കാട്ടിലെ മഴ Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടാം
ഇ.സോമനാഥ്
പ്രശസ്ത മാധ്യമ പ്രവർത്തകൻ. ആഴ്ച്ചക്കുറിപ്പുകൾ എന്ന പേരിൽ മലയാള മനോരമയുടെ എഡി റ്റോറിയൽ പേജിൽ എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തിയിലെ ലേഖനങ്ങൾ കേരളമാകെ ചർച്ച ചെയ്യപ്പെട്ടവയാണ്. പ്രകൃതി സ്നേഹി കൂടിയായ സോമനാഥ് കേരളത്തിലെ കാടുകളിലൂടെയൊക്കെ സഞ്ചരിച്ചിട്ടുണ്ട്. വള്ളിക്കുന്ന് അത്താണിക്കലാണ് ഇദ്ദേഹത്തിന്റെ സ്വദേശം. പരിസ്ഥിതി, രാഷ്ട്രീയം, നിയമനിർമ്മാണം, ഭരണം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായി വാർത്തകൾ തയ്യാറാക്കു കയും ആഴത്തിലുള്ള അവലോകനങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. 2022-ൽ അന്തരിച്ചു.
പാഠസംഗ്രഹം
വേനൽ ചൂടിൽ കരിഞ്ഞു നിൽക്കുന്ന കാട്. മുകളിൽ തീമഴയും താഴെ ചെങ്കനലും എന്ന അവസ്ഥ. പച്ചില കളെ കരിയിലകളാക്കി മാറ്റിയിരിക്കുന്നു. എന്നാൽ വേനലിന്റെ ഉഗ്രതാപത്തിന് മുകളിൽ അതാ കുളിരിന്റെ കുത്തൊഴുക്കായി മഴ കടന്നുവരുന്നു.
മിന്നൽ കൺകോണുകൾ വെട്ടിച്ചുകൊണ്ട് കടന്നുവരുന്ന മഴ അക്ഷരാർത്ഥത്തിൽ പുതിയൊരു കാടിന് ജന്മം നൽകി. മരങ്ങളിൽ, ഇലകളിൽ, മണ്ണിൽ, പുഴയിൽ, ജീവികളിൽ എല്ലാം മാറ്റം പ്രകടമായി.
മഴയും കാറ്റും നിലാവും ചേർന്ന് അവ തരിപ്പിച്ച ദൃശ്യഭംഗിയുള്ള നാടകത്തിൽ കാട്ടിലെ സർവചരാചരങ്ങളും അകമഴി ഞ്ഞാനന്ദിച്ചു; പങ്കുകൊണ്ടു. ഈ ദൃശ്യനാ ടകത്തിൽ വലിപ്പച്ചെറുപ്പങ്ങളോ മറ്റു സവി ശേഷതകളോ തടസ്സങ്ങൾ സൃഷ്ടിച്ചില്ല. എല്ലാം ഒത്തു ചേർന്ന പ്രകൃതിയുടെ ഐക്യഗാനം മാത്രം.
നാനാ ജീവ സ്വരങ്ങൾ ഒത്തു ചേരു മ്പോൾ അനുഭവപ്പെടുന്ന ഐക്യവും പാര പര്യവുമെല്ലാം മനസ്സ് കുളിരു നിറയ്ക്കുന്ന ചിത്രങ്ങളിലൂടെ വർണിക്കുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്. ഗദ്യഭാഷയിൽ വാർന്നുവീണ ഈ വാങ്മയ ചിത്രങ്ങളിലൂടെ കുട്ടികളുടെ മന സ്സിൽ തെളിയുന്നത് പ്രകൃതി സൗന്ദര്യത്തിന്റെ ആഴവും വ്യാപ്തിയുമാണ് കാട്ടിലെ സുന്ദരമായ ഈ അനുഭവ ദൃശ്യം പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും അറിയാനും വ്യത്യസ്തമായി ആവിഷ്കരിക്കാനും കുട്ടിയെ പ്രേരിപ്പിക്കും.
പദപരിചയം
കന്നിമഴ – ആദ്യത്തെ മഴ
വിളർച്ച – നിറം മാറ്റം കൊണ്ട് തെളിച്ചമില്ലായ്മ
ഇരമ്പം – വലിയ ശബ്ദം
ഇലച്ചാർത്ത് – ഇലകളുടെ കൂട്ടം
പ്രതിരോധിച്ചു – തടഞ്ഞു
ഒളിയിടം – ഒളിക്കാനുള്ള സ്ഥലം
സാമാന്യം – അത്യാവശ്യം
എരിയുക – കത്തുക
അപായം – അപകടം
അതിദ്രുതം – അതിവേഗം
ഗർജ്ജനം – അലർച്ച
വർണം – നിറം
കിളുർക്കുക – മുളയ്ക്കുക
പ്രതിധ്വനി – മാറ്റൊലി
നീർച്ചാൽ – വെള്ളം പോകാനുള്ള വഴി
കരുവാളിപ്പ് – കറുപ്പ്
പര്യായപദങ്ങൾ
പുഴ – നദി, സരിത്ത്
കുന്ന് – അദി, അചലം
ഇല – പ്രതം, പർണം
ആകാശം – ഗഗനം, വാനം
മരം – വൃക്ഷം, തരു
ഗുഹ – ഗഹ്വരം, കന്ദരം
കാറ്റ് – പവനൻ, അനിലൻ
മഴ – മാരി, വർഷം, വൃഷ്ടി
ശബ്ദം – രവം, നാദം
നിലാവ്- ചന്ദ്രിക, കൗമുദി, ജ്യോത്സന
പദം പിരിച്ചെഴുതുക
തലയുയർത്തി – തല + ഉയർത്തി
മഴയിരമ്പം – മഴ + ഇരമ്പം
പെട്ടെന്നായിരുന്നു – പെട്ടെന്ന് + ആയിരുന്നു
മഴത്തുള്ളികൾ – മഴ + തുള്ളികൾ
മാറിക്കഴിഞ്ഞു – മാറി + കഴിഞ്ഞു
കരിഞ്ഞുണങ്ങിയ – കരിഞ്ഞ് + ഉണങ്ങിയ
