Please share with your friends

Author Profile

STANDARD 4 MALAYALAM UNIT 1 കാത്തിരിപ്പ്

Binu
0

കാത്തിരിപ്പ്

കവിതാ വിശകലനവും പഠനപ്രവർത്തനങ്ങളും

എന്മകനെന്തുപോൽ വാരാഞ്ഞു തോഴി! ചൊ-
ല്ലിന്നലെയിന്നേരം വന്നാനല്ലോ.

കാലികൾ കാണാഞ്ഞു കാട്ടിൽ നടക്കുമ്പോൾ
കാൽതന്നിൽ മുള്ളു തറച്ചില്ലല്ലീ!

കായ്കളെക്കൊള്ളുവാൻ പാഴ്മരമേറീട്ടു
കാനനംതന്നിലേ വീണാനോതാൻ!

ചാലെത്തടുത്തു തെളിക്കുന്ന നേരത്തു
കാലികൾ കുത്തിക്കുതർന്നില്ലല്ലീ

കാനനംതന്നിലെ നൽവഴി കാണാഞ്ഞു
ദീനനായ് നിന്നങ്ങുഴന്നാനോ താൻ!

സഞ്ചരിച്ചീടുമ്പോൾ വൻപുലിതന്നാലേ
വഞ്ചിതനായാനോ ചൊല്ലു തോഴീ!

ആമുഖം

കാത്തിരിപ്പ് എന്ന കവിതയിൽ, മകനെക്കുറിച്ചുള്ള ഒരമ്മയുടെ ഉത്കണ്ഠയും ആകാംഷയുമാണ് പ്രധാനമായി ആവിഷ്കരിക്കുന്നത്. ഇന്നലെ ഈ സമയം വന്ന മകനെ ഇനിയും കാണാത്തതിലുള്ള വേവലാതി ഓരോ വരിയിലും പ്രകടമാണ്.

പ്രധാന ആശയങ്ങൾ

  • ആശങ്ക: മകൻ വൈകുന്നതിലുള്ള അമ്മയുടെ തീവ്രമായ ഉത്കണ്ഠ.
  • ദുരന്തചിന്തകൾ: കാട്ടിലെ മുള്ളോ, മരത്തിൽ നിന്നുള്ള വീഴ്ചയോ, വന്യമൃഗങ്ങളുടെ ആക്രമണമോ എന്ന ഭയം.
  • നിസ്സഹായത: വഴിതെറ്റി ഉഴലുകയാണോ എന്ന ചിന്ത അമ്മയെ നിസ്സഹായയാക്കുന്നു.
📑 പഠന പ്രവർത്തനങ്ങൾ
ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ
ചോദ്യോത്തരപ്പയറ്റ്
താളത്തിൽ ചൊല്ലാം
കൃഷ്ണഗാഥയുടെ പിന്നിലെ കഥ
പ്രാചീന കവിത്രയങ്ങളെ പരിചയപ്പെടാം
പഴയ പദങ്ങളും പുതിയ പദങ്ങളും
ഡയറി എഴുത്ത്
സമാനാർത്ഥമുള്ള പദങ്ങൾ

Post a Comment

0 Comments
Post a Comment
To Top