സി.ഇ എട്ടാം നൂറ്റാണ്ടുമുതല്‍ പതിനെട്ടാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടമാണ് മധ്യകാലഘട്ടം.
നികുതിയിളവ് എന്നിവ ഭരണാധികാരികള്‍ കാര്‍ഷിക പുരോഗതിക്കായി സ്വീകരിച്ച നടപടികളാണ്.
ഇഖ്തയും ജാഗിര്‍ദാരിയും
മധ്യകാലഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വേതനമായി ഭൂമി പതിച്ചു കൊടുത്തിരുന്നു. ഈ സമ്പ്രദായം സല്‍ത്തനത്ത് കാലഘട്ടത്തില്‍ ഇഖ്ത എന്നും മുഗള്‍ കാലഘട്ടത്തില്‍ ജാഗിര്‍ദാരി എന്നും അറിയപ്പെടുന്നു.
ചൈനക്കാര്‍, അറബികള്‍, പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഇംഗ്ലീഷുകാര്‍, ഫ്രഞ്ചുകാര്‍ എന്നിവര്‍ ഇന്ത്യയില്‍ ഭരണം നടത്തിയിരുന്ന പുറംനാട്ടുകാരായിരുന്നു.
കൃഷി ചെയ്യാനുള്ള അടിസ്ഥാനഘടകങ്ങള്‍
ജലലഭ്യത
കേരളത്തിലെ വാര്‍ഷിക ജലലഭ്യത 300 സെമി. ആണെങ്കില്‍ തമിഴ്‌നാട്ടില്‍ 95.9 സെ.മി മാത്രം. കേരളത്തില്‍ 44 നദികള്‍ ഉള്ളപ്പോള്‍ തമിഴ്‌നാട്ടില്‍ 14 നദികള്‍ മാത്രം
മലനാട്
തീരപ്രദേശം
ഉല്‍പാദനം- മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും നിര്‍മിക്കുന്ന പ്രക്രിയ
ഉല്‍പന്നം- ഉല്‍പാദന ഫലമായി ലഭിക്കുന്ന ഘടകമാണ് ഉല്‍പ്പന്നം
ഉല്‍പാദനത്തിന് സഹായിക്കുന്ന ഘടകങ്ങളാണ് ഭൂമി, തൊഴില്‍, മൂലധനം, സംഘാടനം എന്നിവ
മൂലധനത്തിന്റെ സവിശേഷതകള്‍
തെയില്‍സ്-ബി.സി.ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച ഗ്രീക്ക് തത്വ ചിന്തകന്‍. ഭൂമിക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യം മുന്നോട്ടുവച്ചു.
പൈഥഗോറസും അരിസ്‌റ്റോട്ടിലും
ഭൂമിക്കു ഗോളാകൃതിയാണെന്ന് സ്ഥാപിച്ചു.
ഭാരതീയ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടന്‍ ഭൂമിക്ക് ഗോളാകൃതിയാണെന്നും അതു സാങ്കല്‍പിക അച്ചുതണ്ടില്‍ കറങ്ങുന്നുവെന്നും ഉറച്ചുവിശ്വസിച്ചു.
മഗല്ലന്‍ – കപ്പലിലൂടെ ലോകം ചുറ്റി ഭൂമിയുടെ ആകൃതി ഗോളാകൃതിയാണെന്ന് സ്ഥാപിച്ചു
സര്‍ ഐസക് ന്യൂട്ടന്‍- ഭൂമിക്ക് കൃത്യമായ ഗോളാകൃതിയല്ലെന്ന് കണ്ടെത്തി
ജിയോയിഡ്- ധ്രുവങ്ങള്‍ അല്‍പ്പം പരന്നതും മധ്യഭാഗം ചെറുതായി വീര്‍ത്തതുമായ ഗോളാകൃതിയാണ് ജിയോയിഡ്.ഭൂമിയുടെ ശരിയായ ആകൃതിയാണിത്.
ജീന്‍ ബലിവോ- കാനഡക്കാരനായ സാഹസിക സഞ്ചാരി. കാല്‍നടയായും കപ്പല്‍ മാര്‍ഗവും ഏകദേശം പതിനൊന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഭൂമിയെ വലംവച്ചു
ഭൂമിയുടെ ചുറ്റളവ് ഏകദേശം 40000 കിലോമീറ്റര്‍ ആണ്. ഭൂമിയുടെ കേന്ദ്രത്തില്‍നിന്ന് ഭൗമോപരിതലത്തിലെ ഓരോ ബിന്ദുവിലേക്കുമുള്ള കോണീയ അകലമാണ് അക്ഷാംശം. ഉത്തരാര്‍ദ്ധ ഗോളത്തിലെ അക്ഷാംശ രേഖയാണ് വടക്ക് അക്ഷാംശ രേഖ. ദക്ഷിണാര്‍ദ്ധ ഗോളത്തിലെ അക്ഷാംശ രേഖയാണ് തെക്ക് അക്ഷാംശ രേഖ
മധ്യരേഖാകാലാവസ്ഥാ മേഖല
ഭൂമധ്യ രേഖയില്‍നിന്നു പത്ത് ഡിഗ്രി തെക്കും പത്ത് ഡിഗ്രി വടക്കും അക്ഷാംശങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മേഖല
ഇന്യൂട്ട് ഗോത്ര വര്‍ഗക്കാര്‍ മഞ്ഞു കട്ടകള്‍ കൊണ്ടു നിര്‍മിക്കുന്ന താല്‍ക്കാലിക വീടാണ് ഇഗ്ലു.
തുന്ദ്രാ- ഉത്തരാര്‍ദ്ധഗോളത്തില്‍ ആര്‍ട്ടിക് വൃത്തത്തിന് 66.5 ഡിഗ്രി വടക്ക് ഉത്തരാര്‍ദ്ധ ഗോളത്തെ ചുറിപ്പറ്റി സ്ഥിതി ചെയ്യുന്ന കാലാവസ്ഥാമേഖല
യമുന നദി
ഗംഗ നദിയുടെ പോഷക നദിയാണ് യമുന. ഉത്തരാഖണ്ഡിലെ യമുനോത്രിയില്‍നിന്ന് ഉത്ഭവിക്കുന്നു.ഡല്‍ഹി
സിന്ധു നദി സമതലത്തില്‍ സ്ഥിതി ചെയ്യുന്നു. ആരവല്ലി പര്‍വത നിരകള്‍ ശത്രുക്കളുടെ ആക്രമണത്തില്‍നിന്നു ഡല്‍ഹിക്ക് സംരക്ഷണം നല്‍കുന്നു. പര്‍വത നിരകളിലെ പാറക്കൂട്ടങ്ങളില്‍നിന്ന് കോട്ടകൊത്തളങ്ങള്‍ക്കാവശ്യമായ കല്ലുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞതും യമുനാനദിയില്‍നിന്നുള്ള ജലലഭ്യതയും ഭരണാധികാരികളെ ഡല്‍ഹിയിലേക്ക് ആകര്‍ഷിച്ചു. സി.ഇ എട്ടാം നൂറ്റാണ്ടില്‍ രജപുത്രവിഭാഗത്തില്‍പെട്ട തൊമരരാജാക്കന്മാര്‍ ദില്ലിക എന്ന പേരില്‍ ഡല്‍ഹിയെ അധികാര കേന്ദ്രമാക്കി. തുടര്‍ന്ന് ചൗഹാന്‍ രാജവംശം ഡല്‍ഹി ഭരിച്ചു. ചൗഹാന്‍ രാജവംശത്തെ കീഴടക്കിയ ഘോറിലെ മുഹമ്മദാണ് പിന്നീട് ഡല്‍ഹി ഭരിച്ചത്. ഇദ്ദേഹത്തിന്റെ മരണശേഷം സേനാനായകനും മംലൂക്ക് വംശജനുമായ കുത്ബുദ്ദീന്‍ ഐബക് ഡല്‍ഹി ഭരിച്ചു. കുത്ബുദ്ദീന്‍ ഐബകിനു ശേഷം ഇല്‍തുത് മിഷ്, ബാല്‍ബന്‍ എന്നീ രാജാക്കന്മാരും തുടര്‍ന്ന് ഖല്‍ജിവംശംത്തിലെ രാജാവായ അലാവുദ്ദീന്‍ ഖല്‍ജി, തുഗ്ലക്ക് വംശത്തിലെ രാജാക്കന്മാരായ മുഹമ്മദ് ബിന്‍ തുഗ്ലക്ക്, ഫിറോസ്ഷാ തുഗ്ലക്ക്, സയ്യിദ് വംശത്തിലെ ഖിസിര്‍ഖാന്‍, ലോദി വംശത്തിലെ ഇബ്രാഹിം ലോദി തുടങ്ങിയവരും ഡല്‍ഹി കേന്ദ്രമാക്കി ഭരണം നടത്തി. ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി മുഗള്‍ ഭരണാധികാരിയായ ബാബര്‍ ഡല്‍ഹിയെ കീഴടക്കി. മുഗള്‍ രാജവംശത്തിലെ ഹുമയൂണ്‍,അക്ബര്‍,ജഹാംഗീര്‍,ഷാജഹാന്‍,ഔറംഗസേബ് തുടങ്ങിയവരും ഡല്‍ഹി ഭരിച്ചു.ദക്ഷിണേന്ത്യയിലേയും പശ്ചിമേന്ത്യയിലേയും പ്രധാന രാജ്യങ്ങള്‍
- ചോളരാജ്യം, വിജയനഗരം, ബാഹ്മിനി : ദക്ഷിണേന്ത്യ
- മറാത്ത : പശ്ചിമേന്ത്യചോളരാജ്യം
- ദക്ഷിണേന്ത്യയിലെ പ്രധാനരാജ്യം. സി.ഇ ഒമ്പതാം നൂറ്റാണ്ടാണ് പ്രബലകാലം.
- പ്രധാന രാജാക്കന്മാര്‍ രാജരാജ ചോളന്‍, രാജേന്ദ്ര ചോളന്‍ വിജയനഗര രാജ്യം
- സ്ഥാപകന്‍ ഹരിഹരന്‍, ബുക്കന്‍
- പ്രധാനഭരണാധികാരി കൃഷ്ണദേവരായര്‍ ബാഹ്മിനി രാജ്യം
- സ്ഥാപകന്‍ അലാവുദ്ദീന്‍ ഹസ്സന്‍ ബാഹന്‍ഷാമറാത്ത രാജ്യം
- പതിനേഴാം നൂറ്റാണ്ടാണ് പ്രബലകാലം
- പ്രധാനഭരണാധികാരി ശിവജി ആണ്.
- ഇദ്ദേഹത്തിന്റെ സ്ഥാനപ്പേര് ഛത്രപതി
- ചൗഹാന്‍ രാജവംശത്തിലെ അവസാനഭരണാധികാരിയാണ് പൃഥിരാജ് ചൗഹാന്‍
- ഡല്‍ഹി സല്‍ത്തനേറ്റിലെ ഏക വനിതാഭരണാധികാരിയാണ് സുല്‍ത്താനറസിയ
- ഇല്‍തുത് മിഷ് നടപ്പിലാക്കിയ ഏകീകൃത നാണയവ്യവസ്ഥയില്‍ ഉപയോഗിച്ചിരുന്ന നാണയങ്ങളാണ് തങ്ക,ജിതല്‍ എന്നിവ
- നീണ്ട സമുദ്രതീരം ഗുജറാത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ്
- മുഹമ്മദ് ബിന്‍ തുഗ്ലക്ക് ഭരണസിരാകേന്ദ്രം ഡല്‍ഹിയില്‍നിന്നു ദേവഗിരിയിലേക്ക് മാറ്റുകയും ദൗലത്താബാദ് എന്നു നാമകരണം നടത്തുകയും ചെയ്തു
- മുഗള്‍ ഭരണാധികാരിയായ അക്ബര്‍ നടപ്പിലാക്കിയ പദ്ധതിയാണ് മന്‍സബ്ദാരി സമ്പ്രദായം
- റെയ്ച്ചൂര്‍ പ്രദേശം ദക്ഷിണേഷ്യയിലെ നെല്ലറ എന്ന പേരില്‍ അറിയപ്പെടുന്നു
സമൂഹം, വിഭവം, വിനിമയം
- മധ്യകാല ഇന്ത്യയിലെ പ്രധാന തൊഴില്‍ കൃഷിയായിരുന്നു
- പ്രധാന വിളകള്‍: പരുത്തി, ധാന്യം, പയറുവര്‍ഗം,നിലം,കരിമ്പ്
നികുതിയിളവ് എന്നിവ ഭരണാധികാരികള്‍ കാര്‍ഷിക പുരോഗതിക്കായി സ്വീകരിച്ച നടപടികളാണ്.
ഇഖ്തയും ജാഗിര്‍ദാരിയും
മധ്യകാലഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വേതനമായി ഭൂമി പതിച്ചു കൊടുത്തിരുന്നു. ഈ സമ്പ്രദായം സല്‍ത്തനത്ത് കാലഘട്ടത്തില്‍ ഇഖ്ത എന്നും മുഗള്‍ കാലഘട്ടത്തില്‍ ജാഗിര്‍ദാരി എന്നും അറിയപ്പെടുന്നു.
ചൈനക്കാര്‍, അറബികള്‍, പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഇംഗ്ലീഷുകാര്‍, ഫ്രഞ്ചുകാര്‍ എന്നിവര്‍ ഇന്ത്യയില്‍ ഭരണം നടത്തിയിരുന്ന പുറംനാട്ടുകാരായിരുന്നു.
- സല്‍ത്തനത്ത് കാലഘട്ടത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച മൊറോക്കോ സഞ്ചാരി ഇബ്‌നുബത്തൂത്ത
- മുഗള്‍ കാലഘട്ടത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ഇംഗ്ലീഷ് സഞ്ചാരി റാല്‍ഫ് ഫിച്ച്
- മുഗള്‍ കാലഘട്ടത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ഫ്രഞ്ച് സഞ്ചാരികള്‍ ടവര്‍ണിയര്‍, ബര്‍ണിയര്‍
- വിജയഭരണകാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ഇറ്റാലിയന്‍ സഞ്ചാരി നിക്കോളോ കോണ്ടി
- സല്‍ത്തനത്ത് കാലഘട്ടത്തില്‍ ജീവിച്ച പ്രമുഖ കവി അമീര്‍ ഖുസ്രു
- ഭാസ്‌കരാചാര്യരുടെ ശ്രദ്ധേയമായ ഗണിത ശാസ്ത്ര ഗ്രന്ഥം ലീലാവതി
കേരളം -മണ്ണും മഴയും മനുഷ്യനും
കൃഷി ചെയ്യാനുള്ള അടിസ്ഥാനഘടകങ്ങള്‍
- വളക്കൂറുള്ള മണ്ണ്
- ജലലഭ്യത
- അനുയോജ്യമായ കാലാവസ്ഥ
- മനുഷ്യധ്വാനം കേരളത്തിലെ പ്രധാന മണ്ണിനങ്ങള്‍
- എക്കല്‍ മണ്ണ്
- ചെമ്മണ്ണ്
- വനമണ്ണ്
- ലാറ്ററൈറ്റ് മണ്ണ്
- തമിഴ് നാട്ടിലെ പ്രധാന മണ്ണിനങ്ങള്‍
- എക്കല്‍ മണ്ണ്
- ചെമ്മണ്ണ്
- കറുത്ത മണ്ണ്
- ലാറ്ററൈറ്റ് മണ്ണ്
- തീരദേശ മണ്ണ്
ജലലഭ്യത
കേരളത്തിലെ വാര്‍ഷിക ജലലഭ്യത 300 സെമി. ആണെങ്കില്‍ തമിഴ്‌നാട്ടില്‍ 95.9 സെ.മി മാത്രം. കേരളത്തില്‍ 44 നദികള്‍ ഉള്ളപ്പോള്‍ തമിഴ്‌നാട്ടില്‍ 14 നദികള്‍ മാത്രം
മലനാട്
- കേരളത്തിന്റ കിഴക്കന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നു
- സമുദ്രനിരപ്പില്‍നിന്നു വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു
- ഏലം, തേയില എന്നിവ കൃഷി ചെയ്യുന്നു
- തീരപ്രദേശത്തിനും മലനാടിനും ഇടയിലാണ് ഇടനാട്
- ധാരാളം മഴ ലഭിക്കുന്നു
- ധാന്യങ്ങള്‍,പച്ചക്കറികള്‍,കിഴങ്ങു വര്‍ഗ്ഗങ്ങള്‍ എന്നീ കൃഷികള്‍ക്ക് അനുയോജ്യം
തീരപ്രദേശം
- സമുദ്രനിരപ്പില്‍നിന്ന് അധികം ഉയരമില്ലാത്ത പ്രദേശത്തു സ്ഥിതി ചെയ്യുന്നു
- നെല്‍കൃഷി, തെങ്ങ്, എന്നീകൃഷികള്‍ക്ക് അനുയോജ്യം
ഉല്‍പാദനം- മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും നിര്‍മിക്കുന്ന പ്രക്രിയ
ഉല്‍പന്നം- ഉല്‍പാദന ഫലമായി ലഭിക്കുന്ന ഘടകമാണ് ഉല്‍പ്പന്നം
ഉല്‍പാദനത്തിന് സഹായിക്കുന്ന ഘടകങ്ങളാണ് ഭൂമി, തൊഴില്‍, മൂലധനം, സംഘാടനം എന്നിവ
മൂലധനത്തിന്റെ സവിശേഷതകള്‍
- ചലനാത്മകം
- തൊഴിലാളികളുടെ ഉല്‍പന്ന നിര്‍മാണത്തിനുള്ള ശേഷി വര്‍ധിപ്പിക്കുന്നു
- എല്ലാ ഉല്‍പാദനഘടകങ്ങളേയും സഹായിക്കുന്നു
- ഉല്‍പാദന ഘടകങ്ങളായ ഭൂമി, തൊഴില്‍, മൂലധനം എന്നിവയെ കൂട്ടിയോജിപ്പിക്കുന്നയാളാണ് സംഘാടകന്‍
- മനുഷ്യാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കുന്നതും കാണാനോ സ്പര്‍ശിക്കാനോ സാധിക്കാത്തതുമാണ് സേവനം
ഭൂമി – കഥയും കാര്യവും
തെയില്‍സ്-ബി.സി.ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച ഗ്രീക്ക് തത്വ ചിന്തകന്‍. ഭൂമിക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യം മുന്നോട്ടുവച്ചു.
പൈഥഗോറസും അരിസ്‌റ്റോട്ടിലും
ഭൂമിക്കു ഗോളാകൃതിയാണെന്ന് സ്ഥാപിച്ചു.
ഭാരതീയ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടന്‍ ഭൂമിക്ക് ഗോളാകൃതിയാണെന്നും അതു സാങ്കല്‍പിക അച്ചുതണ്ടില്‍ കറങ്ങുന്നുവെന്നും ഉറച്ചുവിശ്വസിച്ചു.
മഗല്ലന്‍ – കപ്പലിലൂടെ ലോകം ചുറ്റി ഭൂമിയുടെ ആകൃതി ഗോളാകൃതിയാണെന്ന് സ്ഥാപിച്ചു
സര്‍ ഐസക് ന്യൂട്ടന്‍- ഭൂമിക്ക് കൃത്യമായ ഗോളാകൃതിയല്ലെന്ന് കണ്ടെത്തി
ജിയോയിഡ്- ധ്രുവങ്ങള്‍ അല്‍പ്പം പരന്നതും മധ്യഭാഗം ചെറുതായി വീര്‍ത്തതുമായ ഗോളാകൃതിയാണ് ജിയോയിഡ്.ഭൂമിയുടെ ശരിയായ ആകൃതിയാണിത്.
ജീന്‍ ബലിവോ- കാനഡക്കാരനായ സാഹസിക സഞ്ചാരി. കാല്‍നടയായും കപ്പല്‍ മാര്‍ഗവും ഏകദേശം പതിനൊന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഭൂമിയെ വലംവച്ചു
ഭൂമിയുടെ ചുറ്റളവ് ഏകദേശം 40000 കിലോമീറ്റര്‍ ആണ്. ഭൂമിയുടെ കേന്ദ്രത്തില്‍നിന്ന് ഭൗമോപരിതലത്തിലെ ഓരോ ബിന്ദുവിലേക്കുമുള്ള കോണീയ അകലമാണ് അക്ഷാംശം. ഉത്തരാര്‍ദ്ധ ഗോളത്തിലെ അക്ഷാംശ രേഖയാണ് വടക്ക് അക്ഷാംശ രേഖ. ദക്ഷിണാര്‍ദ്ധ ഗോളത്തിലെ അക്ഷാംശ രേഖയാണ് തെക്ക് അക്ഷാംശ രേഖ
വൈവിധ്യങ്ങളുടെ ലോകം
മധ്യരേഖാകാലാവസ്ഥാ മേഖല
ഭൂമധ്യ രേഖയില്‍നിന്നു പത്ത് ഡിഗ്രി തെക്കും പത്ത് ഡിഗ്രി വടക്കും അക്ഷാംശങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മേഖല
ഇന്യൂട്ട് ഗോത്ര വര്‍ഗക്കാര്‍ മഞ്ഞു കട്ടകള്‍ കൊണ്ടു നിര്‍മിക്കുന്ന താല്‍ക്കാലിക വീടാണ് ഇഗ്ലു.
തുന്ദ്രാ- ഉത്തരാര്‍ദ്ധഗോളത്തില്‍ ആര്‍ട്ടിക് വൃത്തത്തിന് 66.5 ഡിഗ്രി വടക്ക് ഉത്തരാര്‍ദ്ധ ഗോളത്തെ ചുറിപ്പറ്റി സ്ഥിതി ചെയ്യുന്ന കാലാവസ്ഥാമേഖല
- നിത്യഹരിത വനങ്ങളിലെ മരങ്ങള്‍ ഇലപൊഴിക്കാറില്ല
- കലഹാരിയിലെ ബുഷ്‌മെന്‍,പശ്ചിമ സഹാറയിലെ ത്വാറെഗ് വംശജര്‍,അറേബ്യന്‍ മരുഭൂമിയിലെ ബെഡോയിനുകള്‍ എന്നിവ ഉഷ്ണമരുഭൂമികളില്‍ ജീവിക്കുന്നു
- മരുഭൂമിയിലെ ജലലഭ്യമായ പ്രദേശമാണ് മരുപ്പച്ച
- പിഗ്മികളുടെ പ്രധാനഭക്ഷണമാണ് മരച്ചീനി