പോം പോം വണ്ടി: അഞ്ചാം ദിവസം
പ്രവർത്തനം: കണ്ടെത്താം, എഴുതാം, വരയ്ക്കാം & കളിവണ്ടി പ്രദർശനം
പഠനലക്ഷ്യങ്ങൾ:
- നിശ്ചിത വസ്തുവുമായി ബന്ധപ്പെടുത്തി സ്വന്തമായി കടങ്കഥകൾ നിർമ്മിക്കുന്നു.
- കടങ്കഥകൾ ചോദിച്ചും ഉത്തരം കണ്ടെത്തിപ്പറഞ്ഞും കടങ്കഥാകേളികളിൽ പങ്കാളിയാകുന്നു.
പ്രതീക്ഷിത സമയം: 40 മിനിറ്റ്
ഉത്തരം കണ്ടെത്തൽ:
- പഠനക്കൂട്ടങ്ങളായി തിരിഞ്ഞ് വരികൾ വായിച്ച് വാഹനം കണ്ടെത്തുന്നു.
- ഓരോ ഗ്രൂപ്പും കണ്ടെത്തിയ ഉത്തരങ്ങൾ ബോർഡിൽ എഴുതുന്നു. ചർച്ചയ്ക്കും മെച്ചപ്പെടുത്തലിനും ശേഷം പൂരിപ്പിക്കുന്നു.
വള്ളത്തെക്കുറിച്ച് കടങ്കഥ നിർമ്മിക്കൽ:
പഠനക്കൂട്ടത്തിൽ വള്ളത്തിന്റെ സവിശേഷതകൾ ചർച്ച ചെയ്ത് കടങ്കഥയാക്കുന്നു. ടീച്ചർ വേർഷൻ മാതൃകകൾ:
- കൈയില്ല, കാലില്ല ആറ് നീന്തിക്കേറി.
- ചക്രം വേണ്ട പെട്രോൾ വേണ്ട മിണ്ടാതോടും വെള്ളത്തിൽ.
- വെള്ളത്തിലൂടെ പായും ഞാൻ മീനല്ല.
- ചിറകില്ലാ വാലില്ല കൈയില്ല കാലില്ല നീന്തിപ്പോകും ഞാൻ.
ഞങ്ങൾ ആരൊക്കെ?
ഗ്രൂപ്പുകൾ പറയുന്ന വാഹനങ്ങളുടെ പേര് (കാളവണ്ടി, ഉന്തുവണ്ടി, സൈക്കിൾ, കുതിരവണ്ടി, ചങ്ങാടം, തോണി, രഥം) ബോർഡിൽ എഴുതി കുട്ടികളെക്കൊണ്ട് വായിപ്പിക്കുന്നു.
വിവരിക്കാം & വിലയിരുത്താം
- കളിവണ്ടി ഉണ്ടാക്കിയ രീതി ഓരോരുത്തരും വിവരിക്കുന്നു (ക്രമപ്പെടുത്തിയുള്ള ഭാഷണത്തിന് ഊന്നൽ).
- പേജ് 131-ലെ അവസാന പ്രവർത്തനം പൂരിപ്പിക്കുന്നു (വ്യക്തിഗത വിലയിരുത്തൽ).
- ടീച്ചർ ഓരോരുത്തർക്കും വ്യക്തിഗത ഫീഡ്ബാക്ക് നൽകുന്നു.
പ്രവർത്തനം: ഭൂമിയിലെ കാഴ്ചകൾ
പഠനലക്ഷ്യം: ചിത്രസൂചനകളെ അടിസ്ഥാനമാക്കി വിവരണം തയ്യാറാക്കുന്നു.
പ്രക്രിയാവിശദാംശങ്ങൾ:
വിമാനത്തിന്റെ അകവശം പരിചയപ്പെടുത്താൻ വീഡിയോ കാണിക്കാം: വിമാനം അകം വീഡിയോ
കാഴ്ചകൾ എഴുതാം: ആകാശയാത്രയിൽ കണ്ട കാഴ്ചകൾ പഠനക്കൂട്ടത്തിൽ ചർച്ച ചെയ്ത് എഴുതുന്നു.
| ലളിതതലം | മധ്യതലം | ഉയർന്ന തലം |
|---|---|---|
| പാടം കണ്ടു. മലകൾ കണ്ടു. മരങ്ങൾ കണ്ടു. |
പുഴയിൽ തോണി കണ്ടു. കുട്ടികൾ പട്ടം പറത്തുന്നു. |
മൈതാനത്ത് കുട്ടികൾ കളിക്കുകയാണ്. അവർ പട്ടം പറത്തുന്നുണ്ട്. പുഴയിലൂടെ തോണിക്കാരൻ വഞ്ചി തുഴയുന്നു. |
ഓരോ കുട്ടിയും ഏത് തലത്തിലാണ് എഴുതിയതെന്ന് കണ്ടെത്തി അവരെ അഭിനന്ദിക്കുകയും കൂടുതൽ മെച്ചപ്പെടുത്താൻ പ്രചോദനം നൽകുകയും ചെയ്യുക.
വായന പ്രവർത്തനം (20 മിനിറ്റ്)
ഓരോ പഠനക്കൂട്ടവും ഓരോ ഇനം വായിക്കുന്നു. പിന്തുണ ആവശ്യമുള്ളവർ സചിത്ര ബാലസാഹിത്യ കൃതികൾ ടീച്ചറുടെ സഹായത്തോടെ വായിക്കുന്നു.
- വാഹനവുമായി ബന്ധപ്പെട്ട ബാലസാഹിത്യ കൃതികൾ.
- വായനാക്കാർഡുകൾ.
- പാഠപുസ്തകത്തിലെ കഥകൾ (പോം പോം വണ്ടി).
- കുട്ടിയും കുതിര വണ്ടിയും.
- രചനോത്സവ കഥ.
- കിണി കിണി വണ്ടി.
