരുന്ന കൃഷ്ണൻ.
” മാറത്തെ വിയർപ്പു വെള്ളം കൊണ്ട് നാറും സതീർഥ്യനെ
മാറത്തുണ്മയോട് ചേർത്തു ഗാഢം പുണർന്നു “
എന്ന രാമപുരത്തു വാര്യരുടെ വരികൾ മാത്രം മതി ആ സൗഹൃദത്തിന്റെ വ്യാപ്തി അളക്കാൻ. കൂടാതെ കുചേലന്റെ ദൈന്യാവസ്ഥ കണ്ടപ്പോൾ മാത്രമാണത്രെ ധീരനായ ആ ചെന്താമരക്കണ്ണൻ കരഞ്ഞു പോയത് എന്നും വാര്യർ പറഞ്ഞു വെക്കുന്നുണ്ട്.
ഒന്നോർത്തു നോക്കുക. സമ്പന്നതയുടെ മടിത്തട്ടിൽ സർവ സുഖസൗകര്യങ്ങളിൽ ജീവിക്കുന്ന ഒരു വ്യക്തി. ചെറുപ്പകാലത്തെ തന്റെ കൂട്ടുകാരനെ കണ്ടപ്പോൾ കാണിച്ച സ്നേഹത്തിന്റെ തീവ്രത !!
കെട്ടിപ്പിടിക്കുന്നു, സ്വയം കാലുകഴുകിക്കുന്നു , തുടയ്ക്കുന്നു, സപ്രമഞ്ചത്തിലിരുത്തുന്നു , വീശുന്നു, വെള്ളം കൊടുക്കുന്നു അങ്ങനെ എന്തൊക്കെ . കുചേലന്റെ കാര്യം പോട്ടെ , അരികിൽ നിന്ന രുക്മിണി പോലും ഇതൊക്കെ കണ്ടു ആകെ പരിഭ്രമിച്ചവശായിപ്പോയി പോലും.. ” കഴിഞ്ഞതൊക്കെ പെട്ടന്നങ്ങു മറക്കുന്നവൻ” എന്ന് കൃഷ്ണനെക്കുറിച്ചു ആരോപണമുന്നയിക്കുവർ ഇക്കഥ പാടെയങ്ങു മറക്കാറാ പൊതുവെയുള്ള പതിവ്.
ഇനിയാ അവിലിനെക്കുറിച്ചു. പണ്ട്, ഗുരുകുലത്തിൽ , കൊടും കാട്ടിൽ, പെരും മഴയത്തു ഒരിക്കൽ വഴി തെറ്റിയലഞ്ഞപ്പോഴും കൃഷ്ണന്റെ വിശപ്പ് ശമിപ്പിച്ചത് കുചേലന്റെ പൊതിയിലെ ഭക്ഷണമായിരുന്നു പോലും.. അന്നും കുചേലൻ ആ ദാരിദ്രപ്പൊതി കൊടുക്കാൻ മടിച്ചിരുന്നു.
ഒടുവിൽ കള്ളകൃഷ്ണൻ വിശന്നവശനായി അഭിനയിച്ചപ്പോഴാണ് നിവൃത്തിയില്ലാതെ കുചേലൻ ആ പൊതിക്കെട്ടഴിച്ചത്. അങ്ങനെ രണ്ടു തവണയായി കുചേലൻ കൃഷ്ണന് അന്നദാനം നടത്തി.കുചേലന്റെ കല്ലും മണ്ണും നിറഞ്ഞ അവില് കണ്ട ശൗരി കാണിച്ച കൊതിക്കളികൾ വാര്യര് വർണ്ണിക്കുന്നുണ്ട്. ഭക്ഷണത്തെ , ബഹുമാനിക്കണമെന്ന വലിയ പാഠം നമ്മൾക്കീ സന്ദർഭത്തിൽ കാണാം.

കുചേലൻ ശ്രീകൃഷ്ണനോട് ഒരു സഹായവും ചോദിച്ചില്ല. കൃഷ്ണനോടൊപ്പം കഥയും കാര്യവും പറഞ്ഞ് അവിടെ ഒരുദിവസം നിന്ന്, പിറ്റേന്ന് തിരിച്ചുവീട്ടിലേക്കു പുറപ്പെട്ടു. നടന്നുനടന്ന് വീടിനടുത്ത് എത്തിയപ്പോഴാണ് അത്ഭുതം. കുടിൽ കാണുന്നില്ല. അതിനുപകരം കൊട്ടാരം കാണുന്നു. അമ്പരന്നുപോയ കുചേലൻ അവിടെ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടു. സന്തോഷത്തിൽ നിൽക്കുന്നു. വീട്ടിൽ എല്ലാ സൌകര്യങ്ങളും വന്നുവെന്നും ദാരിദ്ര്യം മാറിയെന്നും കുചേലൻ മനസ്സിലാക്കി.

വന്ന വഴികളെ, നമ്മെ 'നാമാ'ക്കിയവരെ 
മറന്നു കളയരുതെന്നുള്ള മനോഹരമായ പാഠം ബാക്കിയാക്കുകയാണ് പാഠഭാഗം. 
To Top