വട്ടത്തിൽ ചവിട്ടുമ്പോൾ...
സൈക്കിളിൽ കയറി ഉലകം ചുറ്റാൻ കുട്ടിക്കാലത്ത് മോഹം തോന്നാത്തവർ ഉണ്ടാകുമോ? വാഹനം എത്ര പെരുകിയാലും സൈക്കിളിനോട് നമുക്കൊരു ഇഷ്ടമുണ്ട്. കാലം ഒരുപാട് കഴിഞ്ഞിട്ടും പുത്തൻ വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടും സൈക്കിൾ നമുക്ക് ഇന്നും എന്നും ഒരു അത്ഭുത വാഹനം തന്നെയാണ്. വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ ഓടുന്ന ഭയങ്കരൻ തന്നെ!
കുട്ടികളുടെ ഭാവനയെ അവരുടെ അനുഭവ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ആകാശത്തോളം ഉയർത്തി കൊണ്ടുപോകുന്ന ചെറിയ കവിതയാണ് പി.പി. രാമചന്ദ്രൻ രചിച്ച 'സൈക്കിളു ചവിട്ടാൻ' എന്ന മനോഹരമായ പുസ്തകം. ബാബുരാജിന്റെ വർണ്ണചിത്രങ്ങൾ മനസ്സിൽ മഴവില്ല് തെളിയിക്കും പോലെ മനോഹരമാണ്.
മൈക്കിൾ ചേട്ടാ... സൈക്കിളു വേണം
എങ്ങടാ മോനെ... ചന്ദ്രനിലേക്ക്
എന്തിനാ മോനേ... നിലാവു കൊള്ളാൻ
ബെൽ ഇല്ല മോനേ... നാവുണ്ട് ചേട്ടാ
ബ്രേക്ക് ഇല്ല മോനേ... കാലുണ്ട് ചേട്ടാ...
എങ്ങടാ മോനെ... ചന്ദ്രനിലേക്ക്
എന്തിനാ മോനേ... നിലാവു കൊള്ളാൻ
ബെൽ ഇല്ല മോനേ... നാവുണ്ട് ചേട്ടാ
ബ്രേക്ക് ഇല്ല മോനേ... കാലുണ്ട് ചേട്ടാ...
കവിതയുടെ സംഭാഷണം
പാവ നാടകം
