പ്രവര്‍ത്തനം -കാട്ടിലൊരു വണ്ടി പോം പോം വണ്ടി, തള്ള് വണ്ടി ഐലസ ( രണ്ട് പ്രവര്‍ത്തനങ്ങള്‍)
പഠനലക്ഷ്യങ്ങള്‍-
തന്നിരിക്കുന്ന കഥ സ്വന്തമായി വായിച്ച് ആശയം മറ്റുളളവരുമായി പങ്കുവെക്കുന്നു.
കഥയുടെ തുടര്‍ച്ച നിലനിറുത്തിക്കൊണ്ട് വിട്ടുപോയ ഭാഗം പൂരിപ്പിച്ചെഴുതുന്നു.
പ്രതീക്ഷിത സമയം മൂന്ന് പിരീഡ്
പ്രക്രിയാവിശദാംശങ്ങള്‍
(കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് പരിഗണന ലഭിക്കും വിധത്തിലാണ് ഒന്നാമത്തെ പ്രവര്‍ത്തനം.)
HB 303 ലെ കഥാസന്ദര്‍ഭം അവതരിപ്പിക്കുന്നു. തണും ചരിഞ്ഞും നോക്കി എന്നുവരെ.
അവരെല്ലാവരും നല്ലപോലെ കണ്ടു. എന്താ കണ്ടത്? പാഠപ്പുസ്തകത്തിലുണ്ട് നോക്കാം കണ്ടെത്താം. ചിത്ര നിരീക്ഷണം.
ടീച്ചര്‍ പാട്ട് പാടും. പാഠപ്പുസ്കത്തിലുള്ളതുമായി എന്ത് വ്യത്യാസമാണെന്ന് കണ്ടെത്തണം. മൗനമായി പാഠം വായിക്കണം.
കാട്ടിലൊരു വണ്ടി പോം പോം വണ്ടി
പോം പോം പോം പോം വണ്ടി
വലിയ വണ്ടി പോം പോം വണ്ടി
വയറുള്ള വണ്ടി പോം പോം വണ്ടി
കറുത്ത വണ്ടി പോം പോം വണ്ടി
കണ്ണുള്ള വണ്ടി പോം പോം വണ്ടി
എന്താണ് വ്യത്യാസം? പോം പോം വണ്ടി എന്നത് ടീച്ചര്‍ കൂടുതലായി ഉപയോഗിച്ചു. പാഠത്തിന്റെ പേര് ബോര്‍ഡില്‍ പറഞ്ഞെഴുത്ത് നടത്തുന്നു.
എല്ലാവരും പോം എന്നതിന് അടിയില്‍ വരയിടണം.
ഇത്രയും കാര്യങ്ങളേ ഈ വണ്ടിയെക്കുറിച്ച് പറയാനുള്ളോ? വേറെ എന്തെല്ലാം ഉണ്ട്? പറയാമോ? താളത്തില്‍ വരികള്‍ ചേര്‍ക്കാമോ?
കുട്ടികള്‍ പറയുന്നത് താളത്തിലാക്കി എല്ലാവരും ചൊല്ലണം. ടീച്ചര്‍ക്ക് സഹായിക്കാം.
കുട്ടികള്‍ പറയുന്നതെല്ലാം പരിഗണിക്കണം. അവ വണ്ടിക്ക് ബാധമായതാകും. ഉദാഹരണം സീറ്റുള്ള വണ്ടി എന്ന് പറഞ്ഞേക്കാം. അകം കാണില്ലെങ്കിലും അത് സാധ്യതയാണ്. ടീച്ചര്‍ ചോദ്യങ്ങളിലൂടെയും പ്രതികരണങ്ങള്‍ ക്ഷണിക്കാം.
ഡോറുള്ള വണ്ടി പോം പോം വണ്ടി
ഗ്ലാസുള്ള വണ്ടി പോം പോം വണ്ടി
ഹോണുള്ള വണ്ടി പോം പോം വണ്ടി
വണ്ടിയുടെ ഭാവം കണ്ടോ? സന്തോഷമാണോ സങ്കടമാണോ?
പാവം വണ്ടി പോം പോം വണ്ടി
…………………………………….
എഴുത്തിലേക്ക് 10 മിനിറ്റ്
എല്ലാവരും ഏറ്റ് പാടിയ ശേഷം ഓരോ വരിയായി ടീച്ചര്‍ പറയുന്നു. കുട്ടികള്‍ എഴുതുന്നു. അവര്‍ എഴുതിയ ശേഷം ടീച്ചറെഴുത്ത്. പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തല്‍
വണ്ടി എന്ന് ശരിയായി എഴുതിയവര്‍?
പോം പോം എന്ന് ശരിയായി എഴുതിയവര്‍?
ഡോറുള്ള എന്ന് ശരിയായി എഴുതിയവര്‍? ( ഡ മുന്‍ പാഠത്തില്‍ പഠിച്ചിരുന്നത് ഓര്‍മ്മിപ്പിക്കണം)
ഗ്ലാസുള്ള എന്ന് ശരിയായി എഴുതിയവര്‍ ( വീടി കെട്ടണം ടിയാ ടിയാ പാഠത്തില്‍ ക്ലാസും ക്ലോക്കും ഫ്ലാസ്കുമെല്ലാം പരിചയപ്പെട്ടതാണ്)
ശരിയാക്കാന്‍ അവസരം. മൊത്തം വരികളും വായിക്കാനും അവസരം. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് പരിഗണന.
കണ്ടെത്തല്‍ വായന
നിര്‍ദേശിക്കുന്ന വരികളും വാക്കുകളും അക്ഷരങ്ങളും ചിഹ്നച്ചേരുവ ഉള്ള അക്ഷരങ്ങള്‍ ചേര്‍ന്ന പദങ്ങളും (
പ്രവര്‍ത്തനം രണ്ട് -ഐലസ ഐലസ രണ്ടാം പിരീഡ്
TB പേജ് 121
വണ്ടിയെ കണ്ട വിവരം കിളികള്‍ കാട്ടിലാകെ അറിയിച്ചു. കേട്ടവര്‍ കേട്ടവര്‍ ഓടി വന്നു.കൊള്ളാം ഈ വണ്ടി. നമ്മള്‍ക്ക് സവാരി ചെയ്യാം. പക്ഷേ ഡ്രൈവര്‍ കയറി ഓടിക്കാന്‍ നോക്കി. വണ്ടി കേടാ. എന്താ ചെയ്യുക? വര്‍ക്ക് ഷോപ്പില്‍ കൊണ്ടുപോകാം. അവര്‍ തള്ളി. ആരൊക്കെ തള്ളി? ചിത്രം നോക്കി പറഞ്ഞ് തള്ളുന്നതായി അഭിനയിച്ച് ഐലസ പറയുന്നു.
ആന തള്ളി ഐലസ
മുയല് തള്ളി ഐലസ
കുറുക്കന്‍ ഉന്തി ഐലസ
പോം പോം വണ്ടി ഐലസ
ഐ എന്ന അക്ഷരം പരിചയപ്പെടുത്തുകയാണ്. അതിനാല്‍ ചൊല്ലിയ ശേഷം ഈ വരികള്‍ ബോര്‍ഡില്‍ എഴുതി ചൊല്ലണം.
എല്ലാവരും തള്ളലോട് തള്ളല്‍. വേഗത്തില്‍ നീങ്ങുന്നില്ല. നിരങ്ങുകയാണ്. അത് കണ്ട് കാക്ക എന്താ പറഞ്ഞത്? ആര്‍ക്ക് വായിക്കാം? സന്നദ്ധതയുള്ള ഒരാള്‍ വായിക്കുന്നു. ഹ ഹ ഹ എന്നത് ഉച്ചത്തില്‍ വേണം.
അത് കേട്ട ഉറുമ്പെന്താണ് പറഞ്ഞത്?
വണ്ടി തള്ളുന്നവരെന്താണ് പറയുന്നത്? അതിന് ചുറ്റും സംഭാഷണക്കുമിള വരയ്കൂ.
താഴെ ഒരാള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ. എന്താകും പറയുന്നത്? എഴുതാമോ?
സാധ്യത
ഐലസാ ഐലസാ
വണ്ടി ഉന്ത് ഐലസാ
തുടര്‍ന്ന് ടീച്ചറെഴുത്ത്. പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തി എഴുതല്‍.
ഒരാള്‍ ആന, ഒരാള്‍ മുയല്, ഒരാള്‍ കുറുക്കന്‍, ഒരാള്‍ കരടി. എല്ലാവരും സാങ്കല്പികമായ വണ്ടിയെ ഉന്തുകയും വലിക്കുകയും ചെയ്യുന്നതായി അഭിനയിക്കണം
പാടണം
വണ്ടി ഉന്ത് ഐലസ
പോം പോം വണ്ടി ഐലസ
വണ്ടി വലിക്ക് ഐലസ
പോം പോം വണ്ടി ഐലസ
ആരായിരിക്കും വണ്ടി വലിക്ക് എന്ന് പാടിയത്?
പേജിലെ വാക്യങ്ങളുടെ വായന, മുമ്പ് അവസരം കിട്ടാത്തവര്‍ക്ക് പരിഗണന
ഝഡു ഗുഡു ഝഡു ഗുഡു 20 മിനിറ്റ്
പേജ് 124 നെ ആസ്പദമാക്കി ടീച്ചര്‍ പാടുന്നു
ടയറില്ലാ വണ്ടി പോം പോം വണ്ടി
ഉരുളാത്ത വണ്ടി പോം പോം വണ്ടി
ഓടാത്ത വണ്ടി പോം പോം വണ്ടി
കേടായ വണ്ടി പോം പോം വണ്ടി
പോം പോം പോം പോം……..
തള്ളി തള്ളി കുഴഞ്ഞു. ടയര്‍ വേണം. അവര്‍ പോയി ടയര്‍ സംഘടിപ്പിച്ചു. ടയര്‍ ഉരുട്ടിക്കൊണ്ടു വന്നു.
എല്ലാവരും ടയര്‍ ഉരുട്ടുന്നതായി അഭിനയിച്ച് പാടണം.
ടയര്‍ ഉരുട്ട് ഐലസ
ഒത്തു പിടിച്ചോ ഐലസ
ഐലസമാല ഐലസാ
വരികള്‍ പൂരിപ്പിക്കുന്നു. പിന്തുണ നടത്തം.
മെക്കാനിക്ക് വന്നു. വണ്ടി ശരിയാക്കി.
അടുത്ത നാല് വരികള്‍ ടീച്ചര്‍ എഴുതണം. ഝയുടെ ഘടനയും ഉച്ചാരണവും പരിചയപ്പെടുത്തണം. രൂപ സാമ്യമുള്ള ത്സയുമായി താരതമ്യം ചെയ്യണം.
വണ്ടി മുരണ്ടു. വണ്ടി ഉരുണ്ടു
ഝഡു ഗുഡു ഝഡു ഗുഡു
പോം പോം ………...( ഝഡു ഗുഡു)
എല്ലാവരും പൂരിപ്പിക്കുന്നു
കൂട്ടുവായന മൂന്നാം പിരീഡ്
പഠനക്കൂട്ടത്തില്‍. ഓരോരുത്തരും പേജ് 112 മുതല്‍124 വരെ വായിക്കണം.
നാലംഗ പഠനക്കൂട്ടമാണ് നല്ലത്.
വിലയിരുത്തല്‍
വായനയില്‍ നില മെച്ചപ്പെടുത്തിയവര്‍
ലേഖനത്തില്‍ നില മെച്ചപ്പെടുത്തിയവര്‍
ഉച്ചാരണത്തില്‍ സഹായം വേണ്ടി വന്നവര്‍


