1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

യൂണിറ്റ് 1 വൃക്ഷത്തെ സ്നേഹിച്ച ബാലൻ

bins

 1. വല്യച്ഛൻ എന്ത് പറഞ്ഞപ്പോഴാണ് ബാലചന്ദ്രൻ ഞെട്ടിപ്പോയത് ?

ഇലവ് മരം വെട്ടിക്കളയാൻ തോട്ടക്കാരനെ ഏർപ്പാട് ചെയ്യാം എന്ന് വല്യച്ഛൻ പറഞ്ഞപ്പോഴാണ് ബാലചന്ദ്രൻ ഞെട്ടിപ്പോയത്.

2. രവീന്ദ്രനാഥ ടാഗോറിനു നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ഏത് ?

* ഗീതാഞ്ജലി.

3. ‘വൃക്ഷത്തെ സ്നേഹിച്ച ബാലൻ‘ ആരുടെ കൃതിയാണ് ?

രവീന്ദ്രനാഥ ടാഗോർ

4. ‘വൃക്ഷത്തെ സ്നേഹിച്ച ബാലൻ‘ എന്ന കഥയിൽ ബാലചന്ദ്രൻ ആർക്കാണ് കത്തെഴുതിയത് ?

വല്യമ്മയ്ക്ക്

5. സിംലയിൽ നിന്നയച്ച കത്തിൽ ബാലചന്ദ്രൻ വല്യമ്മയോട് എന്താണ് പറഞ്ഞിട്ടുള്ളത് ?

ഇലവുമരത്തിന്റെ ഫോട്ടോ അയക്കണം

6. നമ്മുടെ ദേശീയ ഗാനമായ ജനഗണമന‘ രചിച്ചതാര് ?

രവീന്ദ്രനാഥ ടാഗോർ

7. പദപരിചയം

ഇലവുമരം – പഞ്ഞിമരം

ബിലാത്തി – ഇംഗ്ലണ്ട്

വാത്സല്യം – അനുകമ്പ

പ്രാരംഭം – ആരംഭം

ഉന്മാദം – അമിതമായ സന്തോഷം

8. രവീന്ദ്രനാഥ ടാഗോറിന്റെ മാതാപിതാക്കൾ ആരെല്ലാം ?

ദേവേന്ദ്രനാഥ ടാഗോർശാരദാ ദേവി

9. വല്യച്ഛൻ ഇലവുമരം മുറിക്കാൻ തീരുമാനമെടുത്തതെന്തുകൊണ്ട് ?

ഇലവുമരം വളർന്നു വലുതായിഅതിന്റെ കായ്കൾ വിളഞ്ഞുപൊട്ടി നാലുചുറ്റും പറന്നുഎല്ലാവർക്കും അത് ഉപദ്രവമായി തീർന്നു.

10. ‘വൃക്ഷത്തെ സ്നേഹിച്ച ബാലൻ‘ എന്ന കഥയിലെ കഥാപാത്രങ്ങൾ ആരെല്ലാം ?

വല്യച്ഛൻവല്യമ്മബാലചന്ദ്രൻമരംവെട്ടുകാർഇലവുമരംബാലചന്ദ്രന്റെ അച്ഛൻ

To Top