Please share with your friends

Author Profile

പ്രകാശം ജലം പോലെയാണ് - Plus Two Malayalam Notes

Binu
0
പ്രകാശം ജലം പോലെയാണ് - Plus Two Malayalam Notes
FOCUS AREA : +2 MALAYALAM

പ്രകാശം ജലം പോലെയാണ്

ഗബ്രിയേൽ ഗാർസിയ മാർക്വെസ് (വിവർത്തനം: ചന്ദ്രമതി)

കഥാസംഗ്രഹം:
കടലും കപ്പലുകളുമുള്ള കാട്ജിന എന്ന തുറമുഖ നഗരത്തിൽ നിന്നും മാഡ്രിഡിലെ ഒരു ഫ്ലാറ്റിലേക്ക് താമസം മാറിയ ടോട്ടോ, ജോവൽ എന്നീ കുട്ടികളുടെ കഥയാണിത്. തങ്ങൾക്ക് നഷ്ടപ്പെട്ട പ്രകൃതിയെയും ബാല്യകാലത്തെയും ഭാവനയിലൂടെ വീണ്ടെടുക്കാൻ അവർ ശ്രമിക്കുന്നു. 'പ്രകാശം ജലം പോലെയാണ്' എന്ന അച്ഛന്റെ വാക്കുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അവർ ഫ്ലാറ്റിനുള്ളിൽ ഒരു മാന്ത്രിക ലോകം സൃഷ്ടിക്കുന്നതാണ് കഥയുടെ കാതൽ. മാജിക്കൽ റിയലിസം എന്ന രചനാസങ്കേതം ഇതിൽ മനോഹരമായി ഉപയോഗിച്ചിരിക്കുന്നു.

പ്രധാന ചോദ്യോത്തരങ്ങൾ

1. 'പ്രകാശം ജലം പോലെയാണ്. ടാപ്പ് തുറന്നാൽ മതി കുതിച്ചൊഴുകും' - ഈ വാക്യത്തിന്റെ പ്രാധാന്യം എന്ത്?

ഈ വാക്യമാണ് കഥയെ മാന്ത്രിക അന്തരീക്ഷത്തിലേക്ക് നയിക്കുന്നത്. കാട്ജിനയിൽ നിന്നും മാഡ്രിഡിലെ ഇടുങ്ങിയ ഫ്ലാറ്റിലേക്ക് എത്തിയ കുട്ടികൾക്ക് തങ്ങളുടെ നഷ്ടപ്പെട്ട ബാല്യം പുനഃസൃഷ്ടിക്കാൻ ഈ ഭാവന സഹായിക്കുന്നു. വെളിച്ചത്തെ വെള്ളമായി സങ്കല്പിച്ച് അതിൽ വള്ളം തുഴയാൻ കുട്ടികളെ പ്രാപ്തരാക്കുന്നത് ഈ ചിന്തയാണ്.

2. കാട്ജിന, മാഡ്രിഡ് എന്നീ സ്ഥലങ്ങൾക്ക് കഥയിലുള്ള പ്രാധാന്യം എന്ത്?

കുട്ടികളുടെ ജന്മദേശമാണ് കൊളംബിയയിലെ കാട്ജിന. അവിടെ അവർക്ക് കടലും കളിയിടങ്ങളും ധാരാളമുണ്ടായിരുന്നു. എന്നാൽ മാഡ്രിഡ് ഒരു പരിഷ്കൃത നഗരമാണ്, അവിടെ അവർ ഒരു ഫ്ലാറ്റിൽ ഒതുങ്ങിക്കൂടേണ്ടി വരുന്നു. ഈ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള വ്യത്യാസം കുട്ടികൾ അനുഭവിക്കുന്ന ആത്മസംഘർഷത്തെ സൂചിപ്പിക്കുന്നു.

3. സ്പെയിനിനോടുള്ള പ്രതിഷേധ സൂചനകൾ കഥയിൽ എവിടെയെല്ലാം കാണാം?

അധിനിവേശ ശക്തിയായ സ്പെയിനിനോടുള്ള നീരസം മാർക്വെസ് കഥയിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. സ്പെയിനിന്റെ ദേശീയ പുഷ്പമായ ജറാനിയം ചെടിച്ചട്ടിയിൽ കുട്ടികൾ മൂത്രമൊഴിക്കുന്നതും, ദേശീയ ഗാനത്തിന് പാരഡി ഉണ്ടാക്കുന്നതും ഇതിന് ഉദാഹരണങ്ങളാണ്.

ഈ പാഠഭാഗത്തിന്റെ പൂർണ്ണരൂപം (Full PDF) ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക:

📥 PDF ഡൗൺലോഡ് ചെയ്യുക

Post a Comment

0 Comments
Post a Comment
To Top