Author Profile

ഡെയ്സിച്ചെടി Notes Question Answer Class 5 Kerala Padavali Chapter 3

Binu
0

 

Daisychedi Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 1 Chapter 3 Daisychedi Question Answer

Class 5 Malayalam Daisychedi Notes Question Answer

വരികൾക്കിടയിൽ
Question 1.
“ഒരു പുൽനാമ്പ് എനിക്കിപ്പോൾ വൻ മരമാണ്. നിന്റെ ഓരോ ഇതളും എനിക്കൊരു പൂവാണ് ” ആരാണി ങ്ങനെ പറഞ്ഞത്? ഏതു സന്ദർഭത്തിൽ?
ഈ വാക്യങ്ങളിൽ നിന്ന് നിങ്ങൾക്കു മനസ്സിലായതെന്തെല്ലാം? എഴുതി നോക്കൂ. ഇത്തരം വാക്യങ്ങൾ ഈ പാഠത്തിൽ ഇനിയുണ്ട് കണ്ടെത്തി അവയെക്കുറിച്ചും എഴുതൂ…
Answer:
കൂട്ടിൽ കിടക്കുന്ന വാനമ്പാടിയാണ് ഇങ്ങനെ പറഞ്ഞത്. പ്രകൃതിയെ സ്നേഹിച്ചും സ്വാതന്ത്ര്യം ആസ്വ ദിച്ചും മനോഹരമായ പാട്ട് പാടിയും നടന്നിരുനന വാനമ്പാടിയെ രണ്ട് കുട്ടികൾ ചേർന്ന് കൂട്ടിലടക്കുന്നു. ദുഃഖവും ദാഹവും സഹിക്കവയ്യാതെ വാനമ്പാടിയുടെ പാട്ട് വിലാപഗാനമായി മാറുന്നു. പക്ഷിക്ക് കഴിക്കാ നായി കുട്ടികൾ ഡെയ്സിച്ചെടിയെ പറിച്ചു കൂട്ടിൽ വച്ചു കൊടുക്കുന്ന കാടും ലോകവും നഷ്ടപ്പെട്ട വാന പാടിക്ക് പിന്നീട് കൂട്ടായുള്ളത് ആ കൂട്ടിലെ ഡെയ്സിച്ചെടി മാത്രമായി. തന്റെ ലോകം അതിൽ മാത്ര മായി മാറിയിരിക്കുന്നു എന്ന് മനസിലാക്കിയ വാനമ്പാടി “ഒരു പുൽനാമ്പ് എനിക്കിപ്പോൾ വന്മരമാണ്. നിന്റെ ഓരോ ഇതളും എനിക്കൊരു പൂവാണ്” എന്ന് ഡെയ്സിച്ചെടിയോട് പറയുന്നു. സ്വാതന്ത്ര്യവും സ്വപ്നവും നഷ്ടപ്പെട്ട ഒരാൾ സ്വയം ആശ്വാസം കണ്ടെത്തുന്ന വാക്കുകളായി ഇത് മാറുന്നു.

പ്രകൃതി പാഠങ്ങൾ
Question 1.
മണ്ണിന്റെ കിനാവുകൾ എന്ന കവിതയിലൂടെ നമ്മൾ പരിചയപ്പെട്ടത് പ്രകൃതിയുടെ സൗന്ദര്യമാണ്. കാട്ടി ലെമഴ എന്ന അനുഭവക്കുറിപ്പിലൂടെ മഴയുടെ സൗന്ദര്യവും ഡെയ്സിച്ചെടി എന്ന പാഠത്തിൽ പരസ്പര സ്നേഹത്തിന്റെ മനോഹരമായ ആവിഷ്കാരവും കാണാം.
ഈ മൂന്നു പാഠങ്ങളെ അടിസ്ഥാനമാക്കി പ്രകൃതി പാഠങ്ങൾ എന്ന ഒരു ലഘു ഉപന്യാസം തയ്യാറാക്കുക.
Answer:
പ്രകൃതി പല പാഠങ്ങളാണ് നമ്മെ പലപ്പോഴായി പഠിപ്പിക്കുന്നത്. ചിലപ്പോഴൊക്കെ പ്രകൃതി സ്നേഹ ത്തിന്റെ ആഴം നമ്മെ പഠിപ്പിക്കുന്നു. ചിലപ്പോൾ അത് പരസ്പരബന്ധത്തിന്റെയും പരസ്പര ആശയത ത്തിന്റെയും പാഠങ്ങളാവുന്നു. മറ്റു ചിലപ്പോൾ അത് നഷ്ടപ്പെടലുകളുടെ പേടിപ്പെടുത്തുന്ന പാഠങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പ്രകൃതിയുടെ വ്യത്യസ്ത മുഖങ്ങൾ നമുക്ക് കാണിച്ചു തന്നെ പാഠങ്ങളായിരുന്നു മണ്ണിന്റെ കിനാവുകൾ’, കാട്ടിലെ മഴ’, ‘ഡെയ്സിച്ചെടി’ എന്നിവ.

പി. മധുസുദനൻ നായർ എഴുതിയ മനോഹരമായൊരു കവിതയാണ് മണ്ണിന്റെ കിനാവുകൾ. പ്രകൃതി യിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നായ പൂക്കളെകുറിച്ചാണ് ഈ കവിതയിലുടനീളം പറയു ന്നത്. മുക്കുറ്റിപ്പൂവിന്റെയും പനിനീർപ്പൂവിന്റെയും, ജമന്തിപ്പൂവിന്റെയും, മുല്ലപ്പൂവിന്റെയും കൃഷ്ണകിരീട ത്തിന്റെയും തുമ്പയുടെയും വാടാമല്ലിയുടെയുമെല്ലാം സൗന്ദര്യത്തെക്കുറിച്ച് അദ്ദേഹമതിൽ ഭംഗിയായി വർണിച്ചിട്ടുണ്ട്. ഏത് വേനലിലും വാടാത്തവരും, ഏതിരുട്ടിലും പുഞ്ചിരിക്കുന്നവരുമാണ് ഈ പൂക്കൾ എല്ലാം തന്നെ എന്നതാണ് കവി ഇതിൽ പൂക്കൾക്ക് കൊടുത്തിരിക്കുന്ന ഏറ്റവും വലിയ സവിശേഷത. വേനൽമഴയുടെ ഭംഗിയെ സൂക്ഷ്മമായി ഒപ്പിയെടുത്തിരിക്കുന്ന അനുഭവക്കുറിപ്പാണ് ഇ. സോമനാഥിന്റെ കാട്ടിലെ മഴ. കാട്ടിൽ പെയ്യുന്ന ആദ്യമഴയുടെ ഭംഗിയെയും കാടിന് വരുന്ന പുത്തൻ ഉണർവ്വിനെയും അതി മനോഹരമായി ഈ പാഠഭാഗത്തിൽ നമുക്ക് കാണാം. വറ്റി വരണ്ടിരിക്കുന്ന പുഴകളെയും ഉണങ്ങി നശിച്ചി രിക്കുന്ന കാടിനെയും വേനൽമഴ എത്ര സൗന്ദര്യത്തിലേക്കാണ് കൊണ്ടുവരുന്നതെന്ന് എഴുത്തുകാരൻ ഇതിൽ കാണിച്ചിരിക്കുന്നു.

ഒരു കിളിയും പൂവും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് എം.വിജയന്റെ ഡെയ്സിച്ചെടി. പുല്ലു കൾക്കിടയിൽ മുളച്ച മനോഹരിയായ ഡെയ്സിപ്പൂവിനെ സ്നേഹം കൊണ്ട് ഉമ്മ വെക്കുന്ന വാനമ്പാ ടിയും കൂട്ടിലടക്കപ്പെടുന്ന വാനമ്പാടിയെ ആശ്വസിപ്പിക്കാൻ പോലും കഴിയാതെ നിസ്സഹായയായി നിൽകേണ്ടി വരുന്ന ഡെയ്സിച്ചെടിയും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. പരസ്പര സ്നേഹ ത്തിന്റെ പ്രാധാന്യത്തിനപ്പുറം, പ്രകൃതിയിലെ ഓരോ ജീവിക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട് എന്ന വലിയൊരു സന്ദേശം കൂടിയാണ് ഈ കഥ നമുക്ക് നൽകുന്നത്.

മൂന്ന് പാഠങ്ങളും പ്രകൃതിയുടെ വ്യത്യസ്തമുഖങ്ങളാണ് നമുക്ക് കാണിച്ചുതരുന്നത്. നമ്മുടെ പ്രകൃതി ഏറെ സൗന്ദര്യം നിറഞ്ഞവളാണ്. ആ സുന്ദരമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരു ടെയും കടമയാണ്. പ്രകൃതിയിലുള്ള പൂക്കളാവട്ടെ, മരങ്ങളാവട്ടെ, കിളികളാവട്ടെ, എല്ലാറ്റിനും അതിന്റേ തായ പ്രാധാന്യം ഉണ്ട്. അതുകൊണ്ട് തന്നെ ഒന്നിനെയും നാം നശിപ്പിക്കരുത്. നമ്മെപ്പോലെത്തന്നെ പ്രകൃതിയിലെ ഓരോന്നിനും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. ആ സ്വാതന്ത്ര്യവും നാം ഇല്ലാതാക്കരുത്. പ്രകൃതി നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം ഇതാണ്…

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
ഡെയ്സിച്ചെടി മുളച്ചുവന്നതെവിടെ?
Answer:
ഒരു കുഴിയുടെ വക്കത്ത് പച്ചപ്പുല്ലുകൾക്കിടയിലായി.

Question 2.
പാട്ടുപാടി നൃത്തം ചെയ്ത വാനമ്പാടി സ്വയം പറഞ്ഞതെന്താണ്?
Answer:
എന്ത് മാർദ്ദവമുള്ള പുല്ല്! സ്വർണഹൃദയവും വെള്ളിയുടുപ്പും ഉള്ള എത്ര മനോഹരമായ കൊച്ചു പൂവ്!

Question 3.
പൂന്തോട്ടത്തിലെ മറ്റു പൂക്കൾക്ക് ഡെയ്സിപ്പൂവിനോട് കോപവും അസൂയയും തോന്നാൻ കാരണ
മെന്ത്?
Answer:
വാനമ്പാടി ഡെയ്സിപ്പൂവിനരികിൽ ചെന്ന് അതിന് ഉമ്മ കൊടുത്തു. ഇങ്ങനെ തങ്ങൾക്ക് ലഭിക്കാത്ത സൗഭാഗ്യം ഡെയ്സിപ്പൂവിന് കിട്ടിയത് കൊണ്ടാണ് മറ്റു പൂക്കൾക്ക് അസൂയയും കോപവും തോന്നിയത്.

Question 4.
കൂട്ടിലടയ്ക്കപ്പെട്ട പക്ഷി എന്തൊക്കെ ഓർത്താണ് വിലപിച്ചത്?
Answer:
സ്വതന്ത്രവും ആഹ്ലാദകരവുമായ സഞ്ചാരത്തെക്കുറിച്ചും പച്ചവയലിലെ ധാന്യമാണികളെ കുറിച്ചും ഓർത്താണ് പക്ഷി വിലപിച്ചത്

Question 5.
വാനമ്പാടി ഡെയ്സിപ്പൂവിനോട് പറഞ്ഞതെന്താണ്?
Answer:
പാവം ! പൂവേ, നീയും ഇവിടെക്കിടന്ന് കരഞ്ഞു പോകുമല്ലോ. എനിക്കുണ്ടായിരുന്ന വലിയ ലോകത്തിനു പകരം നിന്നെയും ഈ പുൽത്തകിടിയെയും അവർ എനിക്ക് തന്നു. ഒരു പുൽനാമ്പ് എനിക്കിപ്പോൾ വൻമ രമാണ്. നിന്റെ ഓരോ ഇതളും എനിക്ക് ഓരോ പൂവാണ്. കഷ്ടം! എനിക്ക് നഷ്ടപ്പെട്ടതിന്റെ വില ഞാൻ ഇപ്പോൾ അറിയുന്നു

Post a Comment

0 Comments
Post a Comment
To Top