1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

ചലനവും ചലനനിയമങ്ങളും 

bins

 

സ്‌തുക്കളുടെ ചലനത്തെപ്പറ്റിയും അതുമായി ബന്‌ധപ്പെട്ട നിയമങ്ങളെപ്പറ്റിയും പല ശാസ്‌ത്രജ്‌ഞന്‍മാരും പഠനം നടത്തിയിട്ടുണ്ട്‌. ചലനത്തെപ്പറ്റിയുള്ള തന്‍െറ ഗവേഷണഫലങ്ങള്‍ ന്യൂട്ടണ്‍ മൂന്നു നിയമങ്ങളായി പ്രസ്‌താവിച്ചിട്ടുണ്ട്‌. അവ `ന്യൂട്ടന്‍െറ ചലനനിയമങ്ങള്‍' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. അരിസ്‌റ്റോട്ടില്‍ (റ്റി.സി.384-റ്റി.സി.322) :

ഗ്രീക്ക്‌ തത്വചിന്തകനായ അരിസ്‌റ്റോട്ടിലിന്‍െറ അഭിപ്രായപ്രകാരം ഭൂമിയില്‍ രണ്ടുതരം വസ്‌തുക്കളാണുള്ളത്‌. താഴേക്ക്‌ വീഴുന്നവയും മുകളിലേക്ക്‌ ഉയരുന്നവയും. ചിലതിന്‍െറ സ്‌ഥാനം ഭൂമിയിലാണ്‌. അതുകൊണ്ട്‌ അവ എപ്പോഴും താഴേക്കു വീഴും. എല്ലാത്തരം ഖരവസ്‌തുക്കളും ഇക്കൂട്ടത്തില്‍പ്പെട്ടവയാണ്‌. അതുകൊണ്ടാണ്‌ ഒരു കല്ല്‌ മുകളിലേക്കെറിഞ്ഞാലും അത്‌ തിരിച്ച്‌ ഭൂമിയിലേക്കു വരുന്നത്‌. ``ചില വസ്‌തുക്കളുടെ യഥാര്‍ത念3384;്‌ഥാനം ആകാശത്താണ്‌. അതിനാല്‍ അവ എപ്പോഴും മുകളിലേക്ക്‌ ഉയര്‍ന്നുപോകും. വായു, പുക, തീ എന്നിവ അത്തരം വസ്‌തുക്കളാണ്‌'' ഇതായിരുന്നു അരിസ്‌റ്റോട്ടിലിന്‍െറ ചിന്താഗതി. ഭാരമുള്ള വസ്‌തുക്കള്‍ ഭാരം കുറഞ്ഞ വസ്‌തുക്കളെക്കാള്‍ വേഗത്തില്‍ ഭൂമിയില്‍ പതിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.
ജൊഹന്നസ്‌ കെപ്ലര്‍ (1571-1630) :
ജര്‍മന്‍ ജ്യോതിശാസ്‌ത്രജ്‌ഞനായ കെപ്ലര്‍ ചലനത്തെക്കുറിച്ച്‌്‌ ധാരാളം കണ്ടെത്തലുകള്‍ നടത്തി. ഗ്രഹത്തിന്‍െറ ചലനത്തെക്കുറിച്ച്‌്‌ നടത്തിയ പഠനം ഇദ്ദേഹത്തിന്‍െറ പ്രധാന സംഭാവനകളിലൊന്നാണ്‌. ഗുരുത്വാകര്‍ഷണം, വേലിയേറ്റം, വേലിയിറക്കം, എന്നിവ സംബന്‌ധിച്ച്‌്‌ വിലയേറിയ പല പഠനങ്ങളും അദ്ദേഹം നടത്തി.


ഗലീലിയോ ഗലീലി (1564-1642) :

ഇറ്റാലിയന്‍ ശാസ്‌ത്രജ്‌ഞനായ ഗലീലിയോ `ആധുനിക ശാസ്‌ത്രത്തിന്‍െറ പിതാവ്‌' എന്നാണറിയപ്പെടുന്നത്‌. പെന്‍ഡുല-ദോലന നിയമങ്ങള്‍, വസ്‌തുക്കളുടെ നിര്‍ബാധപതനത്തെ സംബന്‌ധിച്ച നിയമങ്ങള്‍ എന്നിവ ഇദ്ദേഹത്തിന്‍െറ കണ്ടുപിടിത്തങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌. അരിസ്‌റ്റോട്ടിലിന്‍െറ ചിന്താഗതി തെറ്റാണെന്നും ഭാരംകൂടിയ വസ്‌തുക്കളും ഭാരംകുറഞ്ഞ വസ്‌തുക്കളും ഒരേവേഗതയിലാണ്‌ ഭൂമിയിലേക്കു വീഴുന്നത്‌ എന്നും ഗലീലിയോ കണ്ടെത്തി. ഇതു തെളിയിക്കാനായി അദ്ദേഹം നടത്തിയ സുപ്രസിദ്ധമായ പരീക്ഷണമാണ്‌ പിസായിലെ ചരിഞ്ഞഗോപുരത്തില്‍ നടത്തിയ പരീക്ഷണം.

സര്‍ ഐസക്‌ ന്യൂട്ടണ്‍ (1642-1727) :
ലോകം കണ്ടിട്ടുള്ളതില്‍വച്ച്‌്‌ ഏറ്റവും പ്രതിഭാശാലിയായ ബ്രിട്ടീഷ്‌ ഭൗതികഗണിതശാസ്‌ത്രജ്‌ഞനാണ്‌ ന്യൂട്ടണ്‍. 1684-ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ `പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക' എന്ന പുസ്‌തകത്തില്‍ ചലനനിയമങ്ങളും ഗുരുത്വാകര്‍ഷണനിയമങ്ങളും വിവരിച്ചിട്ടുണ്ട്‌. റ്റവും വേഗതയില്‍ ഓടുവാന്‍ കഴിയുന്ന മൃഗമാണ്‌ ചീറ്റപ്പുലിയെന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമല്ലോ? അതിന്‍െറ വേഗതയെത്രയെന്ന്‌ അറിയാമോ? ഒരു കുതിക്കലിന്‌ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ വരെ അവയ്‌ക്ക്‌ ഓടുവാന്‍ സാധിക്കും. തുടര്‍ന്ന്‌ രണ്ട്‌ സെക്കന്‍റിനുള്ളില്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത വരെ എത്തുന്നതിന്‌ അവയ്‌ക്ക്‌ കഴിയും. അതായത്‌, ചീറ്റപ്പുലിയുടെ വേഗത മണിക്കൂറില്‍ 95-100 കി.മീ ആണ്‌. പക്ഷേ അതിന്‍െറ പ്രവേഗമാറ്റത്തിന്‍െറ നിരക്ക്‌ (ത്വരണം) അത്‌ഭുതകരമാണ്‌. പ്രവേഗം പൂജ്യത്തില്‍ നിന്നാരംഭിച്ച്‌ രണ്ട്‌ സെക്കന്‍റിനകം 72 കി.മീ.മണിക്കൂര്‍ ആകുമത്രേ! അതേസമയം കുറച്ചുദൂരം മാത്രമേ ഇങ്ങനെ ഓടുവാന്‍ ഇവയ്‌ക്കു കഴിയുകയുള്ളൂ. അതായത്‌, ചീറ്റപ്പുലികള്‍ സ്‌പ്രിന്‍റര്‍മാരാണ്‌.  
To Top