Please share with your friends

Author Profile

കനകച്ചിലങ്ക-കാക്കിരി പൂക്കിരി

Binu
0
കനകച്ചിലങ്ക ചിത്രം

കനകച്ചിലങ്ക

കാക്കിരി പൂക്കിരി

കാക്കിരി പൂക്കിരി തേന്മാവിന്റെ എത്താക്കൊമ്പത്ത്

കാക്കിരി പൂക്കിരി മാങ്ങകളങ്ങനെ പഴുത്തുതുങ്ങുന്നു.

കാക്കിരി പൂക്കിരി പിള്ളേരങ്ങനെ ആർത്തുവിളിക്കുന്നു.

കാക്കിരി പൂക്കിരി കാറ്റിൻകൈയുകൾ കൊമ്പുകുലുക്കുന്നു.

കാക്കിരി പൂക്കിരി നാലഞ്ചെണ്ണം നിലത്തുവീഴുന്നു,

കാക്കിരി പൂക്കിരി തേൻതുള്ളികളീ നാവിനു സമ്മാനം.

- രാമകൃഷ്ണൻ കുമരനല്ലൂർ
പഠന പ്രവർത്തനങ്ങൾ

🔹 ചൊല്ലി നോക്കാം: താളം പിടിച്ച് ഈണത്തിൽ കവിത ചൊല്ലിനോക്കൂ.

🔹 കണ്ടെത്താം: ഈ കവിതയിൽ ആവർത്തിച്ചുവരുന്ന രണ്ടു വാക്കുകൾ ഏതെല്ലാം? 'കാക്കിരി', 'പൂക്കിരി' ഈ വാക്കുകൾകൊണ്ട് എന്തൊക്കെയാവാം ഉദ്ദേശിക്കുന്നത്? കൂട്ടുകാരുമായി പങ്കുവയ്ക്കൂ.

🔹 വരയ്ക്കാം: കവിതയ്ക്കു ചുറ്റുമായി യോജിച്ച ചിത്രം വരച്ച് നിറം നൽകി ഭംഗിയാക്കൂ.

🔹 അഭിനയിക്കാം: കുട്ടികൾ രണ്ടുഗ്രൂപ്പുകളായി തിരിയണം. ഒരു ഗ്രൂപ്പ് കവിത ഈണത്തിൽ പാടട്ടെ. അടുത്ത ഗ്രൂപ്പ് കവിതയിലെ രംഗം അഭിനയിക്കണം.

കൂടുതൽ അറിയാം

കൊച്ചുകുട്ടികൾ ഒന്നിച്ച് ഓടിനടക്കുമ്പോഴും ബഹളം വയ്ക്കുമ്പോഴും 'കാക്കിരിപൂക്കിരി' എന്ന വാക്ക് മുതിർന്നവർ പ്രയോഗിക്കാറുണ്ട്. മാവ്, ഇലുമ്പി, ചാമ്പ തുടങ്ങിയ മരങ്ങൾ നിറയെ കായ്ക്കുമ്പോൾ 'കാക്കിരിപൂക്കിരി' എന്ന വാക്ക് ചേർത്ത് നമ്മൾ പറയാറുണ്ട്. ഇതുപോലെ നിങ്ങൾക്കറിയാവുന്ന സന്ദർഭങ്ങൾ എഴുതൂ.

രചയിതാവിനെക്കുറിച്ച്

രാമകൃഷ്ണ‌ൻ കുമരനല്ലൂർ (ബാലസാഹിത്യകാരൻ)

1969 മെയ് 15-ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. കുമരനല്ലൂർ പൊന്നാനി എ. വി. ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു.

പ്രധാന കൃതികൾ: ഈച്ചയും പൂച്ചയും, കൊക്കരക്കോ കുഞ്ഞുകവിതകൾ, എന്റെ കാക്ക, തൂവൽ തുടങ്ങിയവ.

Post a Comment

0 Comments
Post a Comment
To Top