കുലശേഖര ആഴ്‌വാർ
- കാലഘട്ടം: 9-ാം നൂറ്റാണ്ട്
- പ്രദേശം: കേരളം
- പ്രധാന കൃതി: പെരുമാൾ തിരുമൊഴി
പെരുമാൾ തിരുമൊഴിയിലെ വരികൾ:
“കോനേറി വാഴും കുറുകായ് പിറപ്പേനേ… തിരുവേങ്കടച്ചുനൈയിൽ മീനായ് പിറക്കും… വേങ്കടത്ത് ചെമ്പകമായ് നിർക്കും… വേങ്കടമലൈമേൽ തമ്പഹമായ്… കോയിലിൻ വാസലിൻ പടിയായ് കിടന്തും…”
മധ്യകാല സാംസ്‌കാരിക പ്രസ്ഥാനങ്ങൾ
- മധ്യകാലഘട്ടത്തിൽ ഇന്ത്യയൊട്ടാകെ വ്യാപിച്ച രണ്ട് പ്രധാന പ്രസ്ഥാനങ്ങൾ:
- ഭക്തി പ്രസ്ഥാനം
- സൂഫി പ്രസ്ഥാനം
2. ഭക്തി പ്രസ്ഥാനം – ദക്ഷിണേന്ത്യ
പൊതുവിവരങ്ങൾ
- കാലഘട്ടം: സി. ഇ. 7 മുതൽ 12-ാം നൂറ്റാണ്ടു വരെ
- ആദ്യം വളർന്ന പ്രദേശം: ദക്ഷിണേന്ത്യ (തമിഴ്‌നാട്) – ജനകീയ പ്രസ്ഥാനമായി
- നിർവചനം: ദൈവഭക്തിയെ അടിസ്ഥാനമാക്കി മധ്യകാലഘട്ടത്തിൽ ഉയർന്ന് വന്ന ആശയങ്ങളും പ്രവർത്തനങ്ങളും
സവിശേഷതകൾ
- ജാതി വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശനം
- ദൈവത്തോടുള്ള സ്നേഹവും സമർപ്പണവും
- ദൈവത്തോടുള്ള അകമഴിഞ്ഞ ആരാധന
- പ്രാദേശിക ഭാഷകളിൽ കീർത്തനങ്ങളുടെ രചനയും ആലാപനവും
- സ്ത്രീകൾക്ക് തുല്യമായ പങ്കാളിത്തം
ഭക്തകവികൾ
- നിർവചനം: ഇഷ്ടദൈവത്തോടുള്ള ഭക്തിയെ സൂചിപ്പിക്കുന്ന ഗീതങ്ങളും കീർത്തനങ്ങളും രചിച്ചിരുന്നവർ
- തത്വം: ദൈവത്തിന് ജീവിതം സ്വയം സമർപ്പിക്കുന്നതാണ് ഭക്തി പ്രസ്ഥാനം
ആഴ്വാർമാർ (വിഷ്ണു ഭക്തർ)
പ്രധാന ആഴ്വാർമാർ:
- കുലശേഖര ആഴ്വാർ
- പെരിയാഴ്വാർ
- നമ്മാഴ്വാർ
- ആണ്ടാൾ
കൃതികൾ:
- ആഴ്വാർമാരുടെ രചനകൾ അറിയപ്പെട്ടത്: നാലായിരദിവ്യപ്രബന്ധം
നായനാർമാർ (ശിവ ഭക്തർ)
പ്രധാന നായനാർമാർ:
- കാരയ്ക്കൽ അമ്മയാർ
- അപ്പർ
- സംബന്ധർ
- സുന്ദരർ
- മാണിക്കവാസഗർ
കൃതികൾ:
- നായനാർമാരുടെ കൃതികൾ സമാഹരിക്കപ്പെട്ടത്: തേവാരം
- നായനാർമാരുടെ രചനകൾ അറിയപ്പെട്ടത്: തിരുമുറൈകൾ
സ്വാധീനം:
- ആഴ്വാർമാരുടെയും നായനാർമാരുടെയും രചനകൾ ഹൈന്ദവ മതത്തെ കൂടുതൽ ജനകീയമാക്കി
3. വീരശൈവപ്രസ്ഥാനം
പൊതുവിവരങ്ങൾ
- കാലഘട്ടം: 12-ാം നൂറ്റാണ്ട്
- പ്രദേശം: കർണാടക
- സ്ഥാപകൻ: ബസവണ്ണ
- പ്രത്യേകത: ലിംഗവിവേചനത്തിനും ജാതി വിവേചനത്തിനും എതിരെ ആദ്യമായി രംഗത്തു വന്ന പ്രസ്ഥാനം
- വിശ്വാസം: വീരശൈവർ ശിവഭക്തരാണ്
ബസവണ്ണയുടെ സംഭാവനകൾ
- തൊഴിലിന്റെ മഹത്വത്തെ കുറിച്ച് ആദ്യമായി വിശദീകരിച്ചത്
- വചന സാഹിത്യത്തിന് പ്രചാരം നൽകിയത്
അനുഭവമണ്ഡപം
- സ്ഥാപിതം: പന്ത്രണ്ടാം നൂറ്റാണ്ട് (ബസവണ്ണ)
- സ്വഭാവം: ആത്മീയ ചർച്ചാവേദി
- നേതൃത്വം: അല്ലമ പ്രഭു, അക്ക മഹാദേവി
- പങ്കാളിത്തം: ജാതി, ലിംഗവിവേചനം കൂടാതെ എല്ലാവർക്കും ചർച്ചകളിൽ പങ്കെടുക്കാമായിരുന്നു
- ആശയ പ്രചാരണം: ചർച്ചകളിൽ ഉയർന്നു വന്ന ആശയങ്ങൾ ജനങ്ങളിലേക്ക് പകർന്നു നൽകിയത് ‘വചനങ്ങൾ’ എന്ന പേരിൽ
ബസവണ്ണ പ്രചരിപ്പിച്ച ആശയങ്ങൾ
- സ്വാതന്ത്ര്യം
- സമത്വം
- സാമൂഹ്യ നീതി
വീരശൈവപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ
- ബ്രാഹ്മണ മേധാവിത്വത്തേയും വേദങ്ങളുടെ പ്രാമാണികതയേയും ചോദ്യം ചെയ്‌തു
- സ്ത്രീ പുരുഷ സമത്വത്തിന് പ്രധാന്യം നൽകി
- ജാതി വ്യവസ്ഥയെ എതിർത്തു
- ഏകദൈവ വിശ്വാസം പ്രോത്സാഹിപ്പിച്ചു
- അധ്വാനത്തിന്റെ മഹത്വം ഉയർത്തി പിടിച്ചു
- ശൈശവ വിവാഹത്തെ എതിർത്തു
- പ്രായപൂർത്തി വിവാഹം, വിധവാ പുനർവിവാഹം എന്നിവയെ പ്രോത്സാഹിപ്പിച്ചു
ബസവണ്ണയുടെ സന്ദേശങ്ങൾ
- “ചിന്തയും പ്രവൃത്തിയും നന്നായാൽ രാഷ്ട്രം ഉയർച്ച നേടും”
- “ഈശ്വരാരാധനയ്ക്ക് ഇടനിലക്കാർ ആവശ്യമില്ല”
- “പുനർജന്മമില്ല, ഈ ജന്മം ധന്യമാക്കി ജീവിക്കു”
- “ഏതു ജാതിയിൽ പെട്ടവരായാലും മനുഷ്യർക്കെല്ലാം അവകാശങ്ങൾ തുല്യമാണ്”
4. ഭക്തിപ്രസ്ഥാനം – ഉത്തരേന്ത്യ
പ്രമുഖർ
ഭക്തി പ്രസ്ഥാനം ഉത്തരേന്ത്യയിൽ പ്രചരിപ്പിച്ചതിൽ പ്രമുഖർ:
- കബീർ
- ഗുരുനാനാക്ക്
കബീർ
പശ്ചാത്തലം:
- കാലഘട്ടം: 15-ാം നൂറ്റാണ്ട്
- പ്രദേശം: വടക്കേ ഇന്ത്യ (ഇന്നത്തെ ഉത്തർ പ്രദേശ്)
- പ്രത്യേകത: ദോഹകൾ എന്ന കീർത്തനങ്ങളിലൂടെ ആശയം പ്രചരിപ്പിച്ച കവി
കബീറിന്റെ വരികൾ:
“അള്ളാ, രാമൻ, കരിം, കേശവ, ഹരി, ഹസ്രത്ത് എന്നിങ്ങനെ ദൈവത്തിനു വിളിപ്പേരുകളുണ്ടനവധി. പൊന്നുരുക്കിപ്പണിതതാം മോതിരങ്ങളും പൊന്ന് താനല്ലയോ? വൈജാത്യങ്ങൾ, നാം നിർമ്മിക്കും പദങ്ങളിൽ മാത്രം…”
പ്രധാന സന്ദേശങ്ങൾ:
- ഒരേ മണ്ണു കൊണ്ടു ഉണ്ടാക്കിയ രണ്ട് പാത്രങ്ങളാണ് ഹിന്ദുവും മുസൽമാനും എന്ന് ഓർമ്മിപ്പിച്ചു
- അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടി
- അരൂപിയായ ദൈവത്തിൽ വിശ്വസിച്ചു
- മോക്ഷമാർഗമായി ഭക്തിയെ പ്രചരിപ്പിച്ചു
കബീർ നിരാകരിച്ചത്:
- ജാതി വ്യവസ്ഥ
- തൊട്ടു കൂടായ്മ
- പൂജകൾ
- മരണാന്തര ചടങ്ങുകൾ
- വിഗ്രഹാരാധന
- തീർത്ഥാടനം
- പുണ്യ നദി സ്‌നാനം
കബീർ വിമർശിച്ചത്: ജാതി, മതം, വർണം, കുടുംബ മഹിമ, സമ്പത്ത് തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള എല്ലാത്തരം വിവേചനങ്ങൾ
കബീർ അവഗണിച്ചത്:
- മത പാരമ്പര്യങ്ങൾ
- ബാഹ്യാരാധനാ ക്രമങ്ങൾ
കബീർ പ്രോത്സാഹിപ്പിച്ചത്:
- ഹിന്ദുമതവും ഇസ്ലാം മതവും തമ്മിൽ സാഹോദര്യബന്ധം
- മാനവിക ഐക്യം
സംഭാവന:
- കബീറിന്റെ ദോഹകൾ ഹിന്ദീഭാഷയെ സമ്പന്നമാക്കി
5. സിഖ് മതം
സ്ഥാപകൻ – ഗുരു നാനാക്ക്
ജീവചരിത്രം:
- ജനനം: 1469 (15-ാം നൂറ്റാണ്ട്)
- ജന്മസ്ഥലം: തൽവണ്ടി (പഞ്ചാബിലെ ഷേഖ്‌പുര, ഇപ്പോൾ പാകിസ്ഥാനിൽ)
ഗുരു നാനാക്കിന്റെ പ്രധാന ആശയങ്ങൾ
എതിർത്തത്:
- മതങ്ങളുടെ നിരർത്ഥകമായ അനുഷ്‌ഠാനങ്ങൾ
- വിഗ്രഹാരാധന
- തീർത്ഥാടനം
പ്രോത്സാഹിപ്പിച്ചത്:
- ഏകദൈവ വിശ്വാസം
- തുല്യത
- സാഹോദര്യം
- സ്നേഹം
- നന്മ
- മതസഹിഷ്ണുത
ചോദ്യം ചെയ്തത്:
- സാമ്പത്തിക അസമത്വം
മറ്റ് സംഭാവനകൾ:
- ലഹരി വർജനത്തിന് പ്രേരണ നൽകി
- എല്ലാ വിഭഗങ്ങൾക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ‘ലംഗാർ’ എന്ന പൊതു അടുക്കളയുടെ പ്രധാന്യം വ്യക്തമാക്കി
വിശുദ്ധ ഗ്രന്ഥം – ആദി ഗ്രന്ഥം
പേരുകൾ:
- ആദി ഗ്രന്ഥം
- ഗുരുഗ്രന്ഥ സാഹിബ്
- പതിനൊന്നാമത്തെ സിഖ് ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്നു
ഉള്ളടക്കം:
- സിക്കു ഗുരുക്കന്മാരുടെ രചനകൾ
- ജൈനമതം, ബുദ്ധമതം, ഇസ്ലാംമതം തുടങ്ങിയവയുടെ ആശയങ്ങൾ
പ്രധാന ആശയങ്ങൾ:
- ഏകദൈവ വിശ്വാസത്തിൻ്റെ പ്രാധാന്യം
- ജാതി-ലിംഗ-വംശ വിവേചനങ്ങൾക്കെതിരെയുള്ള ചിന്തകൾ
സിഖ് മതത്തിന്റെ രൂപീകരണം:
- ഗുരു നാനാക്കിൻ്റെ ആശയങ്ങളിൽ നിന്നും പിൽക്കാലത്ത് രൂപം കൊണ്ട് മതം: സിഖ് മതം
6. ഭക്തി പ്രസ്ഥാനത്തിലെ സ്ത്രീ സാന്നിധ്യം
മീരാബായ്
- പദേശം: രാജസ്ഥാൻ (ചിത്തോർ)
- പശ്ചാത്തലം: രജപുത്ര രാജകുമാരി
- കൃതികൾ: കൃഷ്‌ണഭജനുകൾ
പ്രമുഖ വനിതകളും പ്രദേശവും
| വനിതകൾ | പ്രദേശം |
| അക്കമഹാദേവി | കർണാടക |
| ഭഹിനാബായ് | മഹാരാഷ്ട്ര |
| സൊയ്റാബായ് | മഹാരാഷ്ട്ര |
| കാരയ്ക്കൽ അമ്മയാർ (കവയത്രി) | തമിഴ്‌നാട് |
| ആണ്ടാൾ (വൈഷ്ണവ കവയത്രി) | തമിഴ്നാട് |
| ലാൽദേദ് | കാശ്മീർ |
7. ഭക്തി പ്രസ്ഥാനത്തിന്റെ ഫലങ്ങൾ
- ജാതി വ്യവസ്ഥയേയും ബ്രഹ്മണർക്ക് ലഭിച്ചിരുന്ന പ്രത്യേക സ്ഥാനമാനങ്ങളെയും ചോദ്യം ചെയ്‌തു
- സാമൂഹിക സമത്വം എന്ന ആശയം രൂപപ്പെട്ടു
- സ്ത്രീ – പുരുഷ സമത്വം എന്ന ആശയം രൂപപ്പെട്ടു
- അനുഭവ മണ്ഡപത്തിലെ ചർച്ചകളിൽ സ്ത്രീകൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു
- അധ്വാനത്തിന്റെ മഹത്വത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിച്ചു
8. സൂഫി പ്രസ്ഥാനം
ഉത്ഭവവും വികാസവും
- ഉത്ഭവസ്ഥലം: മധ്യേഷ്യൻ പ്രദേശങ്ങൾ
- സ്വഭാവം: ഇസ്ലാമിക ഭക്തി പ്രസ്ഥാനം
- ഇന്ത്യയിലെ വരവ്: 12-ാം നൂറ്റാണ്ട്
പദോൽപ്പത്തി
സൂഫിസം എന്ന പദം ഉണ്ടായത്:
- സുഫ് (Suf) – കമ്പിളി എന്നർത്ഥം വരുന്ന വാക്കിൽ നിന്ന് അഥവാ
- സഫി (Safi) – ശുദ്ധി എന്നർത്ഥം വരുന്ന വാക്കിൽ നിന്ന്
ഉദ്ദേശ്യം
ഭരണാധികാരികളുടെ സമ്പത്ത്, അധികാരം, ആഡംബര ജീവിതം തുടങ്ങിയ ലൗകിക പ്രവണതകൾക്ക് എതിരെ ഉയർന്ന് വന്ന പ്രസ്ഥാനം
സിൽസിലകൾ (സൂഫി വിഭാഗങ്ങൾ)
- ആകെ സിൽസിലകൾ: 12
- ഇന്ത്യയിൽ എത്തിച്ചേർന്നവ: ചിസ്‌തി, സുഹ്റവർദി
സൂഫികളുടെ സവിശേഷതകൾ
- ആത്മീയ ജീവിതത്തിന് പ്രധാന്യം കൊടുക്കുകയും ആഡംബര ജീവതത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും ചെയ്‌തവർ
- ഭക്തിയെ ദൈവത്തോട് അടുക്കുവാനുള്ള മാർഗമായി സ്വീകരിച്ചവർ
പദാവലി
| പദം | അർത്ഥം |
| പീർ (ഷെയ്ഖ്) | സൂഫി ഗുരു |
| മുരീദ് | സൂഫി അനുയായികൾ |
| ഖാൻഗാഹുകൾ | സൂഫികളുടെ താമസസ്ഥലങ്ങളായിരുന്ന സാമൂഹിക കേന്ദ്രങ്ങൾ |
| ഖവ്വാലികൾ (Qawwali) | സൂഫി കേന്ദ്രങ്ങളിൽ ആലപിച്ചിരുന്ന ഭക്തി ഗാനങ്ങൾ |
| സമ | ഖവ്വാലിയുടെ ഗാനാലാപന ശൈലി |
സൂഫി തത്വങ്ങളിലെ ആശയങ്ങൾ
- ഏകദൈവ വിശ്വാസം
- സാഹോദര്യം
- മനുഷ്യസ്നേഹം
- ദൈവത്തോടുള്ള സമർപ്പണം
പ്രമുഖ സൂഫിവര്യന്മാർ
ഷേയ്ഖ് നിസാമുദ്ദീൻ ഔലിയ:
- ഭരണാധികാരികളും പൊതുജനങ്ങളും ഒരുപോലെ ബഹുമാനിച്ചിരുന്നവർ
- അമീർ ഖുസ്റുവിന്റെ ഗുരു
ഖ്വാജാ മൊയ്നുദ്ദീൻ ചിസ്തി:
- സൂഫിവര്യന്മാരിൽ പ്രസിദ്ധൻ
സൂഫിവര്യന്മാരും പ്രദേശങ്ങളും
| സൂഫിവര്യന്മാർ | പ്രദേശങ്ങൾ |
| ഷേയ്ഖ് ശിഹാബുദ്ദീൻ സുഹ്റവർദി | സിൽഹറ്റ് |
| ഷേയ്ഖ് നിസാമുദ്ദീൻ ഔലിയ | ഡൽഹി |
| ഖ്വാജാ മൊയ്നുദ്ദീൻ ചിസ്തി | അജ്മീർ |
| ബാബാ ഫരീദ് | അയോധാൻ |
| ഷാ ആലം ബുഖാരി | ഗുജറാത്ത് |
സൂഫി സംഭാവന
സൽത്തനത്ത്, മുഗൾ കാലഘട്ടങ്ങളിൽ വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഐക്യമുണ്ടാക്കാൻ സൂഫികൾക്ക് സാധിച്ചിരുന്നു
9. ഭക്തി – സൂഫി പ്രസ്ഥാനവും പ്രാദേശിക ഭാഷകളുടെ വളർച്ചയും
പ്രചാരണ മാധ്യമം
- ഭക്തി – സൂഫി പ്രചാരകർ പ്രദേശിക ഭാഷകളിലാണ് ആശയ പ്രചാരണം നടത്തിയത്
- ഭക്തി – സൂഫി പ്രബോധകർ സംസാര ഭാഷയായി ഉപയോഗിച്ചിരുന്നത്: ഹിന്ദിയുടെ രണ്ട് രൂപങ്ങളായ ബ്രജും (വജ്ര ഭാഷ) അവധിയും
ഭക്തി കാവ്യങ്ങൾ രചിക്കപ്പെട്ട ഭാഷകൾ
തമിഴ്, പഞ്ചാബി, ബംഗാളി, മറാത്തി, തെലുങ്ക്, കന്നട, മലയാളം
ഉറുദു ഭാഷ
- ഉത്ഭവം: പേർഷ്യനും ഹിന്ദിയും ചേർന്നുണ്ടായ ഭാഷ
- പ്രാധാന്യം: മധ്യകാലഘട്ടത്തിലെ ഇന്ത്യയിലെ സാംസ്‌കാരിക സമന്വയത്തിന്റെ ഉദാഹരണം
- ശ്രദ്ധേയ എഴുത്തുകാരൻ: അമീർ ഖുസ്‌റു
മറ്റ് സംഭാവനകൾ
- മധ്യകാലഘട്ടത്തിൽ മഹാഭാരതം, രാമായണം എന്നീ കൃതികളും വിവർത്തനം ചെയ്യപ്പെട്ടു
പ്രാദേശിക ഭാഷകളുടെ വികാസം
| ഭാഷ | കൃതി | രചയിതാവ് |
| തമിഴ് | നാലായിര ദിവ്യപ്രബന്ധം | ആഴ്വാർമാർ |
| തിരുമുറൈകൾ | നായനാർമാർ | |
| കന്നട | വചനങ്ങൾ | ബസവണ്ണ, അക്ക മഹാദേവി, അല്ലമപ്രഭു |
| തെലുങ്ക് | മഹാഭാരത വിവർത്തനം | നന്നയ്യ, തിക്കണ്ണ, യരപ്രഗദ |
| ബംഗാളി | ഗീതാഗോവിന്ദം | ജയദേവൻ |
| ഹിന്ദി | പത്മാവത് | മാലിക് മുഹമ്മദ് ജയ്‌സി |
| മലയാളം | ജ്ഞാനപ്പാന | പൂന്താനം |
| അധ്യാത്മരാമായണം | തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ | |
| മുഹ്‌യുദ്ദീൻ മാല | ഖാസിമുഹമ്മദ് |
10. ഭക്തി – സൂഫി പ്രസ്ഥാനങ്ങളുടെ പ്രവർത്തന ഫലമായുണ്ടായ മാറ്റങ്ങൾ
സാമൂഹിക മാറ്റങ്ങൾ
- മത സഹിഷ്ണുത
- ജാതി വിവേചനത്തിനെതിരെയുള്ള മനോഭാവം
- അനാചാരങ്ങളെ ചോദ്യം ചെയ്യാനുള്ള മനോഭാവം
- സാമൂഹിക സമത്വം
- സ്ത്രീ വിവേചനങ്ങൾക്ക് എതിരായുള്ള ചിന്ത
മത – സാംസ്കാരിക മാറ്റങ്ങൾ
- പ്രാദേശിക ഭാഷകളുടെ വളർച്ച
- ഏകദൈവ വിശ്വാസം
- ഹിന്ദു – മുസ്ലീം ഐക്യം
- സാഹോദര്യവും മനുഷ്യ സ്നേഹവും
- വ്യത്യസ്ത മതങ്ങളിലെ ആശയങ്ങൾ സാധാരണക്കാരിൽ എത്തിച്ചേർന്നു
ആധുനിക സ്വാധീനം
ആധുനിക ഇന്ത്യൻ സമൂഹത്തിൻ്റെ മുഖമുദ്രകളായ സാമൂഹിക സൗഹാർദ്ദം, സാഹോദര്യം, നാനത്വത്തിൽ ഏകത്വം, തുല്യത, ബഹുസ്വരത തുടങ്ങിയവ ഭക്തി-സൂഫി ആശയങ്ങളുടെ പ്രേരണയിൽ നിന്ന് രൂപം കൊണ്ടവയാണ്
11. ഭക്തി – സൂഫി പ്രചാരകരുടെ കാലഗണന
7-ാം നൂറ്റാണ്ട്
- അപ്പർ, സംബന്ധർ – തമിഴ്നാട്
9-ാം നൂറ്റാണ്ട്
- കുലശേഖര ആഴ്വാർ – കേരളം
- പെരിയാഴ്വാർ, നമ്മാഴ്വാർ, ആണ്ടാൾ – തമിഴ്‌നാട്
12-ാം നൂറ്റാണ്ട്
- രാമാനുചാര്യ – തമിഴ്‌നാട്
- അല്ലമ പ്രഭു, അക്ക മഹാദേവി, ബസവണ്ണ – കർണാടക
- ഖ്വാജാ മെയ്നുദ്ദീൻ ചിസ്‌തി – രാജസ്ഥാൻ
- ഷേയ്ഖ് ശിഹാബുദ്ദീൻ സുഹ്‌റവർദ്ദി
14-ാം നൂറ്റാണ്ട്
- ലാൽദേദ് – ജമ്മു & കാശ്മീർ
- രാമാനന്ദ – ഉത്തർപ്രദേശ്
- ചൊക്കമേല – മഹാരാഷ്ട്ര
15-ാം നൂറ്റാണ്ട്
- ശങ്കർദേവ – അസം
15-16 നൂറ്റാണ്ട്
- ഗുരു നാനാക്ക് – പഞ്ചാബ്
- തുളസീദാസ്, വല്ലഭാചാര്യ, റായ് ദാസ് – ഉത്തർപ്രദേശ്
- മീരാഭായി – രാജസ്ഥാൻ
- ചൈതന്യ മഹാപ്രഭു – പശ്ചിമബംഗാൾ
16-ാം നൂറ്റാണ്ട്
- ഏകനാഥ് – മഹാരാഷ്ട്ര
- സൂർദാസ് – ഹരിയാന
16-17 നൂറ്റാണ്ട്
- ദാദു ദയാൽ – ഗുജറാത്ത്
17-ാം നൂറ്റാണ്ട്
- തൂക്കാറാം – മഹാരാഷ്ട്ര
