ഒരു പക്ഷിക്കുഞ്ഞിന്റെ മരണം
പത്താം ക്ലാസ് മലയാളം — അധ്യായം 3: അടിസ്ഥാന പാഠാവലി
പാഠഭാഗം: സംക്ഷിപ്തം
ഒന്നിലേറെ സാമൂഹിക പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടുന്ന നാടകമാണ് “ഒരു പക്ഷിക്കുഞ്ഞിന്റെ മരണം. അവയിൽ ഏറ്റവും പ്രധാനം നമ്മുടെ പരിസ്ഥിതിയെ ആകെ തകിടം മറിച്ച വനനശീകരണം തന്നെയാണ്. പണമുണ്ടാക്കാനും, മറ്റ് സ്വാർത്ഥ ലാഭങ്ങൾക്കുമായി അധികാരവും, ശക്തിയും, പിടിപാടുമുളള മനുഷ്യർ വനം വെട്ടി വെളുപ്പിച്ചു. ഇത്തരം പ്രവൃത്തികൾ ഇപ്പോഴും നിർബാധം തുടർന്ന് കൊണ്ടിരിക്കുന്നു. വനന ശീകരണത്തിന്റെ ഫലമായി മൃഗങ്ങളുടെയും, പക്ഷികളുടെയും ആവാസവ്യവസ്ഥ താറുമാറായി. അവയുടെ ഭക്ഷണവും, വെള്ളവും, താമസസ്ഥലവും നശിപ്പിക്കപ്പെട്ടു. കാട്ടരുവികളെല്ലാം വറ്റി. അന്തരീ ക്ഷത്തിലെ ചൂട് ക്രമാതീതമായി വർദ്ധിച്ചു. കിടപ്പാടവും മറ്റും നഷ്ടമായവർ അഭയമില്ലാതെ അലഞ്ഞ് നട ക്കേണ്ടി വന്നു. ഭക്ഷണം സമ്പാദിക്കാനായി ഭക്ഷണം നഷ്ടപ്പെട്ടവർ സംഘടിക്കുകയും, ഭക്ഷണക്കലവറ കളെ ആക്രമിക്കുകയും ചെയ്യാൻ നിർബന്ധിതരായി. ഇത് പലവിധത്തിലുളള സാമൂഹിക പ്രതിസന്ധി കളുമുണ്ടാക്കി.
‘ഈ നാടകത്തിലെ പക്ഷികൾ’ അടിസ്ഥാനവർഗ്ഗത്തിന്റെ പ്രതിനിധികളാണ്. അടിമക ളായിരുന്നവർ തന്നെ ഉടമകളായതിന് ധാരാളം ഉദാഹരണങ്ങൾ നമുക്ക് ഉദ്ധരിക്കാൻ കഴിയും, കൂട്ടത്തിൽ നിന്നും പിണങ്ങി മാറിപ്പോയ പക്ഷി ഒടുവിൽ പണവും പ്രതാപവും നേടി, സ്വന്തം വർഗ്ഗത്തെ വഞ്ചിച്ച് മുത ലാളിത്തത്തിലേക്ക് ചേക്കേറുന്ന കാഴ്ച നാടകത്തിൽ നാം കാണുന്നുണ്ടല്ലോ. പക്ഷേ വർഗ്ഗ വഞ്ചകർക്ക് രക്ഷയില്ല എന്ന തത്ത്വവും നാടകകൃത്ത് നമ്മെ പഠിപ്പിക്കുന്നുണ്ട്. വർഗ്ഗ വഞ്ചകർ ഒടുവിൽ പാഠം പഠിച്ച് പഴയ താവളത്തിൽ തന്നെയെത്തിച്ചേരുന്നു. എല്ലായിടത്തെയും പൂക്കൾ ചുവക്കുമ്പോൾ പിന്നെ ഒരു ശത്രുവിനും പിടിച്ച് നിൽക്കാനാകില്ല. വെളുത്ത പൂക്കൾ ചുവക്കുന്ന പ്രക്രിയ അനീതിക്കെതിരായ പ്രതി ഷേധത്തിന്റെ അടയാളമാണ്. ആ പ്രതിഷേധക്കൊടുങ്കാറ്റിൽ സർവ്വവും ആടിയുലയും. അധികാരത്തിന്റെ യും മുതലാളിത്തത്തിന്റെയും കോട്ടകൊത്തളങ്ങൾ തകർന്ന് വീഴുമെന്ന് നാടകകൃത്ത് നമ്മെ ബോദ്ധ്യപ്പെ ടുത്തുന്നു.
📗 ചോദ്യോത്തരങ്ങൾ
Q1: ഈ നാടകത്തിലെ പക്ഷിശാസ്ത്രക്കാരൻ, ഉടമ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ചില മനോഭാവങ്ങ ളെയും ജീവിതാവസ്ഥകളെയും പ്രതിനിധാനം ചെയ്യുന്നു. ഈ കഥാപാത്രങ്ങളുടെ സവിശേഷതകൾ വിശകലനം ചെയ്ത് ഈ നാടകത്തിന്റെ സമകാലിക പ്രസക്തി വിമർശനാത്മകമായി വിലയിരുത്തുക.?
🅐 ‘ഒരു പക്ഷിക്കുഞ്ഞിന്റെ മരണം’ എന്ന നാടകത്തിലെ മുഖ്യ കഥാപാത്രം പക്ഷിശാസ്ത്രക്കാരനാണ്. ചവി ട്ടിമെതിക്കപ്പെട്ടവരുടെയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും, അവഗണിക്കപ്പെട്ടവരുടെയും പ്രതിനിധി യും, അവർക്ക് രക്ഷാമാർഗ്ഗം ഉപദേശിച്ച് കൊടുക്കുന്ന ആളുമായിട്ടാണ് പക്ഷിശാസ്ത്രക്കാരൻ നാടക ത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രകൃതിയുടെ മനോഹാരിതകളിലും, കുളിർമ്മയിലും, ശാന്തിയിലും മറ്റും ജീവി ച്ചിരുന്നവർ പെട്ടെന്നാണ് പ്രകൃതിയെ വേട്ടയാടുന്നവരെ ഭയന്ന് ഒളിച്ചോടാൻ തുടങ്ങുന്നത്. ഇത്തരം വേട്ട യാടലുകളിൽ കർമ്മവീര്യം ചോരാതെ വേട്ടക്കാർക്കെതിരെ പോരാടാനും, വേട്ടക്കാർക്ക് ധൈര്യം നൽകുന്ന മുതലാളിത്ത വ്യവസ്ഥിതിയെ തച്ചു തകർക്കാനുമുളള ആഹ്വാനം പക്ഷിശാസ്ത്രക്കാരൻ നൽകുന്നുണ്ട്. ഒടുവിൽ തങ്ങളുടെ ഇടയിൽ നിന്നും പിരിഞ്ഞ് പോയി വർഗ്ഗവഞ്ചകനും മുതലാളിയുമായി മാറിയ വ്യക്തിയെ തിരികെ കൊണ്ടുവരാനും പക്ഷിശാസ്ത്രക്കാരന് കഴിയുന്നു.
നാടകത്തിലെ ഉടമ എന്ന കഥാപാത്രം കരിങ്കാലിയായ വർഗ്ഗ വഞ്ചകന്റെ പ്രതിനിധിയാണ്. ഒപ്പം തൊഴി ലാളികളുടെ അധ്വാനഫലം അനുഭവിക്കുന്ന ബൂർഷ്വാ മുതലാളിയുടെ അടയാളവുമാണ്. പണവും സ്ഥാന മാനങ്ങളും ആഗ്രഹിച്ച് സ്വന്തം വർഗ്ഗത്തെ ഒറ്റുകൊടുക്കുന്ന വെറും ഒറ്റുകാരനായി ആ കഥാപാത്രം മാറു ന്നു. അയാൾ അനധികമായി നേടിയതെല്ലാം അർഹതപ്പെട്ടവർ തിരിച്ചെടുത്തപ്പോൾ അയാൾക്ക് ബോധോ ദയമുണ്ടാകുന്നു.ഒടുവിൽ പഴയ അഭയകേന്ദ്രത്തിലേക്ക് തന്നെ മടങ്ങിയെത്തുന്ന ഉടമ ശരിയായ പ്രായോ ഗിക രാഷ്ട്രീയത്തിന്റെ വക്താവാണ്. സമകാലിക പ്രസക്തി ഏറെയുളള നാടകമാണിത്. ഇതിലെ രക്ഷക നും, വർഗ്ഗ വഞ്ചകനുമൊക്കെ ഇന്നത്തെ സമൂഹത്തിന്റെയും ഭാഗമാണ്..
Q2: “ചിറകുവച്ച് ചിന്തകൾ, തീപിടിച്ച സ്വപ്നങ്ങൾ.”
നാടകത്തിലെ ഇത്തരം പ്രയോഗങ്ങൾ കണ്ടെത്തി അവയുടെ അർത്ഥസാധ്യതകൾ വ്യക്തമാക്കുക.
🅐 നാടകത്തിൽ നാടകകൃത്തിന്റേതായ ചില സവിശേഷ പ്രയോഗങ്ങളുണ്ട്. അത് തനത് നാടകവേദിയുടേ തായ പ്രത്യേക അടയാളപ്പെടുത്തലുകളാണ്. ചോദ്യത്തിൽ നൽകിയിരിക്കുന്ന പ്രയോഗങ്ങൾ പോലുളള ധാരാളം പ്രയോഗങ്ങൾ നാടകത്തിലുണ്ട്.
“ചിറകെല്ലാം കരിയുന്നു മനമുരുകുന്നു”
“കൂർത്ത നോട്ടവുമായി ഇരുളത്തിഴഞ്ഞ് നടക്കുന്നവൻ”
“ നിനക്ക് ചിറകുകൾ ഞങ്ങൾ തരാം. സ്വർണ്ണച്ചിറകുകൾ, സ്വപ്നങ്ങൾ” എന്നിവ മറ്റ് ചില ഉദാഹരണ ങ്ങൾ. നാടകത്തിന്റെ പൊതുവായ ആശയവും, സന്ദേശവും വ്യക്തമാക്കുന്നതിന് ഇത്തരം പ്രയോഗങ്ങൾ വളരെ ഉപകരിക്കും. സാധാരണ നാടകങ്ങളിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ നാടകത്തിലെ സംഭാഷണങ്ങൾ. പരീക്ഷണ നാടകങ്ങളുടെ പൊതുസ്വഭാവമാണിത്..
Q3: • കിളികൾ: “എല്ലാവരും കൂടെ ഒരു കൊത്ത്. അയാൾ രക്തംവാർന്ന് വെയിലത്ത് വാടിവീഴും.. ആ പാടത്തിനൊത്ത നടുവിൽ.”
പക്ഷിശാസ്ത്രക്കാരൻ: “ അയ്യോ! വേണ്ട. എന്റെ പൊന്നുങ്കുടങ്ങളേ, കൊത്ത്… ആ രക്തംകൊണ്ട് കുഴയ്ക്കണ്ട.” (ഡോ. വയലാ വാസുദേവൻ പിള്ള)
• “ആകുമോ ഭവാന്മാർക്ക് നികത്താൻ
ലോകസാമൂഹ്യദുർനിയമങ്ങൾ
സ്നേഹസുന്ദരപാതയിലൂടെ
വേഗമാവട്ടെ വേഗമാവട്ടെ.” (വൈലോപ്പിള്ളി)
രണ്ടു രചനാഭാഗങ്ങളിലും തെളിയുന്ന ജീവിതസന്ദേശങ്ങൾ താരതമ്യം ചെയ്യുക.
🅐 വർഗ്ഗവഞ്ചകനായി ചിറക് സ്വയം അരിഞ്ഞ് കടന്ന് കളയുകയും ഒടുവിൽ മൃഗമായി മാറ്റുകയും ചെയ്ത ഉട മയെ കൊത്തിക്കൊല്ലണമെന്ന് മറ്റ് കിളികൾ പറയുമ്പോൾ പക്ഷിശാസ്ത്രക്കാരൻ അവരെ തടയുന്നു. ഒരി ക്കൽ നമ്മുടെ ഭാഗമായിരുന്ന ഒരുവനെ നാം ശിക്ഷിക്കാൻ പാടില്ല. നമ്മുടെ ധർമ്മശാസ്ത്രം ശാന്തിയുടേ താണ്. മറ്റൊരുവന്റെ രക്തം നാം ഒഴുക്കാൻ പാടില്ല. മറ്റുള്ളവരുടെ തെറ്റ് പൊറുത്തു കൊടുക്കുന്നതാണ് നമ്മുടെ പാരമ്പര്യം. ഇത്തരം സന്ദേശങ്ങളാണ് ആദ്യ രചനാഭാഗത്ത് തെളിയിക്കുന്നത്. രണ്ടാമത്തെ രച നാഭാഗം വൈലോപ്പിള്ളിയുടെ പ്രസിദ്ധമായ വരികളാണ്.
ലോകത്ത് സമുദായത്തിലും, സമൂഹത്തിലും, രാഷ്ട്രീയത്തിലും മറ്റും നടമാടുന്ന പ്രവണതകളെ പൂർണ്ണമായി തടയാൻ നമുക്ക് കഴിയില്ല. അക്രമം കൊണ്ട് തീരെ കഴിയില്ല. കുറച്ചെങ്കിലും കഴിയുന്നത് സ്നേഹത്തിന്റെ മാർഗ്ഗത്തിലൂടെ സഞ്ചരിച്ചാലാണ്. സ്നേഹം ഏത് ദുർഘടങ്ങളെയും തകർത്തെറിയുന്ന സിദ്ധൗഷധമാണ്. ഇതാണ് വൈലോപ്പിള്ളിയുടെ വരികളുടെ വിവക്ഷ. ഇവിടെ നൽകിയിരിക്കുന്ന രണ്ട് രചനാഭാഗങ്ങളിലും സമാധാന മാർഗ്ഗത്തിലൂടെ മാത്രമെ ലോക ത്തിന് മാറ്റം വരുത്താനാകൂ എന്ന ആശയം തന്നെയാണ് ചർച്ചചെയ്യുന്നത്.
Q4: ഗുരുവിന്റെ മുഖത്ത് സൂക്ഷിച്ചുനോക്കി എന്നതിനുപകരം
ഗുരുമുഖത്ത് സൂക്ഷിച്ചുനോക്കി എന്നു ചേർത്തെഴുതിയപ്പോൾ വന്ന മാറ്റമെന്ത്?
ഇങ്ങനെ ചേർത്തെഴുതുന്നതുകൊണ്ടുള്ള പ്രയോജനമെന്ത്? ഇതുപോലുള്ള കൂടുതൽ പദങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക?
🅐 ഗുരുവിന്റെ മുഖത്ത് എന്നതിന് പകരം ഗുരുമുഖത്ത് എന്നെഴുതുമ്പോൾ അതൊരു സമസ്തപദമായി. ഇടയ്ക്കുളള വിഭക്തി പ്രത്യയം ലോപിപ്പിച്ചാണ് സമസ്ത പദങ്ങൾ ഉണ്ടാക്കുന്നത്. ഇത് പ്രയോഗത്തിനും ഉച്ചാരണത്തിനുമൊക്കെ കൂടുതൽ സൗകര്യപ്രദമാണ്.
വേറെ ചില ഉദാഹരങ്ങൾ.
പക്ഷിക്കുഞ്ഞ്, കതിർക്കുല, ഉദയകിരണങ്ങൾ, ആൽത്തറ, കാട്ടരുവി, അന്തിച്ചോപ്പ്, നീലാകാശം മുതലായവ.