പത്താം ക്ലാസ് സോഷ്യൽ സയൻസ് II - യൂണിറ്റ് 5: പണവും സമ്പദ് വ്യവസ്ഥയും
പാഠഭാഗം - പ്രധാന കുറിപ്പുകൾ
സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യുന്നതിനായി പൊതുവെ സ്വീകരിക്കപ്പെടുന്ന വിനിമയ ഉപാധിയാണ് പണം. സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തിയായി പണം പ്രവർത്തിക്കുന്നു.
- പണത്തിന്റെ ധർമ്മങ്ങൾ: വിനിമയ ഉപാധി, മൂല്യം അളക്കുന്നതിനുള്ള ഉപാധി, മൂല്യശേഖര ഉപാധി, ഭാവി ഇടപാടുകളുടെ ഉപാധി.
- റിസർവ് ബാങ്ക് (RBI): ഇന്ത്യയുടെ കേന്ദ്ര ബാങ്ക്. 1935-ൽ സ്ഥാപിതമായി. കറൻസി നോട്ടുകൾ പുറത്തിറക്കുന്നതും ബാങ്കുകളെ നിയന്ത്രിക്കുന്നതും RBI ആണ്.
- ബാങ്കിംഗ് സേവനങ്ങൾ: സമ്പാദ്യ നിക്ഷേപം, വായ്പകൾ, ആധുനിക സേവനങ്ങളായ NEFT, RTGS, UPI എന്നിവ.
- പണപ്പെരുപ്പം: സാധനങ്ങളുടെ പൊതുവിലനിലവാരം വർധിക്കുന്ന അവസ്ഥ.
Detailed Note PDF (Preview)
കൂടുതൽ വിദ്യാഭ്യാസ വാർത്തകൾക്കും നോട്സുകൾക്കുമായി സന്ദർശിക്കുക: www.savidya.info
