1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

കുപ്പിവളകൾ

bins

 

                                               പാഠം -3  

പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ

പ്രവർത്തനം -1

കുപ്പിവളകളുടെ മന്ത്രനാദം  കണ്ണമ്മയിൽ വരുത്തിയ മാറ്റം എന്താണ് ? ചർച്ചചെയ്യുക .

കാഴ്ചയില്ലാത്തവരുടെ ലോകം കണ്ണമ്മ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുകയാണ് കഥാ കൃത്ത് . പ്രകാശവും നിറവും തിളക്കവും അന്യ മാണ് കണ്ണമ്മയ്ക്ക് അതിനെക്കുറിച്ചു മറ്റുള്ളവർ പറയുമ്പോൾ വിസ്മയത്തോടെ നിൽക്കും കണ്ണമ്മ . അവർ ലോകത്തെ അറിയുന്നതും ആസ്വദിക്കു ന്നതും ശബ്ദത്തിലൂടെയാണ് . ആളു ക ളുടെ ശബ്ദം , മഴയുടെ ശബ്ദം , ഒളപ്പാത്തിയിലൂടെ വെള്ളം ഒഴുകിപ്പോകുന്ന ശബ്ദം എല്ലാം അവൾക്കു നല്ല നിശ്ചയമാണ് . ആ ശബ്ദത്തേക്കാൾ അവൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് കുപ്പിവളകളുടെ ശബ്ദമാണ് . അതു കിട്ടിയപ്പോൾ പുതിയ വസ്ത്രം ലഭിച്ചതിനെക്കാൾ അവൾക്ക് ആനന്ദമുണ്ടായി . കാരണം വസ്ത്രം അവൾക്ക് കുളിച്ചു കഴി യുമ്പോൾ മാറ്റിയെടുക്കാനുള്ള ഒന്നുമാത്രം

 പ്രവർത്തനം -2 

തന്റെ കണ്ണുകളുടെ നിറഞ്ഞ അന്ധകാരത്തിൽ വാക്കുകൾക്ക് വലിയ അർഥമൊന്നുമില്ല . 

ചിലപ്പോൾ ചിലരുടെ മനസ്സിന്റെ അലിവ് ഒരു നെടു വീർപ്പായി കാതുകളിൽ വന്നുപതിച്ചെന്നിരിക്കും . 

എന്താണവൾ പറഞ്ഞത് ? 

കുപ്പിവളകൾ എന്നല്ലേ ? 

പെട്ടെന്ന് മനസ്സിൽ ഒരു തെളിച്ചം .

കണ്ണമ്മയുടെ അനുഭവലോകത്തെ അവതരി പ്പിക്കുന്ന സന്ദർഭങ്ങളാണിവ . കഥയുടെ ഭാവതലത്തെ ഇത്തരം അവതര ണ ങ്ങൾ എങ്ങനെ സ്വാധീനിക്കുന്നു ? ചർച്ച ചെയ്യുക . 

ഏതൊരു ചെറുകഥയ്ക്കും രണ്ട് തലങ്ങളുണ്ട് . ബാഹ്യതലവും ഭാവതലവും . ഭൗതികമായ കുറേ കാര്യങ്ങൾ അവതരിപ്പിക്കുകയാണ് ബാഹ്യതല ത്തിൽ . എന്നാൽ ആന്തരികമായ അനുഭൂതിയിലേ ക്കുള്ള വാതിൽ തുറക്കുകയാണ് ഭാവതലത്തിൽ . അന്ധയായ കണ്ണമ്മയാണ് കഥയിലെ മുഖ്യകഥാ പാതം , അന്ധർ സമൂഹത്തിൽ ധാരാളമുണ്ട് . അവർ മനസ്സുകൊണ്ടാണ് എല്ലാം കാണുന്നത് . അറിയുന്നത് . ഇത്രയും കഥയിലെ ബാഹ്യതലം , എന്നാൽ ഈ കഥയിലെ ഭാവതലം മറ്റൊന്നാണ് . കണ്ണമ്മ എന്ന കഥാപാത്രം ശബ്ദത്തിലൂടെ എല്ലാം അറിയുന്നു . കാണുന്നു . നാകപ്പാത്തിയിലൂടെ വീഴുന്ന വെള്ളത്തിന്റെ ശബ്ദം , മനസ്സിൽ നെടു വീർപ്പായി വീഴുന്ന ശബ്ദം , കുപ്പിവളകൾ കിലു ങ്ങുന്ന ശബ്ദം , മഴത്തുള്ളികളുടെ ശബ്ദം ഇങ്ങനെ വിവിധ ശബ്ദങ്ങളിലൂടെ കണ്ണമ്മ ലോകമറിയുന്നു .

കുപ്പിവളകളുടെ കിലുക്കമൊണ് കണ്ണമ്മയിൽ സന്തോഷം ഉണ്ടാക്കുന്നത് . പണ്ടാരിക്കൽ സിസ്റ്റ റമ്മയുടെ മുറിയിൽവച്ച് കേട്ടിട്ടുള്ള പള്ളിമണി യുടെ കിലുക്കം അവൾ ഏറെ ഇഷ്ടപ്പെട്ടിരു ന്നതുകൊണ്ടാണ് കുപ്പിവളകളുടെ ശബ്ദം കേട്ട പ്പോൾ സന്തോഷം തോന്നിയത് . ഇങ്ങനെ ഈ കഥയിലെ ഓരോ സന്ദർഭവും കണ്ണമ്മയെന്ന കഥാപാത്രത്തിന്റെ ചിന്തകളും സന്തോഷവു മെല്ലാം കഥയുടെ ഭാവ ത ല ത്തിന് മിഴിവ് നൽകുന്നു

 പ്രവർത്തനം -3

 കണ്ണമ്മയുടെ ലോകം ശബ്ദങ്ങളുടേതാണ് . ശബ്ദ ങ്ങളിലൂടെ ലോകത്തെ അറിയുന്ന കണ്ണമ്മയോ ടുള്ള സിസ്റ്ററമ്മയുടെ സമീപനം വിലയിരുത്തി കുറിപ്പു തയാറാക്കുക . 

അനാഥാലയത്തിൽ കഴിയുന്ന അന്ധയായ പെൺകുട്ടിയാണ് കണ്ണമ്മ . കണ്ടാസ്വദിക്കാൻ കഴി യാത്ത അവളെ ആഹ്ലാദിപ്പിച്ചിരുന്നത് ശബ്ദങ്ങ ളാണ് . അനാഥാലയത്തിലെ റോസിമോൾ കണ്ണ മ്മയുടെ കൈകളിൽ കുപ്പിവളകൾ അണിയുന്ന തുവരെ കുപ്പിവളകൾ എന്നത് അവൾക്ക് മധുര മായ ശബ്ദം മാത്രമായിരുന്നു . കുപ്പിവളയുടെ ശബ്ദം പള്ളിയിൽ കുർബാന സമയത്തുള്ള നാദംപോലെയാണെന്ന് കൂട്ടുകാരിയായ ദേവു ച്ചേച്ചി കണ്ണമ്മയ്ക്ക് പറഞ്ഞുകൊടുത്തിരുന്നു . കുപ്പിവളകളുടെ കിലുക്കം അവളുടെ ജീവിത ത്തിലെ പ്രത്യാശയുടെ നാദമായിരുന്നു . ആ നാദ ത്തിൽ അവൾ എല്ലാം മറന്നുപോകുന്നു . കുപ്പി വളകളുടെ കലപില ശബ്ദം കണ്ണമ്മയുടെ അനു ഭവലോകവുമായി ബന്ധിപ്പിക്കാൻ ഈ കഥ ഏറെ സഹായിക്കുന്നു . കണ്ണമ്മയുടെ ലോകം ശബ്ദ ത്തിന്റെ മനോഹാരിത യിലാണ് ലഭിക്കുക . അതാണ് കഥയ്ക്ക് കുപ്പിവളകൾ എന്നു പേരു കൊടുക്കുവാൻ കാരണം 

പ്രവർത്തനം -4

 ശാരീരിക വെല്ലുവിളികൾ അതിജീവിച്ച് ജീവി തവിജയം കൈവരിച്ച നിരവധി വ്യക്തികൾ സമൂഹത്തിലുണ്ട് . ഇത്തരത്തിലുള്ള ഒരാളെക്കു റിച്ച് കുറിപ്പ് തയാറാക്കുക .

 ഹെലൻ കെല്ലർ 

ശാരീരിക വെല്ലു വിളികളെ നിശ്ച യ ദാർഢ്യംകൊണ്ട് തോൽപ്പിച്ച് സ്വന്തം ജീവിതം മറ്റുള്ളവർക്കായി മാറ്റിവച്ച ഒരു പെൺകുട്ടിയാണ് ഹെലൻ കെല്ലർ . കാണുന്നതും കേൾക്കുന്നതും പറ യുന്നതും പെട്ടെന്ന് ഒരുദിവസം ഇല്ലാതായാൽ  എന്തായിരിക്കും അവസ്ഥ ?

അതു രണ്ടുവയസ്സു പോലും തികയാത്ത ഒരു കുഞ്ഞിന്റെ ജീവി തത്തിൽ . അതായിരുന്നു ഹെലൻ കെല്ലർ . കണ്ണട ച്ചാലും തുറന്നാലും തെളിയുന്ന ഇരുട്ടിൽ നിശ്ശബ്ദ മായി അവൾ ജീവിതം തള്ളിനീക്കി . ഒടുവിൽ ആൻസള്ളിവൻ എന്ന ടീച്ചറുടെ സഹായത്തോടെ ജീവിതത്തിലേയ്ക്കു തിരിച്ചുവന്നു . കാഴ്ചയും കേൾവിയുമില്ലാത്തവരുടെ ജീവിതം ശോഭനമാക്കാ നുള്ള പ്രയത്നത്തിൽ അവർ വിജയിച്ചു . അമേരി ക്കയിലെ അലബാമയിൽ 1880 ജൂൺ 27 നാണ് ഹെലൻ കെല്ലറുടെ ജനനം . രണ്ടുവയസ്സുവരെ ആരോഗ്യവതിയായിരുന്ന ഹെലൻ 1882 ഫെബ്രു വരിയിൽ ശക്തമായ ഒരു മാറ്റത്തിനു വിധേയയായി . 

തലച്ചോറിനെ ബാധിച്ച അജ്ഞാതമായ ഒരു രോഗം അവളെ അബോധാവസ്ഥയിലാക്കി . ക്രമേണ രോഗം ഹെലനെ വിട്ടുപോയി . എന്നാൽ ഹെലന്റെ കാഴ്ചയും കേൾവിയും നഷ്ടപ്പെട്ടി രുന്നു . എത്ര ശ്രമിച്ചിട്ടും അവൾക്കു സംസാരി ക്കാനായില്ല . ക്രമേണ അവൾ രോഗത്തോട് ചേർന്നു . ആൻസള്ളിവന്റെ സഹായത്തോടെ അവൾ ജീവിതത്തിലേയ്ക്കു കടന്നുവന്നു . 1904 ൽ തന്റെ 24 -ാം വയസ്സിൽ ഹെലൻ ബിരുദം നേടി . ഹെലൻ കെല്ലറുടെ ആത്മകഥ “ ദി സ്റ്റോറി ഓഫ് മൈ ലൈഫ് ” ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള പുസ്തകമാണ് .


പദപരിചയം

കൂലം കുത്തി= കരകവിഞ്ഞ് 

കുലം=കര  

അങ്കണം= മുറ്റം 

അന്ധകാരം= ഇരുട്ട് 

മുൻപന്തി= ഏറ്റവും മുമ്പിൽ

ഇരമ്പൽ= മുഴക്കം 

കോടിയുടുപ്പ്= പുതിയ വസ്ത്രം 

ജിജ്ഞാസ =അറിയാനുള്ള ആഗ്രഹം ,കൗതുകം 

പര്യായപദങ്ങൾ 

ഭൂമി - ധര , ധരണി , അവനി . 

കണ്ണ് അക്ഷി , നയനം , നേത്രം .

വസ്ത്രം അമ്പരം , തുകിൽ , വസനം . - സാറാതോമസ് 

1934 - ൽ തിരുവനന്തപുരത്ത് ജനനം 

ആദ്യ നോവൽ- ജീവിതം എന്ന നദി 

നാർമടിപ്പുടവ ( നോവൽ ) - കേരളസാഹിത്യ അക്കാദമി അവാർഡ് 

കൃതികൾ- 

നീലക്കുറിഞ്ഞികൾ ചുവക്കും നേരം , 

 ഗ്രഹണം , 

അഗ്നിശുദ്ധി , 

അസ്തമയം , 

പവിഴ മുത്ത് , 

മുറിപ്പാടുകൾ , 

അർച്ചന ,

 ദൈവമക്കൾ . 

കഥാസമാഹാരം- സാറാതോമസിന്റെ കഥകൾ .

To Top