Class 7 Malayalam (അടിസ്ഥാന പാഠാവലി)
ഫാത്തിമത്തുരുത്ത് - കുരീപ്പുഴ ശ്രീകുമാർ
കവിതവായിക്കാം, ആശയം കണ്ടെത്താം
1. ഫാത്തിമത്തുരുത്തിലേക്ക് പോകുമ്പോൾ കാണാനിടയുള്ള കാഴ്ചകൾ കവി വിവരിച്ചിരിക്കുന്നതെങ്ങനെ?
രാത്രി വഞ്ചിയിൽ നിലാവ് കാണാനും, പൂക്കളോട് പൂക്കളെ തിരക്കാനും, രാക്കിളിക്ക് മറുപാട്ട് പാടാനും കവി ആഗ്രഹിക്കുന്നു. കായലിൽ കിനാവ് കണ്ടു പായുന്ന മീൻ കുഞ്ഞുങ്ങളെ പൂനിലാ വാൽവിരിക്കാനുമാണ് കവി ആഗ്രഹിക്കുന്നത്.
2. രോഗബാധിതർ കിടന്നലറുന്ന കൂരകൾക്ക് എങ്ങനെ സമാശ്വാസം നൽകാമെന്നാണ് കവി ചിന്തിക്കുന്നത്?
കൂരകൾക്ക് കൈവിളക്കാകണം എന്നും രോഗബാധിതർക്ക് സ്നേഹമാകുന്ന ദിവ്യൗഷധം നൽകണം എന്നുമാണ് കവി ആഗ്രഹിക്കുന്നത്.
വിശകലനം ചെയ്യാം, കുറിപ്പ് തയ്യാറാക്കാം
ചോദ്യം: തുരുത്തിലെ ജനങ്ങളുടെ സാമൂഹികജീവിതാവസ്ഥ സൂചിപ്പിക്കുന്ന വരികൾ കണ്ടെത്തി വിശകലനം ചെയ്യുക.
കൂരകൾക്കു കൈവിളക്ക് നൽകുവാൻ
ജീവിതൗഷധം നിറച്ച സ്നേഹമേ..."
സാധാരണക്കാരിൽ സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾ താമസിക്കുന്ന ഇടമാണ് ഫാത്തിമത്തുരുത്ത്. പരിമിതമായ സാഹചര്യത്തിലും അങ്ങേയറ്റം സംതൃപ്തിയോടെയാണ് അവർ ജീവിക്കുന്നത്. രോഗബാധിതരും ചെറുകൂരകളും കൊണ്ട് നിറഞ്ഞതാണ് തുരുത്ത്. ആ ഇരുളിൽ പോലും സ്നേഹമാകുന്ന പ്രകാശം കൊണ്ട് ജീവിതം മനോഹരമാക്കാൻ അവർക്ക് കഴിയുന്നു.
ചർച്ചചെയ്യാം
ഫാത്തിമത്തുരുത്തിന്റെ രാത്രി ഭംഗി ആസ്വദിക്കുകയാണ് കവി ഈ വരികളിൽ. രാത്രി ഓളപ്പരപ്പിലിരുന്ന് നിലാവ് കാണണമെന്നും, കാണാമറയത്ത് മറഞ്ഞ പൂക്കളെ പറ്റി തിരക്കണമെന്നും കവി പറയുന്നു. രാത്രി പാട്ടുപാടുന്ന രാക്കിളിക്ക് മറുപാട്ട് പാടണം എന്നും പറയുന്നതിലൂടെ തുരുത്തിന്റെ സൗന്ദര്യത്തെ കവി തന്റെ ഭാവനയിൽ ഒപ്പിയെടുത്തിരിക്കുന്നു.
പ്രയോഗഭംഗി
- മുള്ളുവേങ്ങകൾ മഴപ്പെരുമ്പറ
- പട്ടണം പറന്നുകണ്ട പക്ഷിയായ്
- ജീവിതൗഷധം നിറച്ച സ്നേഹമേ
വിശദീകരണം: അക്ഷരങ്ങൾ ആവർത്തിച്ചു വരുമ്പോൾ വാക്കുകൾക്ക് കൂടുതൽ ഭംഗിയേറുകയും കവിത കൂടുതൽ ശ്രവണസുന്ദരമാവുകയും ചെയ്യുന്നു.
നിവേദനം തയ്യാറാക്കാം
പ്രേഷകൻ:
അമ്മു എസ്, കാക്കരിയിൽ, ആലപ്പുഴ
സ്വീകർത്താവ്:
പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഓഫീസ്, ആലപ്പുഴ - 688532
വിഷയം: ജലാശയങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണം തടയുന്നത് സംബന്ധിച്ച്
ബഹുമാനപ്പെട്ട പ്രസിഡന്റ് മുൻപാകെ ബോധിപ്പിക്കുന്നത്,
ഞങ്ങളുടെ പ്രദേശത്തുള്ള ജലാശയങ്ങൾ എല്ലാം തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. സന്ദർശകരും മറ്റും കുപ്പികളും പ്ലാസ്റ്റിക് കവറുകളും ജലാശയത്തിലേക്ക് വലിച്ചെറിയുന്നത് കടുത്ത മലിനീകരണത്തിന് കാരണമാകുന്നു. ഇത് ജലജീവികളുടെ നാശത്തിനും രോഗങ്ങൾ പടരാനും കാരണമാകുന്നു. അതിനാൽ ഇത് തടയാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ,
അമ്മു എസ്
ആസ്വാദനക്കുറിപ്പ്
മലയാളത്തിലെ ആധുനിക കവികളിൽ ഒരാളായ കുരീപ്പുഴ ശ്രീകുമാറിന്റെ മികച്ച കവിതകളിൽ ഒന്നാണ് 'ഫാത്തിമത്തുരുത്ത്'. പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റവും പരിസ്ഥിതി പ്രശ്നങ്ങളുമാണ് ഇതിലെ മുഖ്യ പ്രമേയം. ഒരു ദ്വീപിന്റെ മനോഹാരിത ഇത്രമേൽ ഭംഗിയായി ആവിഷ്കരിച്ച മറ്റൊരു കവിതയില്ലെന്ന് പറയാം. അനാഥരാകുന്ന മൃഗങ്ങളും, ഉണങ്ങിപ്പോകുന്ന സസ്യലതാതികളും, കഷ്ടപ്പാടുകൾക്കിടയിലും സ്നേഹത്തോടെ ജീവിക്കുന്ന സാധാരണക്കാരും കവിതയിൽ മിന്നിമറയുന്നു. സ്നേഹമാകുന്ന ഔഷധം കൊണ്ട് ജീവിതം മനോഹരമാക്കാൻ കവി ആഹ്വാനം ചെയ്യുന്നു.
ഓർത്തിരിക്കാൻ
- എല്ലായിടങ്ങളിലും ജീവിതങ്ങൾ ഉണ്ട്.
- സ്നേഹമാണ് ജീവിതത്തിനാധാരം.
- പ്രകൃതിയെ സംരക്ഷിക്കുക.

