Please share with your friends

Author Profile

മുന്നറിയിപ്പ് STANDARD 4 MALAYALAM UNIT -1

Binu
0

മുന്നറിയിപ്പ്

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി

മാനവികതയുടെ മഹാകവി അക്കിത്തത്തിന്റെ 'മുന്നറിയിപ്പ്' എന്ന കവിത, മായക്കാഴ്ച്ചകളെക്കുറിച്ച് മാലോകരോട് വിളിച്ചു പറയുന്ന ഒന്നാണ്.
കവിത താളത്തിൽ ചൊല്ലാം
കവി പരിചയം

അക്കിത്തം അച്യുതൻ നമ്പൂതിരി മലയാളത്തിലെ പ്രമുഖ കവിയായിരുന്നു. 2019-ൽ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച അദ്ദേഹത്തിന്റെ വരികൾ മാനവികതയുടെ സന്ദേശമാണ് പകരുന്നത്.

ജനനം: 1926 മാർച്ച് 18-ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ അക്കിത്തത്ത് മനയിൽ ജനനം.
പ്രധാന കൃതികൾ: ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, മനസാക്ഷിയുടെ പൂക്കൾ, നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു.
പുരസ്‌കാരങ്ങൾ: ജ്ഞാനപീഠ പുരസ്‌കാരം (2019), എഴുത്തച്ഛൻ പുരസ്‌കാരം, പത്മശ്രീ, കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ, ഓടക്കുഴൽ പുരസ്‌കാരം, വള്ളത്തോൾ പുരസ്‌കാരം.
അന്ത്യം: 2020 ഒക്ടോബർ 15-ന് അന്തരിച്ചു.
മുകളിലെ സൂചനകളിൽ നിന്നും ജീവചരിത്രക്കുറിപ്പ് നിർമ്മിക്കാം.

Post a Comment

0 Comments
Post a Comment
To Top