Padavali Unit 5: വിടില്ലഞാനീരശ്മികളെ
ചോദ്യം 1
അശരണരായ ജനതയ്ക്കു നേരെ തിരിച്ചു വെച്ച് മനസ്സിന്റെ വിങ്ങലുകളും തിരിച്ചറിവുകളുമാണ് 'ആൺനദി' എന്ന കവിതാസമാഹാരത്തിലൂടെ അവതരിപ്പിക്കുന്നത്. സ്വയമുള്ള തിരിച്ചറിവാണീ കവിത. തെരുവ് ജീവിതത്തിൽ നിന്നുമുള്ള നീറുന്ന അനുഭവങ്ങളാണ് ഈ പാഠം പങ്കുവെയ്ക്കുന്നത്.
തന്റെ ജീവിതത്തിലേക്ക് സമൂഹവും സമൂഹത്തിൽ നിന്നും ജീവിതത്തിലേക്കും പകർന്നു കിട്ടിയ പാഠങ്ങളാവാം കവി പുതുതലമുറക്കായി പങ്കുവെയ്ക്കുന്നത്.
അന്തമില്ലാത്ത ദുരിത കയത്തിൽ നിന്നും കരകയറാത്ത മനുഷ്യർക്ക് ആരാണ് ആശ്വാസം ആകുക എന്ന ആകുലതയാണ് കവി എവിടെ പങ്കു വെയ്ക്കുന്നത്. നൈമിഷികമായ ജീവിത സുഖങ്ങളിൽ മതിമറന്നു പോകാതെ ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളിലേക്കും ചുറ്റുവട്ടത്തേക്കും കണ്ണോടിച്ചാൽ നാം സ്വയം തിരിച്ചറിവുകളിലേക്ക് സഞ്ചരിക്കുന്നവരാകും എന്ന് ഈ പ്രവേശകം പങ്കുവെയ്ക്കുന്നു.
വിജയരാജമല്ലിക: മലയാളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ കവയിത്രി
1985 ൽ തൃശൂർ ജില്ലയിലെ മുതുവറയിൽ കണിയാംകോണത്ത് വീട്ടിൽ കെ.എസ്.ബി-യിൽ നിന്നും സൂപ്രണ്ടായി വിരമിച്ച വൈ. കൃഷ്ണനും അദ്ധ്യാപികയായ ജയ കൃഷ്ണനും ആണ് മാതാപിതാക്കൾ. തൃശ്ശൂർ മണ്ണുത്തി സ്വദേശിയും പാരാലീഗൽ വോളൻഡിയറും ഫ്രീലാൻസ് സോഫ്റ്റ് വെയർ എൻജിനീയരുമായ ജാഷിമാണ് ഭർത്താവ്.
നാമം മാറ്റം: മനു ജയകൃഷ്ണൻ എന്നായിരുന്നു ആദ്യകാല നാമം. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് വിജയ രാജമല്ലിക എന്ന പേര് സ്വീകരിച്ചത്.
വിദ്യാഭ്യാസം: പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം. 2005 ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും രണ്ടാം റാങ്കോടെ ബിരുദം. 2009 ൽ ഫസ്റ്റ് ക്ലാസോടെ രാജഗിരി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം.
പ്രധാന നേട്ടം: 2022 ൽ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാൻസ്ജെൻഡർ വ്യക്തിയാണ് വിജയരാജമല്ലിക.
കൃതികൾ
ദൈവത്തിന്റെ മകൾ
50 കവിതകൾ അടങ്ങിയ ആദ്യ കവിതാ സമാഹാരം
ആൺനദി
60 കവിതകൾ അടങ്ങിയ കവിതാ സമാഹാരം
ലിലിത്തിന് മരണമില്ല
കവിതാ സമാഹാരം
മല്ലികാവസന്തം
ആത്മകഥ
പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തൽ
വിജയരാജമല്ലികയുടെ "ദൈവത്തിന്റെ മകൾ" എന്ന കവിതാസമാഹാരം മദ്രാസ് യൂണിവേഴ്സിറ്റി പാഠപുസ്തകമാക്കി. മദ്രാസ് സർവകലാശാലയുടെ എം.എ. മലയാളം മൂന്നാം സെമസ്റ്ററിലെ ആധുനിക കവിത എന്ന വിഭാഗത്തിലാണ് കവിതാസമാഹാരം ഉൾപ്പെടുത്തിയത്.
തൃശൂർ അമല സ്വദേശി മനു ജയ കൃഷ്ണൻ, വിജയരാജമല്ലികയായി മാറുന്നതിനിടയിൽ അനുഭവിക്കേണ്ടി വന്ന വേദനകളും യാതനകളുമാണ് "ദൈവത്തിന്റെ മകൾ" എന്ന കവിതാസമാഹാരത്തിന്റെ ഉള്ളടക്കം. കേരളത്തിലെ ട്രാൻസ് ജെൻഡറുകൾ നേരിടുന്ന പ്രശ്നങ്ങളും ഈ കവിതയിൽ ചർച്ചയാകുന്നു.
ഇതേ പുസ്തകത്തിലെ "മരണാനന്തരം" എന്ന കവിത എം.ജി. സർവകലാശാലയും "നീലാംബരി" എന്ന കവിത കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ് ജെൻഡറുടെ കവിത പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്.
വിടില്ലഞാനീരശ്മികളെ - കുറിപ്പുകൾ
ആമുഖം
മനുഷ്യവംശത്തിന്റെ ചരിത്രം അതിജീവനത്തിന്റേതുകൂടിയാണ്. ജൈവികമായ പരിമിതികളെ മറികടക്കാൻ ഉൽക്കടമായി ആഗ്രഹിക്കുകയും അതിനുവേണ്ടി ജീവിത ചുറ്റുപാടുകളോട് നിരന്തരം ഏറ്റുമുട്ടുകയും ചെയ്തതിന്റെ ഫലമാണ് നാഗരികതയും സംസ്കാരവും.
നല്ല നാളെ സ്വപ്നം കാണാനും, ആ ലക്ഷ്യം സാക്ഷാത്കരിക്കാനും സാമൂഹ്യജീവിയായ മനുഷ്യന്റെ പ്രേരണയും പ്രചോദനവും ചെറുതല്ല. പ്രകൃതിയും സമൂഹവും മനുഷ്യന്റെ അതിജീവനത്തിന് നിതാന്തമായ പിന്തുണ നൽകുന്നു.
ഇത്തരം വിഷയങ്ങൾ ആവിഷ്കരിക്കുന്ന ജീവിതഗന്ധിയായ സാഹിത്യം എല്ലാ സമൂഹങ്ങളിലും ഉണ്ടാകുന്നുണ്ട്. ലളിതമായ പ്രമേയങ്ങൾ കൊണ്ടു തന്നെ അസാധാരണമായ ഉൾക്കാഴ്ചകളിലേക്ക് വായനക്കാരെ നയിക്കുന്ന കഥാകാരിയാണ് ഗ്രേസി.
മനുഷ്യനും അതിൽനിന്ന് വ്യത്യസ്തനല്ല. പ്രതിസന്ധികളെ അതിജീവിച്ച് ലോകത്തിനു മുന്നിൽ വിസ്മയം തീർത്ത നിരവധി വ്യക്തികൾ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. പരസ്പരം കൈകോർത്ത് മുന്നേറേണ്ട ഈ ലോകത്തിൽ പ്രതിസന്ധികളിൽ കൈപിടിച്ചുയർത്താൻ ആരുമില്ലാതെ സ്വയം രക്ഷകരായി മാറേണ്ടി വരുന്നവരും ഉണ്ട്.
പ്രധാന പോയിന്റുകൾ
- വിജയരാജമല്ലിക മലയാളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ കവയിത്രിയാണ്
- 'വിടില്ലഞാനീരശ്മികളെ' അശരണരായവരുടെ വേദന പ്രകടിപ്പിക്കുന്നു
- കവിയുടെ കൃതികൾ പല സർവകലാശാലകളിലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
- സമൂഹത്തിൽ അതിരുകടന്ന ജീവിക്കുന്നവരുടെ കഥ പറയുന്നു
- സ്വയം തിരിച്ചറിയലിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു
