1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

ഭൂമിയും ജീവലോകവും

bins

 ഡിജിറ്റൽ ലെസ്സൺ പ്ലാൻ - ശിലാമണ്ഡലം 
പഠന നേട്ടങ്ങൾ 


💧ശിലാമണ്ഡലം  എന്തെന്നും അവയുടെ  പ്രാധാന്യം എന്തെന്നും വിശദീകരിക്കുന്നു 


വസ്തുതകൾ 


💧പർവതങ്ങൾ , പീഠഭൂമികൾ ,സമതലങ്ങൾ എന്നിവയാണ് പ്രധാന ഭൂരൂപങ്ങൾ .


💧കരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗമായ എവറസ്റ് 
കൊടുമുടിയും  സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമായ പസഫിക് സമുദ്രത്തിലെ ചലഞ്ചർ ഗർത്തവും ശിലാമണ്ഡലത്തിന്റെ ഭാഗം ആണ് ...

💧 റോഡ് നിർമ്മാണം , കൃഷി ,പാർപ്പിട നിർമ്മാണം , മണൽ വാരൽ ,പാറ ഖനനം എന്നീ ആവശ്യങ്ങൾക് നാം ശിലാമണ്ഡലത്തെ ഉപയോഗിക്കുന്നു ..


ആശയങ്ങൾ 💧ശിലാമണ്ഡലം - പർവതങ്ങൾ ,പീഠഭൂമികൾ, സമതലങ്ങൾ ,മരുഭൂമികൾ  തുടങ്ങിയ ശിലകളും മണ്ണും കൊണ്ട് രൂപപ്പെട്ടിരിക്കുന്നതുമായ ഖരാവസ്ഥയിലുള്ള ഭാഗം  ആണ് ശിലാമണ്ഡലങ്ങൾ .

💧പർവതങ്ങൾ - സമുദ്രനിരപ്പിൽ  നിന്ന് 900  മീറ്ററിലധികം ഉയരമുള്ളതും ചെങ്കുത്തായ വശങ്ങളോട് കൂടിയ ഭൂരൂപങ്ങൾ  ആണ് പർവതങ്ങൾ .

💧പീഠഭൂമികൾ  - മുകൾഭാഗം ഏറെക്കുറെ പരന്നതും ചുറ്റുപാടുകളെ അപേക്ഷിച്ച് ഉയർന്നു നിൽക്കുന്നതുമായ ഭൂരൂപങ്ങൾ ആണ് പീഠഭൂമികൾ .

💧സമതലങ്ങൾ - താരതമ്യേനെ താഴ്ന്നതും നിരപ്പായതും ആയ വിശാല മായ പ്രദേശങ്ങൾ ആണ് സമതലങ്ങൾ .

മൂല്യങ്ങൾ / മനോഭാവങ്ങൾ 

നാം ജീവിക്കുന്ന ഭൂമിയെ സംരക്ഷിക്കണം എന്ന മനോഭാവം .

പഠനസാമഗ്രികൾ 

💧 ഭൂമിയുടെ  ഉത്പത്തിയെ സൂചിപ്പിക്കുന്ന വീഡിയോ

💧  വിവിധ  ഭൂരൂപങ്ങളുടെ  ചിത്രങ്ങൾ 

💧  ഭൂരുപങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും അടങ്ങുന്ന                            വീഡിയോ

💧  ശിലാമണ്ഡലങ്ങളുടെ ഉപയോഗത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ . 


മുന്നറിവ് 

പർവതം ,തീരപ്രദേശം , പീഠഭൂമി , സമതലങ്ങൾ  എന്നിവ എന്തെന്നുള്ള മുന്നറിവുണ്ട് .


ആമുഖപ്രവത്തനം 

ഭൂമിയുടെ ഉല്പത്തിയെ സൂചിപ്പിക്കുന്ന വീഡിയോ നീരീക്ഷിക്കു .....

https://www.youtube.com/watch?v=uHUTbq-j0UU&t=98s

എങ്ങനെയാണു ഭൂമി, സമുദ്രം ,അന്തരീക്ഷം , എന്നിവ  ഉണ്ടായത് ?

കരയും ജലവും വായുവും ഒടുവിൽ ജീവജാലങ്ങളും ഇന്ന് കാണുന്ന തരത്തിലേക്ക് പരിണമിച്ചത് എങ്ങനെയെന്ന് മനസിലായില്ലേ ?

നാം ജീവിക്കുന്ന ജൈവമണ്ഡലത്തിന്റെ  നിലനില്പിന്ന്നാധാരം കര, ജലം ,വായു എന്നീ മണ്ഡലങ്ങളാണ് .അവയെ കുറിച്ച നമുക്ക്  പഠിക്കാം ...


പ്രവർത്തനം - 1 


ചിത്രം നിരീക്ഷിച്ച്  വിവിധ ഭൂരൂപങ്ങൾ ഏതെന്നു തിരിച്ചറിയുക ....

ചിത്രം - 1 
ചിത്രം - 2 

ചിത്രം  - 3 ചിത്രം  - 4 


ചിത്രം - 5 


പ്രവർത്തനം-2


പ്രധാന ഭൂരൂപങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും അടങ്ങുന്ന വീഡിയോ നിരീക്ഷിച്ച് , ഭൂരൂപങ്ങൾ  അവയുടെ പേര് ,പ്രേത്യേകത എന്നിവ ലിസ്റ്റ് ചെയുക ....https://www.youtube.com/watch?v=4S3rZaJrLFQ


ക്രോഡീകരണം 

💧 പർവതങ്ങൾ - സമുദ്രനിരപ്പിൽ നിന്നും 900 മീറ്ററിൽ അധികം ഉയരം , ചെങ്കുത്തായ വശങ്ങൾ .

💧 പീഠഭൂമികൾ - മുകൾഭാഗം ഏറെക്കുറെ പരന്നതും , ചുറ്റുപാടുകളെ അപേക്ഷിച്ച്  ഉയർന്നു നിൽക്കുന്നതുമായ ഭൂരൂപങ്ങൾ .

💧 സമതലങ്ങൾ - താരതമ്യേന താഴ്ന്നതും നിരപ്പായതും ആയ വിശാല പ്രദേശങ്ങൾ .പ്രവർത്തനം - 3


ചിത്രം നിരീക്ഷിച്ച് ശിലാമണ്ഡലത്തിന്റെ ഉപയോഗങ്ങൾ ലിസ്റ്റ് ചെയുക.....


ചിത്രം - 1 ചിത്രം - 2 ചിത്രം - 


ചിത്രം - 4  ചിത്രം - 5 

ചിത്രം - 6 

ചിത്രം- 7 

ക്രോഡീകരണം 


💧റോഡ് നിർമ്മാണം 

💧കൃഷി 

💧മണൽവാരൽ 

💧പാർപ്പിടനിർമ്മാണം 

💧പാറഖനനം 

💧ഇഷ്ടികനിർമ്മാണം 

💧മൺപാത്രനിർമ്മാണം 


ഉപസംഹാരപ്രവത്തനം 

ശിലാമണ്ഡലത്തിന്റെ സവിശേഷതകൾ ഗ്രൂപ്പിൽ ചർച്ച ചെയ്ത ലിസ്റ്റ് ചെയുക


തുടർപ്രവത്തനം 

ശിലാമണ്ഡലത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ താഴെ പറയുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ലിസ്റ്റ് ചെയുക ..

💥 സവിശേഷതകൾ 

💥പ്രധാന  ഭൂരൂപങ്ങൾ 

💥ഉപയോഗങ്ങൾ
To Top