1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

പ്ലാവിലക്കഞ്ഞി - PLAVILAKANJI - CLASS 10 - SUMMARY

bins

 ചിരുത മുറം നെയ്ത് കടയിൽ കൊടുത്തപ്പോൾ ഏഴു രൂപ കിട്ടി . ആ പണം കൊടുത്തിട്ട് മുഴക്കരിയും വാങ്ങിച്ചു കൊണ്ടുവന്നപ്പോഴാണ് കോരന്റെ അച്ഛൻ വന്നത്  . കോരൻ വീട്ടിൽ വരുന്നതിനുമുമ്പുതന്നെ അച്ഛന് അവശ്യമായതെല്ലാം ചിരുത കൊടുത്തിരുന്നു  . ഇത് കോരന്  വളരെ സന്തോഷമായി .കോരൻ കൊണ്ടുവന്ന ഇരുനാഴി അരിയിട്ട് കഞ്ഞി വയ്ക്കുകയും , കപ്പ പുഴുങ്ങുകയും  ചെയ്ത് അവരുടെ  അത്താഴം കഴിഞ്ഞുകൂടി . കോരന്റെ ജീവിതത്തിലെ ഒരു മറക്കാൻ ആകാത്ത ദിവസമായിരുന്നു  അത്.


അച്ഛന് കഴിക്കാൻ ഉഴക്കരിയുടെ കഞ്ഞി മതിയായിരുന്നു.  കൂടുതൽ കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും കഴിക്കാൻ സാധിക്കുന്നില്ല . അച്ഛൻ പണ്ട് ജോലി ചെയ്തിരുന്ന അറയ്ക്കൽ വീട്ടിൽ ഒരു വലിയ ചീനിച്ചട്ടിയിൽ നിറയെ ചോറു കഴിച്ചിരുന്ന അച്ഛൻ ഇപ്പോൾ പത്തു പ്ലാവിലക്കഞ്ഞി കുടിച്ചപ്പോൾ തന്നെ  തൃപ്തിയാകുന്നു .


അടുത്ത ദിവസം കോരൻ  പണിക്കുപോകുന്നു , എന്തായാലും ഇന്ന് നെല്ല് കൂലി കിട്ടണമെന്ന് മനസ്സിൽ ആഗ്രഹിച്ചു . തന്റെ അച്ഛന് ഒരുനേരമെങ്കിലും വയറുനിറച്ച് കഞ്ഞി  കൊടുക്കണം എന്നത് മാത്രമാണ് കോരന്റെ   ഇപ്പോഴത്തെ ആഗ്രഹം.

To Top