കാക്കിരി പൂക്കിരി പോലെ...
താളത്തിൽ ചൊല്ലിരസിക്കാൻ കൂടുതൽ പാട്ടുകൾ
🐘 ആറാട്ട്
🥭 ചക്കരമാവ്
⛈️ ഇടിയും മിന്നലും മഴയും
ഇണ്ടിണ്ടം താളത്തിൽ ചെണ്ടകൊട്ടി ണേം ണേം ഞം താളത്തിൽ ചേങ്കിലയും തദ്ധിൽ താളത്തിൽ മദ്ദളം കൊട്ടി കിണികിണി നാദത്തിൽ കൈമണിയും ചെണ്ട, ചേങ്കില, മദ്ദളം, കൈമണി, ചേർന്നാലെന്തൊരു മേളം!
🔔 വാമൊഴിച്ചന്തം
തിന്താരോ തക... കിലുകിലുങ്ങുന്ന സുന്ദരഭാഷയാണ് മലയാളം. നമ്മുടെ പാട്ടിലും കവിതയിലും കഥയിലുമൊക്കെ ആ കിലുക്കം നിറഞ്ഞുനിൽക്കുന്നു. ആ കിലുക്കം നമുക്ക് ഒന്ന് ആസ്വദിച്ചാലോ?
പാഠപുസ്തകം പേജ് 9 -ലെ 'തിന്താരോ തക' എന്ന നാടൻപാട്ട് ഈണത്തിലും താളത്തിലും പാടൂ. ആ കിലുക്കം കൂട്ടുകാർക്കും കേൾക്കാം.
എന്താണ് നാടൻപാട്ട്?
നാടോടിസംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും ചൈതന്യം തുളുമ്പുന്ന ഗീതങ്ങളാണ് നാടൻപാട്ടുകൾ. കൃഷി, ഉത്സവം, ദേവപൂജ, വിനോദം എന്നിവയുമായി ബന്ധപ്പെട്ടവയാണ് ഇവയിൽ അധികവും. പഴയതലമുറയിൽ നിന്നും വാമൊഴിയിലൂടെ പകർന്നു കിട്ടിയവയാണിവ.
വരികൾ കൂട്ടിച്ചേർക്കാം
തിന്താരോ തക പാട്ടിന് തുടർച്ചയായി താഴെ പറയുന്ന വരികൾ പാടിനോക്കൂ:
💙 എൻ്റെ ഭാഷ
മാതൃഭാഷയെക്കുറിച്ച് മലയാളത്തിലെ പ്രശസ്‌ത എഴുത്തുകാരൻ എം.ടി. വാസുദേവൻനായർ പറയുന്നത് കേൾക്കൂ:
🥁 വായ്ത്താരികൾ
താഴെക്കൊടുത്തിരിക്കുന്ന വായ്ത്താരികൾ ചൊല്ലി ആസ്വദിക്കൂ:
താത്തിനന്തകം തെയ്യത്താരേ...
തെയ്യകം തിന്നി തെയ്യകം താരാ
തെയ്യകം തിന്തിമി തെയ്യകം താരാ
(വള്ളംകളിയുമായി ബന്ധപ്പെട്ട വായ്ത്താരി)
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
ഇതുപോലെ നിങ്ങളുണ്ടാക്കിയ വായ്ത്താരികൾ നോട്ടുബുക്കിൽ എഴുതിവയ്ക്കൂ.
