SCERT KERALA TEXTBOOKS SOLUTIONS & NOTES: Class 9 Physics (Malayalam Medium) Chapter 01 ദ്രവബലങ്ങള്‍
Textbooks Solution for Class 9th Physics (Malayalam Medium) Chapter 01 FORCES IN FLUIDS | Text Books Solution Physics (Malayalam Medium) ഭൗതികശാസ്ത്രം: അദ്ധ്യായം 01 ദ്രവബലങ്ങള്‍
SCERT Solutions for Class 9 Physics Chapterwise
Physics Questions and Answers in Malayalam
Class 9 Physics Questions and Answers
Chapter 1: ദ്രവബലങ്ങള്‍
* ദ്രവങ്ങള്‍: ഒഴുകാന്‍ കഴിയുന്ന പദാര്‍ത്ഥങ്ങളെയാണ് ദ്രവങ്ങള്‍ എന്ന് വിളിക്കുന്നത്. അതിനാല്‍ ദ്രാവകങ്ങളെയും വാതകങ്ങളെയും പൊതുവായിദ്രവങ്ങള്‍ എന്ന് വിളിക്കുന്നു.
* പ്ലവക്ഷമബലം: ഒരു വസ്തു ഒരു ദ്രവത്തില്‍ പൂർണ്ണമായോ ഭാഗികമായോ മുങ്ങിയിരിക്കുമ്പോള്‍ ദ്രവം വസ്തുവില്‍ മുകളിലേക്ക് പ്രയോഗിക്കുന്ന ബലമാണ് പ്ലവക്ഷമബലം.
ഒരു വസ്തുവിന്റെ ഭാരം താഴേക്കും പ്ലവക്ഷമബലം മുകളിലേക്കുമായിരിക്കും.
വസ്തു ദ്രവത്തില്‍ പൂര്‍ണ്ണമായും മുങ്ങിയാല്‍ അനുഭവപ്പെടുന്ന പ്ലവക്ഷമബലം,
വസ്തുവിന്റെ ഭാരത്തേക്കാള്‍ കൂടുതലായാല്‍ വസ്തു ദ്രവത്തിന് മുകളില്‍
പൊങ്ങിക്കിക്കിടക്കും. എന്നാല്‍ ഭാരം, പ്ലവക്ഷമബലത്തേക്കാള്‍ കൂടുതലായാല്‍ വസ്തു ദ്രവത്തില്‍ മുങ്ങിപ്പോകുകയും ചെയ്യും.
ജലാശയങ്ങളുടെ അടിത്തട്ടില്‍നിന്നും വായുകുമിളുകള്‍ ഉയര്‍ന്നുപൊങ്ങുന്നതും വായുവില്‍ ഹൈഡ്രജന്‍ ബലൂണ്‍ മുകളിലേക്കുയരുന്നതും നമുക്ക് ഏറെപരിചിതമാണ്. ഇവിടെ വായുകുമിളയില്‍/ ഹൈഡ്രജന്‍ ബലൂണില്‍ അനുഭവപ്പെടുന്ന പ്ലവക്ഷമബലം അവയുടെ ഭാരത്തേക്കാള്‍ കൂടുതലായതിനാലാണ് അവ മുകളിലേക്കുയരുന്നത്. എന്നാല്‍ ഒരു ഇരുമ്പാണിയോ അല്ലെങ്കില്‍ ഒരു കരിങ്കല്‍ കഷണമോ ജലത്തിലിടുമ്പോള്‍ അതിന്റെ ഭാരം പ്ലവക്ഷമബലത്തേക്കാള്‍ കൂടുതലായതിനാലാണ് അവ താഴ്ന്ന് പോകുന്നത്.
പ്ലവക്ഷമബലം മൂലം ഒരുദ്രവത്തിലിരിക്കുന്ന ഏതൊരു വസ്തുവിനും ഭാരം നഷ്ടം ഉണ്ടാകും. ഈ ഭാരനഷ്ഠം പ്ലവക്ഷമബലത്തിന് തുല്യമായിരിക്കും.
അതിനാല്‍, പ്ലവക്ഷമ ബലം = വസ്തുവിന്റെ വായുവിലെ ഭാരം - ദ്രവത്തിലെ ഭാരം.
ഉദാഹരണം: 6 N ഭാരമുള്ള ഒരു കല്ല് ജലത്തില്‍ തഴ്‌ത്തിയപ്പോള്‍ അതിന്റെ ഭാരം 4 N ആയി. കല്ലില്‍ അനുഭവപ്പെടുന്ന പ്ലവക്ഷമബലമെത്ര?
ഉത്തരം: പലവക്ഷമബലം = ഭാരനഷ്ടം = 6 - 4 = 2 N
* പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍.
ഒരു വസ്തുവില്‍ അനുഭവപ്പെടുന്ന പ്ലവക്ഷമബലം ദ്രവത്തിന്റെ സാന്ദ്രതയെയും ദ്രവത്തില്‍ മുങ്ങിയിരിക്കുന്ന വസ്തുവിന്റെ വ്യാപ്തത്തെയും ആശ്രയിക്കുന്നു. ദ്രവത്തിന്റെ സാന്ദ്രത കൂടുന്നതിന്നതിനനുസരിച്ച് പ്ലവക്ഷമബലവും കൂടും. അതായത് ഉപ്പുവെള്ളത്തിന് ശുദ്ധജലത്തേക്കാള്‍ പ്ലവക്ഷമമബലം പ്രയോഗിക്കാന്‍ കഴിയും. അതുപോലെ ദ്രവത്തില്‍ മുങ്ങിയിയിരിക്കുന്ന വസ്തുവിന്റെ വലിപ്പം ക്രടുതലായാല്‍ അതില്‍ അനുഭവപ്പെന്ന പ്ലവമക്ഷമബലവും കൂടുതലായിരിക്കും.
* ആര്‍ക്കമെഡീസ് തത്വം.
ഒരു വസ്തു പൂർണ്ണമായോ ഭാഗികമായോ ഒരു ദ്രവത്തില്‍ മുങ്ങിയിരിക്കുമ്പോൾ അതില്‍ അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.
* പ്ലവനതത്വം
ഒരു വസ്തു ഒരു ദ്രവത്തില്‍ പൊങ്ങിക്കിടക്കുമ്പോള്‍ വസ്തുവിന്റെ ഭാരവും വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരവും (പ്ലവക്ഷമബലവും) തുല്യമായിരിക്കും. ഇതാണ് പ്ലവനതത്വം.
ഒരു വിളഞ്ഞതേങ്ങ വെള്ളത്തിലിടുമ്പോള്‍ അതിന്റെ ആവശ്യമായത്രഭാഗം ജലത്തിലേക്ക് താഴുന്നു. ഇപ്പോള്‍ തേങ്ങ ആദേശം ചെയ്ത ജലത്തിന്റെ ഭാരം (പ്ലവക്ഷമബലം) തേങ്ങയുടെ യഥാര്‍ത്ഥഭാരത്തിന് തുല്യമാകുകയും തേങ്ങയില്‍
അനുഭവപ്പെടുന്ന ആകെ ബലം പൂജ്യമാകുകയും ചെയ്യുന്നതിനാല്‍ അത് ജലത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്നു.
* ആപേക്ഷിക സാന്ദ്രത
ഒരു വസ്തുവിന്റെ സാന്ദ്രതയും ജലത്തിന്റെ സാന്ദ്രതയും തമ്മിലുള്ള ആനുപാത സംഖ്യയാണ് ആ വസ്തുവിന്റെ ആപേക്ഷിക സാന്ദ്രത. വസ്തുവിന്റെ സാന്ദ്രത ജലത്തിന്റെ സാന്ദ്രതയുടെ എത്രമടങ്ങാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
* ആപേക്ഷികസാന്ദ്രത - ഒരു വസ്തുവിന്റെ സാന്ദ്രതയും ജലത്തിന്റെ സാന്ദ്രതയും തമ്മിലുള്ള സംഖ്യയാണ് ആ വസ്തുവിന്റെ ആപേക്ഷികസാന്ദ്രത. വസ്തുവിന്റെ സാന്ദ്രത ജലത്തിന്റെ സാന്ദ്രതയുടെ എത്ര മടങ്ങാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ആപേക്ഷിക സാന്ദ്രത = വസ്തുവിന്റെ സാന്ദ്രത / ജലത്തിന്റെ സാന്ദ്രത
ജലത്തിന്റെ സാന്ദ്രത 1000 kg/m³ ഉം ആപേക്ഷികസാന്ദ്രത ഒന്നും ആണ്. മണ്ണെണ്ണ, ഐസ് തുടങ്ങിയ ജലത്തേക്കാള്‍ സാന്ദ്രത കുറഞ്ഞ വസ്തുക്കളുടെ ആപേക്ഷിക സാന്ദ്രത ഒന്നില്‍ കുറവാണ്.
ഹൈഡ്രോമീറ്റ൪ ഉപയോഗിച്ചാണ് ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കുന്നത്. ലാക്ടോമീറ്ററും ഒരു ഹൈഡ്രോമീറ്ററാണ്. പ്ലവനതത്വം അനുസരിച്ചാണ് ഹൈഡ്രോമീറ്റർ പ്രവര്‍ത്തിക്കുന്നത്.
കുറിപ്പ്; ആപേക്ഷിക സാന്ദ്രതക്ക് യൂണിറ്റില്ല
* പാസ്കല്‍നിയമം.
ഒരു ചെറിയബലം പ്രയോഗിച്ച് വളരെ വലിയബലം ലഭ്യമാക്കുന്ന മണ്ണുമാന്തിയന്ത്രം, ഹൈഡ്രോളിക് ബ്രേക്ക്, ഹൈഡ്രോളിക് ജാക്ക് എന്നിവ പ്രവര്‍ത്തിക്കുന്നത് പാസ്കൽ നിയമമനുസരിച്ചാണ്.
ഒരു സംവൃതവ്യൂഹത്തിലടങ്ങിയിരിക്കുന്ന ഒരുദ്രാവകത്തിന്റെ ഏതെങ്കിലും രംഗത്ത് പ്രയോഗിക്കുന്ന മര്‍ദം ദ്രാവകത്തിന്റെ എല്ലാഭാഗത്തും ഒരുപോലെ അനുഭവപ്പെടും.
* ഹൈഡ്രോളിക്ജാക്കിന്റെ പ്രവര്‍ത്തനം.
ഒരു ഹൈഡ്രോളിക് ജാക്കിന്റെ രേഖാചിത്രമാണ് തന്നിരിക്കുന്നത്. ഇതിന്റെ ചെറിയ ട്യൂബായ X ല്‍ ഒരു ചെറിയ ബലം (F₁) പ്രയോഗിക്കുമ്പോള്‍ വലിയ ട്യൂുബായ Y ക്ക് താഴെ (F₂) എന്ന ബലം ലഭ്യമാകുന്നു.
പാസ്കല്‍ നിയമമനുസരിച്ച് X ല്‍ രൂപപ്പെടുന്ന മര്‍ദ്ദവും (P₁ =F₁/A₁)
Y ല്‍ അനുഭവപ്പെടുന്ന മര്‍ദവും (P₂ = F₂/A₂) തുല്യമായിരിക്കും. .
അതായത്, F₂/A₂ = F₁/A₂ ആയിരിക്കും.
Or F₂= F₁(A₂/A₁) ........ (a)
ഇവിടെ A₁, A₂ എന്നിവ യഥാക്രമംX,Y എന്നീ കുഴലുകളുടെ അഗ്രമുഖ പരപ്പളവുകളാണ്. Y യുടെ പരപ്പളവായ A₂, X ന്റെ പരപ്പളവായ A₁ ന്റെ 10 മടങ്ങായാല്‍ (A₂/A₁) = 10 ആകും.
അപ്പോള്‍ സമവാക്യം (a) അനുസരിച്ച് Y ല്‍ ലഭ്യമാകുന്ന ഔട്ട്‌പുട്ട്ബലമായ F₂ പ്രയോഗിച്ചബലമായ F₁ ന്റെ 10 മടങ്ങാകും എന്ന് കാണാന്‍ കഴിയും. അതായത്, ഇത്തരം ക്രമീകരണത്തിലെ കുഴലുകളുടെ അഗ്രമുഖപരപ്പളവുകള്‍ത മ്മിലുള്ള
വ്യത്യാസം അനുയോജ്യമായി ക്രമീകരിച്ച് ഒരു ചെറിയ ബലത്തില്‍ നിന്നും വളരെ വലിയ ബലം ലഭ്യമാക്കുവാന്‍ കഴിയും.
* പ്രതലബലം.
ദ്രാവകത൯മാത്രകള്‍ തമ്മിലുള്ള പരസ്പരാകർഷണം മൂലം ദ്രാവകോപരിതലങ്ങള്‍ വലിഞ്ഞു നില്‍ക്കുന്ന ഒരുപാടപോലെ വര്‍ത്തിക്കുന്നു. ഇതിനുകാരണമായ ബലമാണ് പ്രതലബലം.
താഴെ സൂചിപ്പിച്ചിരിക്കുന്നവയ്ക്ക് കാരണം പ്രതലബലമാണ്.
i. ചെറുപ്രാണികള്‍ക്ക് ജലോപരിതലത്തിലൂടെ ഓടിനടക്കാന്‍ കഴിയുന്നു.
ii. പേപ്പര്‍ക്ലിപ്പ്,നാണയം,സൂചി,ബ്ലേഡ് തുടങ്ങിയവ ജലോപരിതലത്തില്‍ മുങ്ങി പ്പോകാതെ വയ്ക്കാന്‍കഴിയുന്നു.
ഒരോദ്രാവകത്തിനും വ്യത്യസ്തപ്രതലബലമാണുള്ളത്. സോപ്പുവെള്ളത്തിന് ശുദ്ധജലത്തേക്കാള്‍ പ്രതലബലം കുറവാണ്.
* കൊഹിഷന്‍ബലവും അഡ്ഹിഷന്‍ബലവും.
എല്ലാപദാര്‍ത്ഥ തന്‍മാത്രകളും തമ്മില്‍ പരസ്പരാകര്‍ഷണമുണ്ട്. ഒരു പദാര്‍ത്ഥത്തിലെ തന്മാത്രകള്‍ തമ്മിലുള്ള (ഒരേയിനം ത൯മാത്രകള്‍ തമ്മിലുള്ള) ആകര്‍ഷണമബലമാണ് കൊഷിഷന്‍ബലം. രണ്ട്ദ്രാ വകത്തുള്ളികള്‍ക്ക്
പരസ്പരം സംയോജിച്ച് ഒറ്റത്തുള്ളിയാകാന്‍ കഴിയുന്നത് കൊഹിഷന്‍ബലം മൂലമാണ്.
വ്യത്യസ്തയിനം തന്മാത്രകള്തമ്മിലുള്ള ആകര്‍ഷണബലമാണ് അഡ്ഹിഷന്‍.
* കേശികത്വം.
നേര്‍ത്തകുഴലിലൂടെയോ ചെറിയസുഷിരങ്ങളിലൂടെയോ ഒരു ദ്രാവകം
സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേശികത്വം.
കേശികതാഴ്ചകാണിക്കുന്ന ഒരുദ്രാവകമാണ് മെര്‍ക്കുറി.
വ്യാസം കുറയുന്നതിനനുസരിച്ച് കേശിക കൂടും.
കുഴലും ദ്രാവകതന്‍മാത്രകളും തമ്മിലുള്ള അഡ്ഹിഷന്‍ബലം കൊഹിഷന്‍ ബലത്തേക്കാള്‍ കൂടുതലായാല്‍ കേശിക ഉയര്‍ച്ചയും, കൊഹിഷന്‍ബലം അഡ്ഹിഷന്‍ ബലത്തേക്കാള്‍ കൂടുതലായാല്‍ കേശീകതാഴ്ച്ചയുമാണ് ഉണ്ടാകുന്നത്.
* വിസ്‌കോസിറ്റിയും വിസ്‌കസ്ബലവും.
ദ്രാവകങ്ങളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുവാനുള്ള ദ്രാവകങ്ങളുടെ സവിശേഷ ഗുണമാണ് വിസ്‌കോസിറ്റി.
വിസ്‌കോസിറ്റിക്ക് കാരണമായ ബലത്തെയാണ് വിസ്‌കസ്ബലം എന്ന് പറയുന്നത്. ചലിക്കുന്ന ദ്രാവകപടലങ്ങള്‍ക്കിടയില്‍ അനുഭവപ്പെടുന്ന ഘര്‍ഷണബലമാണ് ഈ വിസ്കസ്ബലം.വിസ്‌കോസിറ്റിയുടെ അടിസ്ഥാനത്തില്‍ ദ്രാവകങ്ങളെ മൊബൈല്‍
ദ്രാവകങ്ങളെന്നും, വിസ്കസ്‌ദ്രാവകങ്ങളെന്നും രണ്ടായി വര്‍ഗീകരിച്ചിരിക്കുന്നു. ഉയര്‍ന്ന വിസ്‌കോസിറ്റിയുള്ള തേന്‍, ഗ്ലിസറിന്‍ തുടങ്ങിയ ദ്രാവകങ്ങളാണ് വിസ്കസ്ദ്രാവകങള്‍ എന്നറിയപ്പെടുന്നത്. വിസ്‌കോസിറ്റി കുറഞ്ഞ ദ്രാവകങ്ങളാണ് മൊബൈല്‍ദ്രാവകങള്‍.
ഉദാഹരണം:- മണ്ണെണ്ണ, ജലം, പെട്രോള്‍
താപനില ഉയരുമ്പോള്‍ ദ്രാവകങ്ങളുടെ വിസ്‌കോസിറ്റി കുറയും.
* പരിശീലനചോദ്യങ്ങളും ഉത്തരവും
1. പ്ലവക്ഷമബലം എന്നാലെന്ത്?
- ഒരു വസ്തു ഒരു ദ്രവത്തില്‍ (ദ്രാവകത്തിലോ വാതകത്തിലോ) പൂര്‍ണ്ണമായോ ഭാഗീകമായോ മുങ്ങിയിരിക്കുമ്പോള്‍ ദ്രവം വസ്തുവില്‍ മുകളിലേക്ക് പ്രയോഗിക്കുന്ന ബലമാണ് പ്ലവക്ഷമബലം.
2. ജലത്തില്‍ മുങ്ങിയിരിക്കുന്ന ഒരു കല്ലില്‍ അനുഭവപ്പെടുന്ന ബലങ്ങളേതെല്ലാം?
- കല്ലിന്റെ ഭാരവും പ്ലവക്ഷമബലവും.
3. ഒരു കല്ല് ജലത്തില്‍ മുക്കിവയ്ക്കമ്പോള്‍ അതിന്‌ഭാരക്കുറവ് അനുഭവപ്പെടുന്നതെന്തുകൊണ്ട്?
- കല്ലിലേക്ക് ഭാരത്തിന്റെ വിപരീതദിശയില്‍ പ്ലവക്ഷമബലം അനുഭവപ്പെടുന്നതിനാല്‍.
4. ഒരു കല്ലിന്റെ വായുവിലെ ഭാരം 80 N ഉം ജലത്തിലെ ഭാരം 55 N ഉം ആയിരുന്നെങ്കില്‍ കല്ലില്‍ അനുഭവപ്പെട്ട പ്ലവക്ഷമബലമെത്ര?
- പ്ലവക്ഷമബലം = ഭാരനഷ്ടം = 80 - 55 - 25 N
5. മൂന്ന് ബീക്കറുകളിലായി ശുദ്ധജലം, മണ്ണെണ്ണ, ഉപ്പുവെള്ളം എന്നിവ എടുത്തിരിക്കുന്നു.
a. ഇവയില്‍ സാന്ദ്രത ഏറ്റവും കൂടിയതും കുറഞ്ഞതുമായ ദ്രാവകങ്ങളേവ?
b. ഏതുദ്രാവകത്തില്‍ മുക്കുമ്പോഴാണ് ഒരു കല്ലിന് ഏറ്റവും കുറഞ്ഞഭാരം അനുഭവപ്പെടുന്നത്? എന്തുകൊണ്ട്?
ഉത്തരം:
a. ഏറ്റവും കൂടുതല്‍ സാന്ദ്രത ഉപ്പുവെള്ളത്തിനും ഏറ്റവും കുറവ് മണ്ണെണ്ണയ്ക്കുമാണ്.
b. സാന്ദ്രതകൂടിയ ദ്രാവകം കൂടുതല്‍ പ്ലവക്ഷമബലം പ്രയോഗിക്കുന്നതിനാല്‍ ഉപ്പുവെള്ളത്തില്‍ മുക്കിവയ്ക്കമ്പോഴാണ് വസ്തുവിന് ഏറ്റവും കൂടുതല്‍ ഭാരനഷ്ടമുണ്ടാകുന്നത്.
6. 100 g മാസുള്ള ഒരു മരക്കട്ടയും അതേമാസുള്ള ഒരു ഇരുമ്പുകട്ടയും എടുത്തിരിക്കുന്നു.
a. ഇതില്‍ ഏതിനായിരിക്കും വ്യാപ്തം കൂടുതല്‍?
b. ഈ ഇരുമ്പ് കട്ടയും മരക്കട്ടയും ജലത്തില്‍ താഴ്ത്തിവച്ച് അവയുടെ ഭാരം കണക്കാക്കിയാല്‍ കൂടുതല്‍ ഭാരനഷ്ടം ഏതിനായിരിക്കും?
c. ഏതുവസ്തുവിലാണ് കൂടുതല്‍ പ്ലവക്ഷമബലം അനുഭവപ്പെടുന്നത്?
ഉത്തരം:
a.മരക്കട്ടക്ക് .
b. മരക്കട്ടക്ക്.
b. മരക്കട്ടക്ക് വ്യാപ്തം കൂടുതലായതിനാല്‍ അത് കൂടുതല്‍ ദ്രാവകത്തെ ആദേശം ചെയ്യുന്നതിനാല്‍ മരക്കട്ടയിലായിരിക്കും കൂടുതല്‍ പ്ലവക്ഷമബലം അനുഭവപ്പെടുന്നത്.
7. പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങളേതെല്ലാം?
- ദ്രവത്തിന്റെ സാന്ദ്രത, മുങ്ങിയിരിക്കുന്ന വസ്തുവിന്റെ വ്യാപ്തം
8. ഒരുകല്ല് മൂന്ന് വ്യത്യസ്ത ദ്രാവകങ്ങളില്‍ മുക്കിവച്ച് ഭാരം കണക്കാക്കിയപ്പോള്‍ ലഭിച്ചഭാരങ്ങള്‍ 60gwt, 50gwt, 45gwt എന്നിവയായിരുന്നു. ഈ ദ്രാവകങ്ങള്‍ ഉപ്പുവെള്ളം, ശുദ്ധജലം, വെളിച്ചെണ്ണ എന്നിവയായിരുന്നുവെങ്കില്‍ 60 g ഭാരം ലഭിച്ചത് ഏതുലായനിയില്‍ മുക്കിവച്ചപ്പോഴായിരിക്കും? ഉത്തരം സാധൂകരിക്കുക.
- വെളിച്ചെണ്ണയില്‍. കാരണം തന്നിട്ടുള്ള ദ്രാവകങ്ങളില്‍ ഏറ്റവും കുറഞ്ഞ സാന്ദ്രത വെളിച്ചെണ്ണക്കായതിനാല്‍ അതായിരിക്കും കല്ലില്‍ ഏറ്റവും കുറഞ്ഞ പ്ലവക്ഷമബലം പ്രയോഗിക്കുന്നത്.
9. ഒരുകപ്പല്‍ ശുദ്ധജലതടാകത്തില്‍നിന്നും സമുദ്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കപ്പല്‍ കൂടുതല്‍താഴുമോ അതോ ഉയരുമോ? നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.
- സമുദ്രജലത്തിന് ശുദ്ധജലത്തേക്കാള്‍ സാന്ദ്രത കൂടുതലായതിനാല്‍ സമുദ്ര ജലത്തില്‍നിന്നും കപ്പലിലേക്ക് കൂടുതല്‍ പ്ലവക്ഷമബലം ലഭ്യമാകും. അതിനാല്‍ കപ്പല്‍ കൂടുതല്‍ ഉയരും.
10. ഒരു വസ്തു പൂര്‍ണ്ണമായും ഒരു ദ്രവത്തില്‍ താഴ്ത്തുമ്പോള്‍ ആ വസ്തുവിന്റെ വ്യാപ്തത്തിനു തുല്യം ദ്രവത്തെ വസ്തു ആദേശം ചെയ്യും.
a. ആദേശം ചെയ്യപ്പെട്ട ദ്രവത്തിന്റെ ഭാരവും ദ്രവം വസ്തുവില്‍ പ്രയോഗിച്ച പ്ലവക്ഷമബലവും തമ്മിലുള്ള ബന്ധമെന്ത്?
b. ഇതുമായി ബന്ധപ്പെട്ടനിയമമേത്?
c. നിയമം പ്രസ്താവിക്കുക.
ഉത്തരം:
a.പ്ലവക്ഷമബലവും ആദേശം ചെയ്ത ദ്രവത്തിന്റെ ഭാരവും തുല്യമായിരിക്കും.
b. ആര്‍ക്കമെഡീസ്‌തത്വം.
c. ഒരു വസ്തു പൂര്‍ണ്ണമായോ ഭാഗീകമായോ ഒരു ദ്രവത്തില്‍ മുങ്ങിയിരിക്കുമ്പോള്‍ വസ്തുവില്‍ അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യൂന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.
11. ഹൈഡ്രജന്‍ നിറച്ചബലൂണ്‍ മുകളിലേക്കുയരുന്നതിന്റെ കാരണം പ്ലവക്ഷമ ബലത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കുക.
- ബലൂണിനകത്തെ ഹൈഡ്രജന്റെയും ബലൂണിന്റെയും ആകെ ഭാരത്തേക്കാള്‍ കൂടുതലാണ് വായു ബലൂണില്‍ മുകളിലേക്ക് പ്രയോഗിക്കുന്ന പ്ലവക്ഷമബലം. അതിനാലാണ് ബലൂണ്‍ മുകളിലേക്കുയരുന്നത്.
12. ഉണങ്ങിയ ഒരു തേങ്ങ ജലത്തില്‍ പൊങ്ങിക്കിടക്കുന്നു.
a. ഈ തേങ്ങയില്‍ അനുഭവപ്പെടുന്ന ബലങ്ങളേവ?
b. ഈ ബലങ്ങള്‍ തമ്മിലുള്ള ബന്ധമെന്ത്?
ഉത്തരം:
a. തേങ്ങയുടെ ഭാരവും ജലം തേങ്ങയില്‍ പ്രയോഗിക്കുന്ന പ്ലവക്ഷമബലവും.
b. ദ്രാവകത്തില്‍ പൊങ്ങിക്കിടക്കുന്ന ഏതൊരുവസ്തുവിന്റെയും ഭാരവും വസ്തുവില്‍ ദ്രാവകം പ്രയോഗിക്കുന്ന പ്ലവക്ഷമബലവും തുല്യമായിരിക്കും.
13. ശുദ്ധജലത്തിന്റെ സാന്ദ്രത 1000kg/m³ ആണ്.
a. ഇതില്‍ നിന്നും നിങ്ങള്‍ എന്താണ് മനസ്സിലാക്കുന്നത്?
b. ജലത്തേക്കാള്‍ സാന്ദ്രത കുറഞ്ഞ ദ്രാവകത്തിന് ഒരു ഉദാഹരണമെഴുതുക.
ഉത്തരം:
a. ഒരു ഘനമീറ്റര്‍ (ക്യൂബിക് മീറ്റര്‍) ജലത്തിന്1000 kg മാസുണ്ടാകും.
[ അതായത്1 m നീളവും 1 m വീതിയും 1 m ഉയരവുമുള്ള ഒരു ടാങ്കില്‍ നിറയെ ശുദ്ധജലം നിറച്ചാല്‍ അതിന്റെ 1000 kg ആയിരിക്കും|
b. മണ്ണെണ്ണ, വെളിച്ചെണ്ണ.
14. 200 N ഭാരമുള്ള ഒരുകല്ല് ചിത്രത്തിലേതുപോലെ ഒരുദ്രാവകത്തില്‍ മുക്കുമ്പോള്‍ അതിന്റെ ഭാരം 140 N ആകുന്നു.
b. ഉത്തരം കണ്ടെത്താന്‍ നിങ്ങളെ സഹായിച്ച നിയമം പ്രസ്താവിക്കുക.
ഉത്തരം:
a. കവിഞ്ഞൊഴുകിയ ദ്രാവകത്തിന്റെ ഭാരം = 200 - 140 = 60 N
b. ആര്‍ക്കമെഡീസ് തത്വം: ഒരു വസ്ത്ര പൂര്‍ണ്ണമായോ ഭാഗീകമായോ ഒരു ദ്രവത്തില്‍
മുങ്ങിയിരിക്കുമ്പോള്‍ അതില്‍ അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയ്ത ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.
15. തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
a. ആപേക്ഷികസാന്ദ്രത എന്നാലെന്ത്?
b. ആപേക്ഷികസാന്ദ്രത കണക്കാക്കുന്നതിനുള്ള സൂത്രവാക്യമെഴുതുക.
c. ജലത്തിന്റെ ആപേക്ഷികസാന്ദ്രതയെത്ര?
d. ആപേക്ഷികസാന്ദ്രതകണക്കാക്കുന്നതിനുള്ള ഉപകരണമേത്?
e. ഹൈഡ്രോമീറ്ററിന്റെ പ്രവര്‍ത്തനതത്വമെന്ത്?
f. പാലിന്റെ ആപേക്ഷികസാന്ദ്രത കണക്കാക്കുന്നതിനുള്ള ഉപകരണത്തിന്റെ പേരെഴുതുക.
ഉത്തരം:
a. ഒരു പദാര്‍ത്ഥത്തിന്റെ സാന്ദ്രതയും ജലത്തിന്റെ സാന്ദ്രതയും തമ്മിലുള്ള അനുപാതസംഖ്യയാണ് ആപേക്ഷികസാന്ദ്രത.
b. ആപേക്ഷികസാന്ദ്രത - വസ്തുവിന്റെ സാന്ദ്രത/ജലത്തിന്റെ സാന്ദ്രത
c. ഒന്ന്.
d. ഹൈഡ്രോമീറ്റര്‍.
e. പ്ലവനതത്വം.
f. ലാക്ടോമീറ്റര്‍.
16. തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
a. പാസ്കല്‍ നിയമം പ്രസ്താവിക്കുക.
b. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുപകരണങ്ങളുടെ പേരെഴുതുക.
ഉത്തരം:
a. ഒരു സംവൃതവ്യൂഹത്തില്‍ (അടഞ്ഞവ്യൂഹത്തില്‍) അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മര്‍ദ്ദം ദ്രാവകത്തിന്റെ എല്ലാഭാഗത്തും ഒരുപോലെ അനുഭവപ്പെടും.
b. ഹൈഡ്രോളിക്‌ബ്രേക്ക്, എസ്കവേറ്റര്‍, ഹൈഡ്രോളിക് ലിഫ്റ്റ്.
17. ഒരു ഹൈഡ്രോളിക്‌ലിഫ്റ്റിന്റെ ചെറുമാതൃകയാണ്‌ചിത്രത്തില്‍ കാണുന്നത്.
b. ഈ സംവിധാനത്തില്‍ ഉയര്‍ത്തേണ്ട വസ്തു ഏതു ട്യൂബിന് മുകളിലാണ്
ക്രമീകരിക്കേണ്ടത്?
c. ഈ സംവിധാനത്തില്‍ ട്യൂബ് X ന്റെ മുഖപരപ്പളവ് 0.05m² ഉം ട്യൂബ് Yയുടേത്
0.6 m² ഉം ആണെങ്കില്‍ X ല്‍ 10 N ബലം പ്രയോഗിച്ചാല്‍ Y ല്‍ ലഭിക്കുന്ന ബലം കണക്കാക്കുക.
ഉത്തരം:
a. പാസ്‌കല്‍ നിയമം.
b. പരപ്പളവ് കൂടിയ ട്യൂബിന് മുകളില്‍ (ട്യൂബ് Y ക്ക് മുകളില്‍)
c. Ax= 0.05m² , Ay=06m², fx=10 N, Fy=?
Fy/fx = Ay/Ax ആയതിനാല്‍, Fy/10=0.6/0.05 അല്ലെങ്കിൽ Fy=0.6X10/0.05=120 N
18. ഒരു ഹൈഡ്രോളിക് ലിഫ്റ്റിന്റെ രേഖാചിത്രം തന്നിരിക്കുന്നു.
(P₁, P₂ എന്നിവ മര്‍ദ്ദത്തെ സൂചിപ്പിക്കുന്നു.)
a. താഴെകൊടുത്തിരിക്കുന്നവയില്‍ നിന്നും ശരിയായ ബന്ധം/ബന്ധങ്ങള്‍
കണ്ടെത്തുക.
i. P₁ = P₂ ii. P₁ > P₂ iii. P₁ < P₂ ii. F₁>F₂ iv. F₁<F₂
b. F₂ വിന്റെ വില കണക്കാക്കുക.
ഉത്തരം:
a. i. P₁ = P₂ iv. F₁<F₂
b. F₂/F₁ = A₂/A₁
F₂/10 = 10/2 Or F₂ = 50 N
19. ചിത്രം നിരീക്ഷിക്കുക.
b. ജലത്തിനുപകരം മെര്‍ക്കുറിയിലാണ് ഈ ട്യൂബ് താഴ്ത്തിവച്ചിരുന്നതെങ്കില്‍ ട്യൂബിലെ ദ്രാവകനിരപ്പ് എങ്ങനെയായിരിക്കുമെന്ന്‌ചിത്രീകരിക്കുക.
ഉത്തരം:
a. കേശിക ഉയര്‍ച്ച.
20. തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
a. കേശിക ഉയര്‍ച്ചയും കേശികകുഴലിന്റെ ആരവും തമ്മിലുള്ള ബന്ധമെന്ത്?
b. കേശിക താഴ്ച്ച കാണിക്കുന്ന ദ്രാവകത്തിന് ഒരുദാഹരണമെഴുതുക.
c. അഡ്ഹിഷന്‍ ബലം, കൊഹിഷന്‍ ബലം എന്നിവ എന്തെന്ന് വ്യക്തമാക്കുക.
ഉത്തരം:
a. കുഴലിന്റെ ആരം കൂടുമ്പോള്‍ കേശിക ഉയര്‍ച്ചകുറയുന്നു.
b. മെര്‍ക്കുറി.
c. ഒരേയിനം തന്‍മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണബലമാണ് കൊഹിഷന്‍ബലം. വ്യത്യസ്തയിനം തന്മാത്രകള്തമ്മിലുള്ള ആകര്‍ഷണബലമാണ് അഡ്ഹിഷന്‍.
21. ചില വസ്തുക്കള്‍ ജലത്തില്‍ മുങ്ങിപ്പോകുകയും ചിലത് പൊങ്ങിക്കിടക്കുകയും ചെയ്യുന്നു. ഏതുസാഹചര്യത്തിലാണ് വസ്തു പൊങ്ങിക്കിടക്കുന്നത്?
- വസ്തുവിന്റെ ഭാരവും പ്ലവക്ഷമബലവും തുല്യമാകുമ്പോഴാണ് അത് ഒരു ദ്രാവകത്തില്‍ പൊങ്ങിക്കിടക്കുന്നത്.
22. വിട്ടുപോയഭാഗം പൂരിപ്പിക്കുക.
a. കൊഹിഷന്‍ ബലത്തേക്കാള്‍ കുറവാണ് അഡ്ഹിഷന്‍ ബലമെങ്കില്‍ ........... ഉണ്ടാകും. (കേശിക താഴ്ച്ച / കേശിക ഉയര്‍ച്ച)
b. കുഴലിന്റെ വ്യാസം കൂടുമ്പോള്‍ കേശിക ഉയര്‍ച്ച ............... (കൂടുന്നു / കുറയുന്നു)
c. രണ്ടുദ്രാവകത്തുള്ളികള്‍ ചേര്‍ന്ന് ഒന്നായിത്തീരുന്നത്.......... മൂലമാണ്. (അഡ്ഹിഷന്‍ ബലം/കൊഹിഷന്‍ ബലം)
d. വിസ്‌കോസിറ്റി കൂടുതലുള്ള ദ്രാവകങ്ങള്‍ക്ക് ഒഴുകുവാനുള്ള ശേഷി ............ (കൂടുതലാണ്/ കുറവാണ്)
e. ദ്രാവകത്തുള്ളികള്‍ ഗോളാകൃതിപ്രാപിക്കുന്നത്.......... മൂലമാണ്.
(വിസ്കോസിറ്റി/പ്രതലബലം)
f. സാന്ദ്രതകൂടിയദ്രാവകങ്ങളില്‍ പ്ലവക്ഷമബലം ......... (കൂടുതലാണ്/കുറവാണ്)
ഉത്തരം:
a. കേശിക താഴ്ച്ച
b. കുറയുന്നു.
c. കൊഹിഷന്‍ ബലം
d. കുറവാണ്
e. പ്രതലബലം
f. കൂടുതലാണ്
23. വേനല്‍ക്കാലം ആരംഭിക്കുന്നതിനുമുമ്പായി കര്‍ഷകര്‍ പറമ്പ് കിളച്ചിടാറുണ്ട്.
a. ഇതിന്റെ ആവശ്യകതയെന്ത്?
b. ഇതിനുപിന്നിലെ ശാസ്ത്രതത്വം വിശദീകരിക്കുക.
ഉത്തരം:
a. മണ്ണിനടിയിലെ ജലാംശം കേശിക ഉയര്‍ച്ചമൂലം ഉപരിതലത്തിലെത്തി സൂര്യ താപത്താല്‍ ബാഷ്പീകരിച്ച് നഷ്ടപ്പെട്ടുപോകുന്നത് തടയുന്നതിന് വേണ്ടി.
b.മണ്ണ് കിളച്ചിടുമ്പോള്‍ മണ്‍തരികള്‍ തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നു. അതിനാല്‍ മണ്ണിനടിയിലെ ജലം കേശിക ഉയര്‍ച്ചമൂലം ഉപരിതലത്തിലെത്തുന്നത് തടയപ്പെടുന്നു.
24. ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു ദ്രാവകത്തിലെ ദ്രാവകപടലങ്ങള്‍ക്കിടയില്‍ അനുഭവപ്പെടുന്ന ഘര്‍ഷണബലമാണ് വിസ്‌കസ് ബലം.
a. വിസ്‌കോസിറ്റിയെന്നാലെന്ത്?
b. ഒരുദ്രാവകത്തിന്റെ വിസ്‌കോസിറ്റിയും ഒഴുകുവാനുള്ള അതിന്റെ ശേഷിയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.
c. വിസ്കസ്‌ദ്രാവകങ്ങള്‍ക്ക് രണ്ടുദാഹരണങ്ങളെഴുതുക.
d. മൊബൈല്‍ ദ്രാവകങ്ങളെന്നാലെന്ത്?
e. ഒരു ദ്രാവകത്തിന്റെ താപനിലയും വിസ്‌കോസിറ്റിയും തമ്മിലുള്ള ബന്ധമെന്ത്?
ഉത്തരം:
a. ദ്രാവകപടലങ്ങള്‍തമ്മിലുള്ള ആപേക്ഷികചലനം കുറയ്ക്കത്തക്കവിധത്തില്‍
അവയ്ക്കിടയില്‍ ബലം പ്രയോഗിക്കുവാനുള്ള ദ്രാവകങ്ങളുടെ സവിശേഷഗുണമാണ് വിസ്‌കോസിറ്റി.
b. വിസ്‌കോസിറ്റി കൂടുമ്പോള്‍ ഒഴുകുവാനുള്ള ശേഷി കുറയുന്നു.
c. തേന്‍, ഗ്ലിസറിന്‍.
d. വിസ്‌കോസിറ്റി കുറഞ്ഞദ്രാവകങ്ങളെയാണ് മൊബൈല്‍ ദ്രാവകങ്ങളെന്ന് വിളിക്കുന്നത്.
e. താപനില ഉയരുമ്പോള്‍ വിസ്‌കോസിറ്റി കുറയുന്നു.
25. വൈദ്യുതാഘാതമേറ്റയാളുടെ ശരീരം അമര്‍ത്തിതിരുമ്മാറുണ്ട്. ഇതിനുപിന്നിലെ ശാസ്ത്രമെന്ത്?
- വൈദ്യുതാഘാതമേല്‍ക്കുന്നയാളുടെ ശരീരതാപനില പെട്ടെന്ന് താഴുന്നതിനാല്‍ രക്തത്തിന്റെ വിസ്‌കോസിറ്റി ഉയരും. തന്‍മൂലം രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹത്തിന് തടസ്സം നേരിടുകയും അത് ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യും. എന്നാല്‍ ശരീരം അമര്‍ത്തി തിരുമ്മുമ്പോള്‍ ശരീരത്തിന്റെ താപനില ഉയരുകയും രക്തത്തിന്റെ വിസ്‌കോസിറ്റി കുറയുകയും ചെയ്യും. ഇത് സുഗമമായ രക്തപ്രവാഹത്തിന് കാരണമാകും.
26. ഒരു ഗ്ലാസ്‌പ്ലേറ്റില്‍ രണ്ട് സ്ഥലങ്ങളിലായി ഓരോ തുള്ളി ചൂടുള്ള തേനും തണുത്ത തേനും വിഴ്ത്തിയതിനുശേഷം ഗ്ലാസ് പ്ലേറ്റ് ചെരിച്ചപ്പോള്‍ ചൂടാക്കിയ തേന്‍ താരതമ്യേന വേഗത്തില്‍ ഒഴുകി. ഇതില്‍ നിന്നും നിങ്ങളെത്തിച്ചേരുന്ന നിഗമനമെന്ത്?
- ദ്രാവകങ്ങളുടെ താപനില ഉയരുമ്പോള്‍ വിസ്‌കോസിറ്റി കുറയുന്നു.
27. ജലത്തില്‍ പൊങ്ങിക്കിക്കിടക്കുന്ന ഒരു വസ്തുവിനെ മണ്ണെണ്ണയില്‍ ഇട്ടപ്പോള്‍ താഴ്ന്ന് പോയി. കാരണമെന്ത്?
- മണ്ണെണ്ണയ്ക്ക് സാന്ദ്രത കുറവായതിനാല്‍ അത് പ്രയോഗിക്കുന്ന പ്ലവക്ഷമബലം കുറവായതിനാല്‍.
28. ഒരു ഘനരൂപം ഒരു ദ്രാവകത്തില്‍ വച്ചിരിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്.
ഈ വസ്തുവിന്റെ സാന്ദ്രത ........... (ദ്രാവകത്തേക്കാള്‍ കൂടുതല്‍ / ദ്രാവകത്തേക്കാള്‍ കുറവ് / ദ്രാവകത്തിന്റേതിനു തുല്യം)
- ദ്രാവകത്തിന്റേതിനു തുല്യം.
29. 200 gwt ഭാരമുള്ള ഒരു കല്ല്, നിറയെ ജലമുള്ള ഒരു ബീക്കറില്‍ പൂര്‍ണ്ണമായും താഴ്ത്തിയപ്പോള്‍ 50 gwt ജലം കവിഞ്ഞൊഴുകി.
a. കല്ലിന്റെ ജലത്തിലെ ഭാരമെത്ര?
b. ഈ കല്ല് മണ്ണെണ്ണയില്‍ താഴ്ത്തിയാല്‍ കവിഞ്ഞൊഴുകുന്ന മണ്ണെണ്ണയുടെ അളവില്‍ എന്ത് വ്യത്യാസമാണുണ്ടാകുന്നത്?
c. കവിഞ്ഞൊഴുകുന്ന മണ്ണെണ്ണയുടെ ഭാരത്തിനോ? ഉത്തരം സാധൂകരിക്കുക.
ഉത്തരം:
a. ജലത്തിലെ ഭാരം = 200 - 50 = 150 ഗ്രാം.
b. കവിഞ്ഞൊഴുകിയ ജലത്തിന്റെ അതേ അളവില്‍ മണ്ണെണ്ണയും കവിഞ്ഞൊഴുകും. (കാരണം മുങ്ങിയ വസ്തുവിന്റെ വ്യാപ്തത്തിന് തുല്യം ദ്രാവകമാണ് ആദേശം ചെയ്യപ്പെടുന്നത്)
c. മണ്ണെണ്ണ ജലത്തേക്കാള്‍ സാന്ദ്രത കുറഞ്ഞ ദ്രാവകമായതിനാല്‍ കവിഞ്ഞൊഴുകിയ മണ്ണെണ്ണയുടെ ഭാരം ജലത്തിന്റേതിനേക്കാള്‍ കുറവായിരിക്കും.
30. പൂര്‍ണ്ണമായും ജലം നിറച്ച് അടച്ച U ആകൃതിയുള്ള ഒരു കുഴലിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും പരപ്പളവുകള്‍ തമ്മിലുള്ള അംശബന്ധം 1:20 ആണ്.
a. ഈ കുഴലിന്റെ ആദ്യ അഗ്രത്തില്‍ 1N/m² മര്‍ദ്ദം പ്രയോഗിച്ചാല്‍ രണ്ടാമത്തെ അഗ്രത്തില്‍ അനുഭവപ്പെടുന്ന മര്‍ദ്ദം എത്രയായിരിക്കും.
b. ആദ്യ അഗ്രത്തില്‍ 10 N ബലം പ്രയോഗിച്ചാല്‍ രണ്ടാമത്തെ അഗ്രത്തില്‍ അനുഭവപ്പെടുന്ന ബലം എത്രയായിരിക്കും.
c. ഉത്തരം കണ്ടെത്താന്‍ നിങ്ങളെ സഹായിച്ച നിയമമേത്? നിയമം പ്രസ്താവിക്കുക.
ഉത്തരം:
a. മര്‍ദ്ദം എല്ലായിടത്തും1N/m² തന്നെയായിരിക്കും.
b. വലിയ കുഴലിന്റെ അഗ്രത്തില്‍ അനുഭവപ്പെടുന്ന ബലം = 20X10 = 200 N.
c. പാസ്‌കല്‍ നിയമം.
31. ജലത്തില്‍ വ്യത്യസ്ത ആരമുള്ള കുഴലുകള്‍ താഴ്ത്തിവയ്ക്കുമ്പോഴുണ്ടാകുന്ന കേശിക ഉയര്‍ച്ച ചിത്രീകരിച്ചിരിക്കുകയാണ്. ചിത്രീകരണത്തിലെ തെറ്റ് കണ്ടെത്തിയെഴുതുക. ഉത്തരം സാധൂകരിക്കുക.
കുറഞ്ഞ കേശീക ഉയര്‍ച്ചയുമാണ് ഉണ്ടാകുന്നത്. (ആ രീതിയില്‍ ചിത്രം മാറ്റിവരയ്ക്കുക.)
32. ആദ്യജോടിയിലെ ബന്ധത്തിനനുസരിച്ച് രണ്ടാമത്തെ ജോടി പൂര്‍ത്തീകരിക്കുക.
a. ദ്രാവകത്തുള്ളികളുടെ ഗോളാകൃതി: പ്രതലബലം; ചോക്ക് മഷിയൊപ്പിയെടുക്കുന്നു: ..........
b. മണ്ണെണ്ണ: മൊബൈല്‍ ദ്രാവകം; തേന്‍: .........
c. സാന്ദ്രതയുടെ യൂണിറ്റ്. kg/m³; ആപേക്ഷിക സാന്ദ്രതയുടെ യൂണിറ്റ്: ............
d. ഹൈഡ്രോളിക്‌ബ്രേക്ക്: പാസ്‌കല്‍ നിയമം; ഹൈഡ്രോമീറ്റര്‍: ..............
ഉത്തരം:
a. കേശിക ഉയര്‍ച്ച.
b. വിസ്‌കസ്‌ദ്രാവകം.
c. യൂണിറ്റില്ല.
d. പ്ലവനതത്വം.
33. താഴെ തന്നിട്ടുള്ള പ്രസ്താവനകള്‍ തെറ്റോ ശരിയോയെന്നെഴുതുക. തെറ്റുള്ളവ തിരുത്തിയെഴുതുക.
a. കേശികക്കുഴലിന്റെ വ്യാസം കൂടുന്നതിനനുസരിച്ച് കേശിക ഉയര്‍ച്ചയും കൂടുന്നു.
b. മണ്ണെണ്ണവിളക്കിലെ തിരിയിലൂടെ മണ്ണെണ്ണ മുകളിലേക്കുയരുന്നത് കേശികത്വം മൂലമാണ്.
c. സാന്ദ്രത അളക്കുന്നതിനുള്ള ഒരു ഉപകരണമാണ് ഹൈഗ്രോമീറ്റര്‍.
d. ഹൈഡ്രോമീറ്ററിന്റെയും ലാക്ടോമീറ്ററിന്റെയും പ്രവര്‍ത്തനതത്വം ഒന്നാണ്.
e. ജലത്തേക്കാള്‍ സാന്ദ്രത കുറഞ്ഞദ്രാവകങ്ങളില്‍ ഹൈഗ്രോമീറ്റര്‍ കൂടുതലായി താഴുന്നു.
f. ഒരേ മാസുള്ള ഒരു ഇരുമ്പുകട്ടയും മരക്കട്ടയും ജലത്തില്‍ പൂര്‍ണ്ണമായും താഴ്ത്തുമ്പോള്‍ മരക്കട്ടയില്‍ അനുഭവപ്പെടുന്ന പ്ലവക്ഷമബലം ഇരുമ്പകട്ടയിലേതിനേക്കാള്‍ കൂടുതലായിരിക്കും.
g. ഒരേ മാസുള്ള ഒരു ഇരുമ്പുകട്ടയും ചെമ്പുകട്ടയും ജലത്തില്‍ പൂര്‍ണ്ണമായും താഴ്ത്തുമ്പോള്‍ രണ്ടും ആദേശം ചെയ്യുന്ന ജലത്തിന്റെ അളവ് തുല്യമായിരിക്കും.
ഉത്തരം:
a. തെറ്റ്. കേശികക്കുഴലിന്റെ വ്യാസം കൂടുന്നതിനനുസരിച്ച് കേശിക ഉയര്‍ച്ച കുറയുന്നു.
b.ശരി.
c. തെറ്റ്. ആപേക്ഷികാർദ്രത അളക്കുന്നതിനുള്ള ഒരു ഉപകരണമാണ് ഹൈഗ്രോമീറ്റര്‍.
d. ശരി.
e. ശരി.
f. ശരി.
g. തെറ്റ്. ഒരേ മാസുള്ള ഒരു ഇരുമ്പുകട്ടയും ചെമ്പുകട്ടയും ജലത്തില്‍ പൂര്‍ണ്ണമായും താഴ്ത്തുമ്പോള്‍ ഇരുമ്പ് കൂടുതല്‍ ജലത്തെ ആദേശം ചെയ്യും. കാരണം ഇരുമ്പിന് ചെമ്പിനേക്കാള്‍ സാന്ദ്രതകുറവായതിനാല്‍ അതിന് ചെമ്പ് കട്ടയേക്കാള്‍ വ്യാപ്തം കൂടുതലുണ്ടാകും
34. തുല്യമാസുള്ള ഒരു ചെമ്പുകട്ടയും ഇരുമ്പുകട്ടയുമാണ്‌ചിത്രത്തില്‍ കാണുന്നത്.
a. ചെമ്പുകട്ടയും ഇരുമ്പുകട്ടയും ഏതെന്നെഴുതുക.
b. രണ്ട് കട്ടകളും പൂര്‍ണ്ണമായി ജലത്തില്‍ താഴ്ത്തിയാല്‍ ഏതിലായിരിക്കും കൂടുതല്‍ പ്ലവക്ഷമബലം അനുഭവപ്പെടുന്നത്?
സൂചന: ചെമ്പിന് ഇരുമ്പിനേക്കാശ് സാന്ദ്രത കൂടുതലാണ്
ഉത്തരം:
a. A - ഇരുമ്പു കട്ട. B - ചെമ്പു കട്ട.
b. ഇരുമ്പുകട്ടയില്‍ (വ്യാപ്തം കൂടുതലായതിനാല്‍)
35. ജലത്തില്‍ ഒരേവലിപ്പമുള്ള രണ്ടു ഘനരൂപങ്ങള്‍ പൊങ്ങിക്കിക്കിടക്കുന്നത്
ചിത്രീകരിച്ചിരിക്കുന്നു.
ii. ഏതുവസ്തുവിനാണ് കൂടുതല്‍ ഭാരനഷ്ടമുണ്ടാകുന്നത്?
ഉത്തരം:
i. B യില്‍. കാരണം ഈ വസ്തുവാണ് കൂടുതല്‍ ജലത്തെ ആദേശം ചെയ്യിരിക്കുന്നത്.
ii. B ക്ക്. കാരണം ഈ വസ്തുവിലാണ് കൂടുതല്‍ പ്ലവക്ഷമബലം അനുഭവപ്പെടുന്നത്.
To Top