Chapter 04 കരുതലോടെ ചിലവിടാം - Questions and Answers 
1. വരുമാനം, വരുമാന സ്രോതസ്സ്, ഇവ എന്തെന്ന്‌ വ്യക്തമാക്കുക?
ഉത്തരം: പ്രതിഫലംപ്രദാനം ചെയ്യുന്ന പ്രയത്നമോ വസ്തുതകളോ ആണ്‌ വരുമാന
സ്രോതസ്സ്. ഉദാഹരണത്തിന്‌ കച്ചവടം ഒരു വരുമാന സ്രോതസ്സും അതില്‍ നിന്ന്‌ ലഭിക്കുന്ന ലാഭം വരുമാനവുമാണ്.

2. കുടുംബങ്ങൾക്ക്  വരുമാനം ലഭിക്കുന്ന വിവിധ വരുമാന സ്രോതസ്സുകള്‍ ഏവ?
ഉത്തരം: സര്‍ക്കാര്‍ ജോലി, കച്ചവടം, കെട്ടിടം വാടകയ്ക്ക്‌, ബാങ്ക്‌ നിക്ഷേപം,
നിര്‍മ്മാണ ജോലി, മഹിളാ പ്രധാൻ ഏജന്റ്‌, കൃഷി, വ്യവസായം, വസ്തുവകകള്‍, സേവനങ്ങള്‍ മുതലായവ.

3. എന്താണ്‌ മിതവ്യയശീലം?
ഉത്തരം: ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ ഫലപ്രദമായി വരുമാനം ചെലവിടുന്ന സ്വഭാവ സവിശേഷതയാണ്‌ മിതവ്യയശീലം.

4. കുടുംബ ബഡ്ജറ്റ്‌ തയ്യാറാക്കുന്നത്‌ കൊണ്ടുള്ള ഗുണങ്ങള് എന്തെല്ലാം?
 ഉത്തരം:
• വരവ്‌ അനുസരിച്ച്‌ ചെലവ്‌ ക്രമപ്പെടുത്താൻ സഹായിക്കുന്നു
• മുൻഗണന നിശ്ചയിച്ച്‌ ആവശ്യങ്ങള്‍ നിറവേറ്റാൻ കഴിയുന്നു
• സമ്പാദ്യശീലം, മിതവ്യയശീലം എന്നിവയുടെ ആവശ്യകത തിരിച്ചറിയാന്‍ സാധിക്കുന്നു.

5. എന്താണ്‌ പ്രവര്‍ത്തന ബഡ്ജറ്റ്‌?
ഉത്തരം: ഒരു  പ്രത്യേക പ്രവർത്തനത്തിനോ പരിപാടിക്കോ വേണ്ടി മാത്രം തയ്യാറാക്കുന്ന വരവുചെലവ് കണക്കാണ് പ്രവർത്തനബഡ്ജറ്റ്.

6. ഇന്ത്യയിൽ ഒരു സാമ്പത്തിക വർഷം ...........
ഉത്തരം: ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ.

7. വാർഷിക ബജറ്റ് തയ്യാറാക്കുന്നത് ആരൊക്കെ?
ഉത്തരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 

8. ഗവണ്മെന്റ്  സാധാരണയായി ബജറ്റ് അവതരിപ്പിക്കുന്നത് ഏത് മാസമാണ്?
ഉത്തരം: ഫെബ്രുവരി

വിലയിരുത്താം

1. ചുവടെ നല്‍കിയിരിക്കുന്നവയില്‍ വരുമാന സ്രോതസ്സില്‍പ്പെടാത്തത്‌ ഏത്‌?
• സര്‍ക്കാര്‍ ജോലി
• കാര്‍ഷിക ജോലി
• വീട്ടമ്മയുടെ ജോലി
• ഡോക്‌ടറുടെ ജോലി
ഉത്തരം:
• വീട്ടമ്മയുടെ ജോലി

2. പട്ടിക പൂര്‍ത്തിയാക്കു


3. കുടുംബത്തിന്റെ ചെലവ്‌ നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് 
കുറിപ്പ്‌ തയാറാക്കു.
ഉത്തരം: കുടുംബത്തിന്റെ ചെലവ്‌ എപ്പോഴും വരുമാനത്തേക്കാള്‍ കുറവായിരിക്കണം. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവ്‌ ഉണ്ടാകുന്നത്‌ കുടുംബത്തില്‍ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഇടയാക്കും. എന്നാൽ ചെലവ്‌ വരുമാനത്തേക്കാള്‍ കുറവാകുമ്പോൾ മിച്ചം ഉണ്ടാകുന്നു. കുടുംബ വരുമാനം ഫലപ്രദമായി  ഉപയോഗപ്പെടുത്തുക വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താം. 

4. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള രണ്ട്‌ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക.
ഉത്തരം:
• മിതവ്യയശിലം ജീവിതരീതിയുടെ ഭാഗമാക്കുക.
• ചെലവ്‌ വരുമാനത്തേക്കാള്‍ കുറയ്ക്കുക

5. “മിതവ്യയശീലം ജീവിതരീതിയുടെ ഭാഗമാക്കേണ്ടതാണ്‌'. നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക.
ഉത്തരം: ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ ഫലപ്രദമായി വരുമാനം ചെലവിടുന്ന
സ്വഭാവ സവിശേഷതയാണ്‌ മിതവ്യയശീലം. സാമ്പത്തിക സുരക്ഷിതത്വം നേടാന്‍
മിതവ്യയ ശീലം സഹായിക്കും. ചെലവ് വരുമാനത്തേക്കാൾ കുറയ്ക്കണമെങ്കിൽ മിതവ്യയശീലം ജീവിതരീതിയുടെ ഭാഗമാകേണ്ടതുണ്ട്.

6. കുടുംബ ബജറ്റുകള്‍ വ്യത്യസ്തമാകുന്നതിന്റെ കാരണം വ്യക്തമാക്കുക.
ഉത്തരം: കുടുംബ ബജറ്റുകള്‍ വൃത്യസ്തമാകുന്നതിന്റെ അടിസ്ഥാനം കുടുംബങ്ങളുടെ വരുമാനത്തിനും ചെലവിലും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ്‌. എല്ലാവർക്കും ഒരേ
വരുമാനമല്ല ഉള്ളത്‌. അതുകൊണ്ടുതന്നെ കുടുംബങ്ങളുടെ ബജറ്റുകള്‍ വൃത്യസ്തമായിരിക്കും.

7. കുട്ടികള്‍ എന്ന നിലയില്‍ മിതവ്യയശീലം സാധ്യമാക്കാവുന്ന സന്ദര്‍ഭങ്ങള്‍ എഴുതുക:
ഉത്തരം: 
• ആഡംബര വസ്തുക്കള്‍ ഉപേക്ഷിക്കാം
• ഉത്പ്പാദിപ്പിക്കാ൯ കഴിയുന്ന ഭക്ഷ്യ വസ്തുക്കള്‍ വീട്ടിത്തന്നെ ഉത്പാദിപ്പിക്കാം
• അനാവശ്യ വസ്തുക്കൾക്ക്‌ പണം ചെലവഴിക്കാതെ ഇരിക്കാം
• വെളളം, വൈദ്യുതി ഇവ പാഴാക്കാതെ ഉപയോഗിക്കാം
• ചെലവുകുറഞ്ഞ ഗതാഗത മാർഗം സ്വീകരിക്കാം

8. സര്‍ക്കാര്‍ ബജറ്റിന്റെ പ്രധാന സവിശേഷത ഏതെന്ന്‌ തിരഞ്ഞെടുത്ത്‌ എഴുതുക:
• വരവിനനുസരിച്ച്‌ ചെലവ്‌ ക്രമീകരിക്കുന്നു.
• സമ്പാദ്യശീലം പാലിക്കുന്നു.
• ചെലവുകള്‍ മുന്‍കുട്ടി തീരുമാനിച്ച്‌ പ്രതീക്ഷിത വരുമാനം കണ്ടെത്തുന്നു.
• വരവും ചെലവും തുല്യമാക്കുന്നു.
ഉത്തരം: 
• ചെലവുകള്‍ മുന്‍കുട്ടി തീരുമാനിച്ച്‌ പ്രതീക്ഷിത വരുമാനം കണ്ടെത്തുന്നു.