മധുരക്കിഴങ്ങിന്റെ രുചി: Summary & Analysis
ഭാവതീവ്രമായ ആഖ്യാനം കൊണ്ട് ശ്രദ്ധേയമായ അനുഭവക്കുറിപ്പാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ “മധുരക്കിഴങ്ങിന്റെ രുചി’. മനുഷ്യമനസ്സിലെ സംഘർഷങ്ങളും അവ സൃഷ്ടിക്കുന്ന ദുരന്തങ്ങളും അവയെ മറികടക്കാൻ ഓരോ വ്യക്തിയും സ്വീകരിക്കുന്ന വഴികളും വ്യത്യസ്തമാണ്.
പ്രതിസന്ധികളെ മറികടന്ന് സമൂഹത്തിനു മുന്നിൽ പുതിയ മാതൃകകൾ ആയിത്തീരുന്ന ചെറുതും വലുതുമായ നിരവധി വ്യക്തികൾ നമുക്ക് ചുറ്റിലുമുണ്ട്. കാസർഗോഡ് ബേഡഡുക്കയിലെ രണ്ടു കുരുന്നുകൾ സുജിത്തും സുനിതയും, അനാഥരായ അവർക്ക് നേരിടേണ്ടിവന്ന ദുരന്തങ്ങൾ, ദാരിദ്ര്യം അതിജീവിക്കുവാൻ അവർ സ്വീകരിച്ച തന്ത്രങ്ങൾ എല്ലാം ശ്രദ്ധേയമായ മാതൃകയാവേണ്ടതാണ്. അവർക്ക് ആശ്രയമാകുന്ന ചെറിയോനേട്ടൻ അനുഭവക്കുറിപ്പിന്റെ വ്യാപ്തി വിശാലമാക്കുന്നു.
ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഭയന്നു പിന്തിരിഞ്ഞു പോകരുത്. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിനിടയിലും നിരന്തരമായ പ്രയത്നത്തിലൊടുവിൽ ജീവിതത്തിന്റെ ലാഭനഷ്ടങ്ങൾ അറിയാത്ത കുട്ടികൾ തങ്ങളുടെ വിജയത്തിന്റെ മധുരം പങ്കുവെക്കുന്ന കഥയാണിത്. ചെറിയ സ്വപ്നങ്ങൾക്കും വിശപ്പിനും പ്രാധാന്യം നൽകിയ രണ്ട് കുട്ടികളുടെ അതിജീവനത്തിന്റെ ഫലം ഈ പാഠഭാഗം പങ്കുവെക്കുന്നു.
- ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മനംനൊന്ത് പിന്തിരിഞ്ഞ് പോകരുത്.
- പ്രതിസന്ധികളെ അതിജീവിച്ച് വിജയം നേടിയ നിരവധി വ്യക്തികൾ നമുക്ക് മുന്നിലുണ്ട്.
- അവരുടെ ജീവിതദർശനങ്ങൾ മാതൃകയാക്കി മുന്നേറാൻ നാം ശ്രമിക്കണം.
