Please share with your friends

Author Profile

ഒരുമയുടെ ആഘോ‍ഷം- കൂടുതൽ വിഭവങ്ങൾ

Binu


    ഒരുമയുടെ ആഘോ‍ഷം
     കൂടുതൽ വിഭവങ്ങൾ

    ഓണംമലയാളികളുടെ സംസ്ഥാനോത്സവമാണ്. 
    ലോകത്തിന്റെ നാനാഭാഗത്തുമുള്ള
     മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം 
    ആഘോഷിക്കുന്നു.

    "കള്ളവുമില്ല ചതിയുമില്ല
    എള്ളോളമില്ല പൊളിവചനം..

    പൂവേ പൊലി പൂവേ

    പൂവേ പൊലി പൂവേ.. പൊലി പൊലി പൂവേ..
    പൂവേ പൊലി പൂവേ... പൊലി പൊലി പൂവേ..
    തുമ്പപ്പൂവേ പൂത്തിടണേ...
    നാളേയ്ക്കൊരു വട്ടി പൂ തരണേ
    ആക്കില ഈക്കില ഇളംപടി പൂക്കില
    ആയിരമായിരം പൂ തരണേ..
    പൂവേ പൊലി പൂവേ... പൊലി പൊലി പൂവേ
    പൂവേ പൊലി പൂവേ.. പൊലി പൊലി പൂവേ
    അരിപ്പൂപ്പൂവേ പൂത്തിടണേ
    നാളേയ്ക്കൊരു വട്ടി പൂ തരണേ..
    ആക്കില ഈക്കില ഇളംപടി പൂക്കില
    ആയിരമായിരം പൂ തരണേ..
    ആടണം  പൂ..  ആടണം  പൂ...
    പുഷ്പിണിയേ വാ കുളിപ്പാൻ
    പൂവും നാരും ഞാൻ തരുവേൻ..
    പൂവും നാരും ഞാൻ തരുവേൻ..

    Music:  ജി ദേവരാജൻ
    Lyricist:  വയലാർ രാമവർമ്മ
    Singer:  പി മാധുരി & കോറസ്
    Year:  1972
    Film/album:  ചെമ്പരത്തി

    ഓണചൊല്ലുകൾ



    *.അത്തം പത്തിന് പൊന്നോണം. -
    അത്തം പിറന്ന് പത്താം ദിനമാണ് തിരുവോണമെന്ന്
    ധ്വനിപ്പിക്കുന്നു.
    *.അത്തം പത്തോണം. -
    ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ
    പത്തു നാൾ ഓണം എന്നും അത്തംതൊട്ട് പത്താം നാൾ
    തിരുവോണം എന്നും സൂചിപ്പിക്കുന്നു.
    *.അത്തം വെളുത്താൽ ഓണം കറുക്കും.
    *.അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ.
    *.അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.
    *.ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
    *.ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം. -
    ഉത്രാടം ഉച്ചകഴുയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ബഹളം തുടങ്ങും.
    ഇതിൽ വീട്ടിലെ സ്ത്രീജനങ്ങളാണ് കഷ്ടപ്പെടുന്നതെന്ന് ധ്വനിപ്പിക്കുന്നു.
    *.ഉള്ളതുകൊണ്ട് ഓണം പോലെ. - ഉള്ളവ കൊണ്ട് പരമാവധി നല്ലതായി കഴിയുക / കാര്യം സാധിക്കുക.
    *.ഉറുമ്പു ഓണം കരുതും പോലെ.
    *.ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും.
    *.ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
    *.ഓണം കേറാമൂല.
    *.പരിഷ്കാരങ്ങൾ എത്തിനോക്കാത്ത സ്ഥലം.
    *.ഓണം പോലെയാണോ തിരുവാതിര?
    *.ഓണം മുഴക്കോലുപോലെ.
    *.ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
    *.ഓണം വരാനൊരു മൂലം വേണം.
    *.ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
    *.ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
    *.ഓണത്തിനല്ലയൊ ഓണപ്പുടവ.
    *.ഓണത്തേക്കാൾ വലിയ വാവില്ല.
    *.ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.
    *.കാണം വിറ്റും ഓണമുണ്ണണം. - ഓണത്തിന് പ്രജകളെ കാണാൻ മഹാബലിയെത്തുമ്പോൾ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദർശിക്കരുതെന്ന് മലയാളികൾ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങൾക്കുമവധി കൊടുത്ത്, മലയാളികൾ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്.കാണം വിറ്റും ഓണമുണ്ണണംഎന്ന പ്രയോഗത്തിന്റെ അടിസ്ഥാന വികാരവുമിതാണ്. കെട്ടുതാലി വിറ്റായാലും ഓണത്തിന് സമൃദ്ധിയായി ഭക്ഷണം കഴിക്കണം.
    *.തിരുവോണം തിരുതകൃതി.
    *.തിരുവോണത്തിനില്ലാത്തത് തിരുവാതിരയ്ക്ക്.




    ഓണപ്പൊട്ടൻ
    അത്തചമയ കാഴ്ചകൾ











    നാട്ടിൻപുറങ്ങളിലെ ഓണം
    സ്കൂളിലെ ഓണാഘോഷം



    ക്ലാസ് പ്രവർത്തനങ്ങളിൽ നിന്ന്..










    #buttons=(Ok, Go it!) #days=(20)

    Our website uses cookies to enhance your experience. Check Out
    Ok, Go it!
    To Top