Author Profile

ഒന്നാം ക്ലാസ് മലയാളം: പോം പോം വണ്ടി - പഠന പ്രവർത്തനങ്ങൾ | Class 1 Malayalam Unit 12- ഒന്നാം ദിവസം

Binu
0

ഒന്നാം ദിവസം - പോം പോം വണ്ടി

പ്രവർത്തനങ്ങൾ

കുഞ്ഞെഴുത്ത് പാഠപുസ്തകം അധ്യാപകസഹായി
  1. കുട്ടിയും കുതിരവണ്ടിയും
  2. സംഭാഷണം
  3. വാഹനങ്ങളും ഉപയോഗവും
  4. ബസ് കളി
  5. കൊളാഷ് നിർമ്മാണം (വണ്ടി)
  6. മേനി പറയാം
  1. കടകട കാളവണ്ടി
  2. വാഹനങ്ങളെ തരംതിരിക്കാം
  3. ഭൂമിയിലെ കാഴ്ചകൾ
  4. വാഹനകടങ്കഥകൾ
  5. കഥ പറയാം എഴുതാം (കാട്ടിലൊരു വണ്ടി)
  6. തള്ള് വണ്ടി ഐലസ
  1. ഞാനൊരു വണ്ടി
  2. എന്റെ വണ്ടി ചിത്രംവര
  3. അഭിനയിക്കാം
  4. ഡ്രൈവറോട് ചോദിക്കാം
  • പാഠപുസ്തകം, കുഞ്ഞെഴുത്ത് എന്നിവയിലെ പ്രവർത്തനങ്ങൾ മാത്രമാണ് 'ഒന്നഴകിൽ' പരിഗണിക്കുന്നത്.
  • അധ്യാപകസഹായിയിലെ ആസൂത്രണത്തിൽ നിന്നും വ്യത്യാസമുണ്ട്. അത് പിന്തുടരേണ്ടവർക്ക് ചെയ്യാവുന്നതാണ്.

ഒന്നാം ദിവസം

  • കൂടുതൽ പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് പരിഗണന ലഭിക്കത്തക്ക വിധമാണ് പാഠാസൂത്രണം.
  • നേരത്തെ സ്വീകരിച്ചതിൽ നിന്നും വ്യത്യസ്തമായ ഗ്രൂപ്പിംഗ് തന്ത്രമാണ് സ്വീകരിക്കുന്നത്.

പ്രവർത്തനം: കുട്ടിയും കുതിരവണ്ടിയും (ചിത്രത്തിൽ നിന്നും കഥ)

പഠനലക്ഷ്യങ്ങൾ:

  • കഥാസന്ദർഭങ്ങളിൽ നിന്ന് കഥയുടെ തുടർച്ച കണ്ടെത്തി പറയൽ.
  • നിശ്ചിത സന്ദർഭങ്ങളെ അടിസ്ഥാനമാക്കി സംഭാഷണമെഴുതൽ.

പ്രതീക്ഷിത സമയം: 110 മിനിറ്റ്

മറ്റ് പഠനക്കൂട്ടങ്ങൾക്കുള്ള നിർദ്ദേശം:

  1. കഥ ഭാവാത്മകമായി ഗ്രൂപ്പിൽ വായിക്കണം.
  2. വായിച്ചത് ശരിയെങ്കിൽ വായിച്ച ആൾക്ക് സ്റ്റാർ നൽകണം.
  3. പേജ് 115 പൂരിപ്പിക്കണം. കൂട്ടായ ആലോചനയിലൂടെ ഒരേ കാര്യം എഴുതിയാൽ മതി.
  4. അവസാനത്തെ സംഭാഷണവും എഴുതണം.

ടീച്ചർ ലീഡറായ ഗ്രൂപ്പിൽ (പിന്തുണ വേണ്ടവർ):

  • സാവധാനം വിരൽ ചൂണ്ടി "ടപ്പ് ടപ്പ്" എന്ന് വായിപ്പിക്കുന്നു.
  • അക്ഷരങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു (ഉദാ: വ, വാ).
  • വണ്ടിക്കാരനായി സങ്കല്പിച്ച് "ആരാ എന്റെ വണ്ടിയിൽ? ഇറങ്ങിപ്പോ വേഗം" എന്ന് ഭാവാത്മകമായി പറയിക്കുന്നു.
  • ചിത്രം നോക്കി "കുട്ടി കുതിരവണ്ടി ഓടിച്ചു, വണ്ടിക്കാരൻ പിറകേ ഓടി" തുടങ്ങിയ വാക്യങ്ങൾ എഴുതാൻ പിന്തുണ നൽകുന്നു.

ടീച്ചർ വേർഷൻ (സംഭാഷണം):

കുട്ടി: നല്ല രസമായിരുന്നു. | വണ്ടിക്കാരൻ: ഞാൻ പേടിച്ചുപോയി. | കുതിര: നല്ല രസമായിരുന്നു.

ബസ് കളിയും നിർമ്മാണവും (അടുത്ത ദിവസത്തേക്കുള്ള പ്ലാനിംഗ്)

ബസ് കളി ഒഴിവ് സമയത്ത് റിഹേഴ്സൽ ചെയ്യാൻ നിർദ്ദേശം നൽകണം. നിർമ്മാണ പ്രവർത്തനത്തിന് കളർ പേപ്പർ നൽകാം. രക്ഷിതാക്കളുടെ സഹായത്തോടെ വണ്ടിയുടെ രൂപം വെട്ടി ഒട്ടിച്ച് വരാൻ ആവശ്യപ്പെടാം.

ക്ലാസ് വാട്സാപ് ഗ്രൂപ്പിൽ നൽകാവുന്ന മാതൃക:

വണ്ടി മാതൃക

Post a Comment

0 Comments
Post a Comment
To Top